ആനക്കഥകള്‍ ഗജരത്നം ഗുരുവായൂര്‍ പദ്മനാഭന്‍

ഗജരത്നം ഗുരുവായൂര്‍ പദ്മനാഭന്‍ – Gajarathnam Guruvayoor Padmanabhan

“ജനിച്ചു പോയില്ലേ സാര്‍ ജീവിച്ചോട്ടെ” ജനുവരി ഒരോര്‍മ്മ എന്ന മലയാള സിനിമയിലെ ഈ സംഭാഷണ ശകലം മലയാളികള്‍ ആരും മറക്കാന്‍ ഇടയില്ല അത് പോലെ തന്നെ നാട്ടാനകളും. ഇവിടെ അങ്ങനെ ജനിച്ചവരും ജനിച്ചത്കൊണ്ട് ജീവിക്കുന്നവരും ജനിച്ചു ജീവിക്കുന്നത് കൊണ്ട് ഏറെ അനുഭവിക്കുന്നവരും കുറവല്ല. എണ്ണമറ്റ ഗജരാജ വിരാചിതരില്‍ ചിലരെ എങ്കിലും ആരും അറിയില്ല, എന്നാല്‍ ചിലരെ എല്ലാവരും, ജനിച്ചിട്ടും ജീവിച്ചിട്ടും അറിയാതെ പോയവര്‍, ചരിഞ്ഞിട്ടും മറക്കാതെ സ്മരണകളില്‍ ജീവിക്കുന്നവര്‍. ആയിരത്തോളം ആനകള്‍ അരങ്ങ് തകര്‍ക്കുന്ന കേരളത്തില്‍ പക്ഷെ ആരോട് ചോദിച്ചാലും പറയുന്ന ആദ്യ മൂന്നോ നാലോ പേരുകളില്‍ ഒന്ന് പത്മനാഭന്‍ ആയിരിക്കും, വെറുതെ പത്മനാഭന്‍ അല്ല ഗജരാജന്‍, ഗജകേസരി, ഗജോത്തമന്‍, ഗജരത്നം ഗുരുവായൂര്‍ പത്മനാഭന്‍ , അതെ ആനകളിലെ ദൈവം അഥവാ ദൈവത്തിന്റെ സ്വന്തം ആന.

ലക്ഷണതികവുകളുടെ ആകരസൗശിഷ്ഠൃങ്ങളുടെ പുറകെ പായുന്ന പൂരിപപക്ഷം ആനപ്രേമികളുടെ പ്രോഗ്രെസ് റിപ്പോര്‍ട്ടിലും ഒരു പക്ഷെ ഈ ഗജസത്തമന് ഒരു സി പ്ലസ്‌ ഗ്രഡില്‍ കൂടുതല്‍ ഒന്നും കിട്ടാന്‍ ഇടയില്ല. കൂടുതല്‍വ്യക്തമായി പറഞ്ഞാല്‍,

ലക്ഷണപൊരുത്തവും വലുപ്പവും ഒക്കെ വെച്ച് നോക്കിയാല്‍ വെറും 60% കാരന്‍. ഇടത്തരക്കാരനിലെ സാമാന്യക്കാരന്‍ അത്ര തന്നെ. പക്ഷെ എന്നിട്ടും എങ്ങനെ ലോകത്തിലെ തന്നെ ഏറെ പ്രശസ്തനും ശ്രദ്ധേയനും സര്‍വ്വോപരി ഒരു കാലം വരെ ലോകത്തിലെ തന്നെ ഏറ്റവും കൂടിയ പ്രതിഭലം ഒരു ദിവസത്തെ കാള്‍ഷീറ്റിന് വാങ്ങിയ നാട്ടാന ആയി. അതിന് കാരണം ജനിച്ചത് മുതല്‍ അല്ല ജീവിച്ചത് മുതലാണ്,

നിലമ്പൂര്‍ കാടിന്‍റെ രംഗവേദിയില്‍ എവിടെയോ ഒരു ആനയമ്മ പ്രസവിച്ചിട്ട ഒരു ആനക്കുട്ടി , പിന്നെ വാരിക്കുഴിയില്‍ എവിടെയോ പതിച്ചു പോയവന്‍, പക്ഷെ ആ പതനം താഴെക്കല്ല മറിച്ച് ഗുരുവായൂരാപ്പന്റെ ഗജസമ്പത്തിലേക്ക് ആയതാണ് തലവരയും തലയില്‍ എഴുത്തും എല്ലാം മാറ്റിയത്. 1953ാം ആണ്ടോട് കൂടി തന്‍റെ 15ആം വയസ്സില്‍ സാധാരണക്കാരനില്‍ ഒരുവനായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കിരുത്തപെട്ടവന്‍. അന്ന് ഒറ്റപ്പാലം ഇ വി ബ്രദര്‍സ് ആണ് ഈ നിയോഗത്തിന് നിമിത്തമായത്. ഇന്ന് അറുപതില്‍ പരം ഗജസമ്പത്തുള്ള ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ വലുതും ചെറുതും ചെറുപ്പക്കാരും തലമുതിര്‍ന്നവരും ഒക്കെ തകര്‍ത്താടിയ പുന്നത്തൂര്‍ കോട്ട എന്ന ആനത്തറവാട്ടിലെ കാരണവര്‍ പദ്മനാഭന്‍ ആയത് ഇന്നുള്ളതില്‍ വെച്ച് ഏറ്റവും അധികം സര്‍വീസ് ഉള്ളത് പത്മനാഭന് തന്നെ എന്നതിനാലാണ്. ഇതിനോടകം തന്‍റെ 60 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി കഴിഞ്ഞിരിക്കുന്നു ഈ ഗജരാജന്‍.

 

ഇന്ന് സപ്തതിയുടെ നിറവില്‍ എത്തി നില്‍ക്കുന്ന പത്മനാഭന് ദേവസ്വം വിശ്രമ ജീവിതം നിശ്ചയിച്ചിരിക്കുന്നു, അത്ര വാശി പിടിച്ചു താന്‍ എത്തിയെ പറ്റു എന്നുള്ളിടത്തും ഗുരുവായൂരപ്പന്റെ പ്രധാന ദിവസ എഴുന്നള്ളത്ത്‌കളും ഒക്കെ ആല്ലാതെ പദ്മനാഭന്‍ ദൂരയാത്രക്കോ ഒന്നും പോകാറില്ല. കേശവന്‍ അനുസ്മരനത്തിന് നേതൃത്വം നല്‍കുന്നത് ഈ തറവാട്ട്‌ കാരണവര്‍ തന്നെ ആണ്. തന്‍റെ വലിയ സേവന കാലയളവില്‍ ഇന്നോളം കാര്യമായ കൈകുറ്റപാടുകള്‍ വീഴ്ത്താതെ ആണ് പത്മനാഭന്‍ നാളിത് വരെയും കടന്നുവന്നത്.

നീര് കാലത്തിന്‍റെ ഉച്ചസ്ഥായിയില്‍ പാപ്പാന്റെ തലവെട്ടം കണ്ടാല്‍ കൈയില്‍ കിട്ടിയതെന്തും വലിച്ചെറിയുന്ന സ്വഭാവം ഉണ്ടെന്നത് ഒഴിച്ചാല്‍ എല്ലാവരോടും പൊതുവില്‍ ശാന്തന്‍ തന്നെ ആണ് പത്മനാഭന്‍. പിന്നെ ചില കൈയബന്ധങ്ങള്‍ ഉണ്ടായിട്ടില്ല എന്ന് പറയുവാനും കഴിയില്ല, എങ്കിലും ഒരു ആന എന്ന വന്യജീവിയായിരുന്നിട്ടും മനുഷ്യനോടു ഇത്രത്തോളം ഇടപഴകി ജീവിക്കുവാന്‍ പത്മനാഭന്‍ പ്രാപ്തന്‍ ആകുക തന്നെ ചെയ്തു.

ബാല്യത്തില്‍ എങ്ങോ പുന്നത്തൂര്‍കോട്ട എന്ന വിസ്മയ ലോകത്ത് കൂ

 

ടെ നടക്കുമ്പോള്‍ മനസ്സില്‍ കടന്നു കൂടിയ നാരായണപ്രിയനേ എന്നും ആരാധനയോടെ കണ്ണന്‍റെ പ്രതിരൂപമായെ കണ്ടിട്ടുള്ളു എന്നതാണ് വാസ്തവം. അത് കൊണ്ട് തന്നെ ആകണം ഏതു നാട്ടില്‍ ആണെങ്കിലും പത്മനാഭന്‍ വന്നെത്തിയാല്‍ പിന്നെ മറിച്ച് ചോദ്യങ്ങള്‍ ഒന്നും ഇല്ല ഗുരുവായൂരപ്പന്‍റെ പ്രതിപുരുഷന്‍ തന്നെ നെടുനായകത്വം വഹിക്കുക. പലപ്പോഴും വികാര തീവ്രമായ രംഗങ്ങള്‍ തന്മയത്തത്തോടെ അവതരിപ്പിക്കുന്ന പത്മനാഭനെ നാം കണ്ടിട്ടുണ്ട് , അഷ്ടമി നാളില്‍ വൈക്കത്തപ്പനെ ശിരസ്സില്‍ ഏറ്റി മകനായ ഉദയനാപുരത്തനെ യാത്ര ചൊല്ലി അയക്കുന്ന രംഗം ഒരിക്കല്‍ എങ്കിലും കണ്ടിട്ടുള്ളവര്‍ അടിവര ഇട്ട് പറയും ഇത് ദൈവം തന്നെ എന്ന്, അങ്ങനെ നിരവധി അനവധിയായ രംഗങ്ങള്‍ ആടി തീരത്തു ഇക്കാലമത്രയും.

എന്തായിരുന്നാലും ഇന്നിന്റെ കര്‍മ്മ കാണ്ഡങ്ങള്‍ താണ്ടി, നാളെയുടെ വീര്യപരിവേഷങ്ങള്‍ ഒന്നൊന്നായി, നിലമ്പൂര്‍ കാടിന്റെ രംഗവേദിയില്‍ നിന്ന് ഗുരുവായൂരപ്പന്റെ പാദസേവകനായി, പിന്നെ ആനപ്രേമികളുടെ ഏറ്റവും പ്രിയ താരമാകാന്‍ തുല്യതകള്‍ ഇല്ലാത്ത സാന്നിധ്യമാകാന്‍ കഴിഞ്ഞ പത്മനാഭന്‍ ഒരു നിയോഗം തന്നെ എന്നതില്‍ സംശയം ഇല്ല..
….

ചിത്രം കടപ്പാട് : തോട്ടിയും വടിയും 

 

Advertisements

Related posts

പുതുപ്പള്ളി പാപ്പാലപ്പറമ്പിൽ സാധു – puthuppally sadhu

rahulvallappura

കുട്ടംകുളങ്ങര അർജ്ജുനൻ – Kuttankulangara Arjunan

rahulvallappura

തിരുവല്ലാ ശ്രീവല്ലഭ ദാസന്‍ ജയചന്ദ്രന്‍ – Thiruvalla Jayachandran

rahulvallappura

Leave a Comment