ആനക്കഥകള്‍

ആനപ്രമ്പാല്‍ അയ്യപ്പന്‍ – Anaprambal Ayyappan

പലരെക്കുറിച്ചും കഥകള്‍ എഴുതി തുടങ്ങുന്നത് നിറഞ്ഞ വിശ്വാസത്തിലും ആവേശത്തിലുമാണ് അതിന് കാരണം പലപ്പോഴും അവരെ കുറിച്ചൊക്കെ നേരിട്ടോ അല്ലാതെയോ കുറെ വിവരങ്ങള്‍ അറിവില്‍ ഉണ്ടായിരുന്നു എന്നത് തന്നെ . ബാല്യത്തില്‍ എങ്ങോ പറഞ്ഞു കേട്ട കഥകളിലെ വീരനായകനായി മനസ്സില്‍ ഇടം നേടിയ ഒരു സഹ്യ പുത്ര കഥ ആകട്ടെ ഇത്തവണ.

ലോക ഭൂപടത്തില്‍ തന്നെ ദൈവത്തിന്‍റെ സ്വന്തം നാടെന്ന് വിളിപ്പേരുള്ള കേരളത്തിന്, ആ പേര് ചാര്‍ത്തി കിട്ടുവാന്‍ കാരണമായതില്‍ ഒരിക്കലും ഒഴിവാക്കാന്‍ സാധിക്കാത്ത ഒരു നാടാകും നമ്മുടെ കുട്ടനാട്. ലോകത്തിലെ തന്നെ സമുദ്ര നിരപ്പില്‍ നിന്ന് താഴെ കരപ്രദേശം ഉള്ള അപൂര്‍വ്വം നാടുകളില്‍ ഒന്നും അതില്‍ തന്നെ ഏറ്റവും ആഴമേറിയ കരയും ഇത് തന്നെ ആകും. ദൈവം അറിഞ്ഞു നല്‍കിയ പ്രകൃതി ഭംഗിയും, പുഴകളും , പുഞ്ചപ്പാടവും , വഞ്ചിപ്പാട്ടുകളും നിറയുന്ന വശ്യഭൂമി. ഒരു നിയോഗം പോലെ കാടും, കാട്ടാറും, ചോലകളും, കിളിനാദവും അങ്ങനെ കാടിന്‍റെ വന്യമായ എല്ലാ ആകര്‍ഷണങ്ങളേയും പിന്നിലുപേക്ഷിച്ച് ഇടം വലം ഒരു തോട്ടിയുടെയും വടിയുടെയും അകമ്പടിയില്‍, കാതിന് ഇമ്പം പകരുമെങ്കിലും അത്രകണ്ട് സുഖകരമല്ലാത്ത ചങ്ങല ബന്ധനങ്ങളിലേക്ക് അവന്‍ എത്തിപെട്ടതിന്‍റെ കഥ.
[amazon_link asins=’B073S69YLM’ template=’ProductAd’ store=’vallappura-21′ marketplace=’IN’ link_id=’05eb9e6c-59aa-11e8-a72b-f12c48211ef8′]
ഒരു പക്ഷെ കാടെന്ന അമ്മയെ വിട്ടകന്ന് മനുഷ്യര്‍ തീര്‍ത്ത ചതിക്കുഴിയില്‍ ഒന്നില്‍ പതിച്ച്, തല്ലി പഠിപ്പിച്ച ചട്ടവും മനസ്സില്‍ ഇട്ട് പ്രകൃതി രമണീയതയുടെ മടിത്തട്ടിലേക്ക് തന്നെ ആയിരുന്നു അവന്‍ വന്നത്. എല്ലാവരും ഓര്‍ക്കുന്നുണ്ടാകും ഇത്ര കണ്ട് വര്‍ണ്ണിക്കാന്‍ ആരാണ് ആ കുട്ടനാട്ട് കാരന്‍ എന്ന്. ഒരു പക്ഷെ ഞാന്‍ ഒരിക്കലും ആസ്വദിക്കാത്ത ആ മുറ്റത്തെ മുല്ലയുടെ സുഗന്ധം അതിനെ വാക്കുകളില്‍ എത്ര വര്‍ണ്ണിച്ചാലും മതി വരില്ല, അതാണ്‌ എന്‍റെ അല്ല ഞങ്ങളുടെ അയ്യപ്പന്‍ കുട്ടി , സാക്ഷാല്‍ ശ്രീ ഭൂത നാഥ പ്രിയ ഗജരാജന്‍ ആനപ്രമ്പാല്‍ ദേവസ്വം അയ്യപ്പന്‍ . മുന്‍തലമുറയില്‍ ജീവിച്ചു മരിച്ച ഒരു ഗജപ്പിറവിയുടെ അനുജനായി ക്ഷേത്രത്തിലേക്ക് കടന്നു വന്നത് കൊണ്ടാകാം ആ പേര് തന്നെ ഇട്ട് കൂടെ കുട്ടി എന്നും കൊച്ച് എന്നും ഒക്കെ വിളിച്ച് തുടങ്ങിയത്. അത് പിന്നീട് അയ്യപ്പന്‍കുട്ടിയും , കൊച്ചയ്യപ്പനും ഒക്കെ ആയി.

പതിവ് രീതിയില്‍ വാരിക്കുഴിയില്‍ വീണ്, ചട്ടം പഠിച്ച് എഴുന്നള്ളിപ്പുകള്‍ എന്ന ദൈവീക പകര്‍ന്നാട്ടങ്ങളിലേക്ക് കടന്നു വന്ന രീതികള്‍ ആയിരുന്നോ ഇവന്‍റെത് എന്ന് ചോദിച്ചാല്‍ അതില്‍ സംശയിക്കേണ്ടതുണ്ട്, കാരണം രാജ ഭരണ കാലത്ത് ഉത്സവങ്ങള്‍ക്കപ്പുറം പലപ്പോഴും സേനയില്‍ അണി നിരക്കുന്ന യോദ്ധാക്കള്‍ തന്നെ ആയിരുന്നു ആനകള്‍. അങ്ങനെ ഒരു പോരാട്ട വീര്യത്തിന്‍റെ ബാല്യ യൌവനങ്ങള്‍ ആകും അയ്യപ്പന്‍കുട്ടിക്ക് പറയുവാന്‍ ഉണ്ടായിരുന്നത്.

എനിക്ക് ദശകങ്ങള്‍ക്ക് മുമ്പേ ജനിച്ചു ജീവിച്ച ഒരുവനെ കുറിച്ചാണ് പറയുന്നതെങ്കിലും മുത്തശ്ശി കഥകള്‍ പോലെ കേട്ടറിഞ്ഞ ചരിത്രം അതിങ്ങനെയാണ്.
[amazon_link asins=’B073S69YLM’ template=’ProductAd’ store=’vallappura-21′ marketplace=’IN’ link_id=’05eb9e6c-59aa-11e8-a72b-f12c48211ef8′]
ആനപ്രമ്പാല്‍ ക്ഷേത്ര ദേവസ്വം വക ആദ്യകാല ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ഒരിക്കല്‍ സായിപ്പ് ഏമാന്‍മാര്‍ പരിശോധനക്ക് എത്തിയതും, ആദിത്യമര്യാദ കുറഞ്ഞു പോയി എന്നതില്‍ അസംതൃപ്തരായി സ്കൂളിന്‍റെ അംഗീകാരം ഇല്ലാതെ ആക്കുകയും, ആ വിരോധത്തില്‍ അടുത്ത് തന്നെ ഉള്ള മറ്റൊരു സ്കൂളിന് ഹൈസ്കൂള്‍ അംഗീകാരം നല്‍കി ആദരിച്ചതും, എല്ലാം നമ്മെ കൊണ്ട് ചെന്നെത്തിക്കുന്നത് ഒരു ആനപ്പിരവി എന്ന സ്വപ്നത്തിലേക്ക് തന്നെ ആയിരുന്നു. അംഗീകാരം നഷ്ടമായതിനെ തുടന്ന് സ്കൂള്‍ അടച്ചു പൂട്ടുകയും, കാലങ്ങളോളം ഉപയോഗ ശൂന്യമായി കിടന്ന കെട്ടിടത്തിന്‍റെ വിലപിടിപ്പുള്ള തടിയില്‍ തീര്‍ത്ത മേല്‍ക്കൂര പൊളിച്ച് വിറ്റതും, കിട്ടിയ തുകയുമായി എന്തോ മനസ്സില്‍ ഉറപ്പിച്ച പോലെ ക്ഷേത്ര കമ്മിറ്റിക്കാര്‍ അനന്തപുരിക്ക് യാത്ര തിരിച്ചതും എല്ലാം കഥയിലെ ചില ഏടുകള്‍.

ആ യാത്ര ഒരു പക്ഷെ ഒരു ദേശത്തിന് പറഞ്ഞു നടക്കുവാനും മനസ്സിലെ നിനവൂരുന്ന സ്വപ്നമായി ഓര്‍ത്തിരിക്കുവാനും പോന്ന ഒരു വഴിത്തിരിവിലേക്ക് ചെന്നെത്തി.

അന്ന് തിരുവിതാംകൂര്‍ ആന ലായത്തിലെ ഏറ്റവും ഉയരം ഉള്ളതും , ഇത്തിരി ഒക്കെ കുറുമ്പും കൈമുതല്‍ ആയുള്ള അനന്തപദ്മനാഭനില്‍ ആണ് ആ യാത്ര ചെന്ന് അവസാനിക്കുന്നത്. കണ്ടിഷ്ടപെട്ട ആണ്‍പിറപ്പിനെ നമുക്ക് സ്വന്തമാക്കണം എന്ന് ആദ്യം തോന്നിയ ആ മനസ്സിനോട് കൂടെ ഉള്ളവര്‍ എതിരൊന്നും പറഞ്ഞു കാണില്ല പണം നല്‍കി അവനെ സ്വന്തമാക്കി, ഒരു പക്ഷെ ദിവസങ്ങള്‍ തന്നെ എടുത്തിരിക്കാം അനന്തപുരിയില്‍ നിന്ന് കിഴക്കിന്‍റെ വെനീസിലേക്ക് അവന്‍ നടന്നെത്താന്‍, പക്ഷെ ഓരോ കാല്‍ വെയ്പ്പിലും അവന്‍ അറിഞ്ഞോ അറിയാതെയോ ശ്രീഭൂതനാഥപ്രിയന്‍ ആയി മാറുക ആയിരുന്നു. ക്ഷേത്രത്തില്‍ എത്തിയ ഇവന് ചുറ്റിലും പതിവ് പോലെ ഒരു ആനച്ചന്തം നാടിന് സ്വന്തമായി എത്തിയതില്‍ സന്തോഷിച്ച് ആരാധിച്ച് ക്ഷേത്ര മുറ്റത്തേക്ക്‌ ആയിരങ്ങള്‍ തന്നെ ഓടി എത്തി. അമ്മയെ കൊന്നാലും കാണും രണ്ട് അഭിപ്രായക്കാര്‍ എന്ന് പറയുന്നത് പോലെ പലരും ആനയെ വാങ്ങിയതിനെ കളിയാക്കിയും പതം പറഞ്ഞതും ഒക്കെ ഇന്നത്തെ തലമുറക്ക് പോലും അറിവുള്ളതാണ്, കാരണം പലപ്പോഴും അക്ഷരകൂട്ടുകള്‍ നിരത്തി എന്തിനേയും കുറ്റം പറഞ്ഞു കൈയടി നേടുന്ന ചിലരൊക്കെ അന്നേ നാട്ടില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നു എന്നത് തന്നെ.

എന്ത് തന്നെ ആയാലും ആ കുറ്റം പറയുന്ന ഒന്നോ രണ്ടോ നാവുകളെ ആരും കണക്കാക്കിയത് കൂടെ ഇല്ല അവന്‍ അങ്ങനെ ആനപ്രമ്പാല്‍ അയ്യപ്പന്‍ ആയി. ഏതാണ്ട് സ്വാതന്ത്ര്യലബ്ദിയോട് അടുത്തുള്ള കാലത്തില്‍ ആണ് അയ്യപ്പന്‍കുട്ടി ആനപ്രമ്പായില്‍ എത്തുന്നത്. പക്ഷെ കാലം അധികം അവന് കാത്തിരിക്കേണ്ടി വന്നില്ല ഒരു ദേശത്തിന്‍റെ തന്നെ കണ്ണിലുണ്ണിയും പോന്നോമാനയും ആയി മാറാന്‍. അങ്ങനെ നാല്പത്കളുടെ ആരംഭത്തില്‍ ഒന്നില്‍ ചടുലതയുടെ ചുവട് പിടിച്ച് ഈ ഉയരക്കേമന്‍ നാടിന് എന്നും ഓര്‍മ്മകളില്‍ സൂക്ഷിക്കുവാന്‍ പോന്ന കുറെ നല്ല നിമിഷങ്ങള്‍ സമ്മാനിച്ച് ജീവിച്ചു പോന്നു.
[amazon_link asins=’B073S69YLM’ template=’ProductAd’ store=’vallappura-21′ marketplace=’IN’ link_id=’05eb9e6c-59aa-11e8-a72b-f12c48211ef8′]
ഒരു പക്ഷെ യുദ്ധവും യുദ്ധ തന്ത്രങ്ങളും മനസ്സില്‍ സൂക്ഷിക്കുന്ന ഒരു ഉത്തമ യോദ്ധാവ് ആയിരുന്നിട്ട് കൂടെ ശ്രീഭൂതനാഥപ്രിയന്‍ തികഞ്ഞ സാത്വികന്‍ ആയിരുന്നു എന്ന് പറയേണ്ടി വരും, കാരണം തന്‍റേതായ ഒരു തെറ്റിലും ആരെയും ഒരു ദ്രോഹവും ഏല്‍പ്പിക്കാന്‍ ഇത് വരെ മുതിര്‍ന്നതായി ആരും പറഞ്ഞു കേട്ടിട്ടില്ല എന്നത് തന്നെ. നാട്ടിലെ അത്യാവശ്യം തടിപ്പണികളും ക്ഷേത്ര ശീവേലി എഴുന്നള്ളിപ്പുമായി അവന്‍ അങ്ങനെ കാലം കഴിച്ചുകൂട്ടി.ഒരു പക്ഷെ അംഗോപാങ്ക സൗന്ദര്യ ലക്ഷണ ശാസ്ത്രത്തിലെ എല്ലാ വാഖ്യാനങ്ങളും പാലിക്കപ്പെട്ട ഒരു അപൂര്‍വ്വ പിറവി ആയിരുന്നു അയ്യപ്പന്‍കുട്ടി. പൊതുവില്‍ ഇത്തിരി ധിക്കാരക്കാരാന്‍ ആയി തോന്നാറുള്ള ഇവനെ ഏറ്റവും അധിക കാലം പരിപാലിച്ചതും വഴിനടത്തിയതും പന്തളം സ്വദേശി ആയ ഒടക്ക് ശങ്കരന്‍ എന്ന ശങ്കരേട്ടനും , പെരിങ്ങര സ്വദേശി മോഹനന്‍ ചേട്ടനും ആയിരുന്നു. ഒരു പക്ഷെ ഓരോ നോക്കിലും വാക്കിലും അയ്യപ്പന്‍കുട്ടി പേര് പോലെ തന്നെ ശ്രീഭൂതനാഥ അംശം തന്നെ ആയിരുന്നു. ഒരു പക്ഷെ നമ്മള്‍ ഇന്നില്‍ ആരാധിക്കുന്ന പല ഗജരാജന്മാരും ചട്ടക്കാരനുമായി മാത്രം സൗഹൃതവും മമതയും കാട്ടുമ്പോള്‍ എന്തുകൊണ്ടും അയ്യപ്പന്‍ കുട്ടി അതില്‍ നിന്ന് വിഭിന്നന്‍ ആയിരുന്നു. നാട്ടില്‍ ഒരുവനായി തന്നെ ജീവിച്ചു എന്ന് പറയുന്നതാകും പലപ്പോഴും ശരി, ക്ഷേത്ര മുറ്റത്ത് അഴിച്ചിട്ട ചങ്ങലയും വലിച്ച് അവന്‍ അങ്ങനെ നടക്കുന്നത് കണ്ടാല്‍ ഇതൊരു കാട്ടില്‍ നിന്ന് വന്ന വന്യ മൃഗം തന്നെയോ എന്ന് പോലും തോന്നിപ്പോകും.
[amazon_link asins=’B073S69YLM’ template=’ProductAd’ store=’vallappura-21′ marketplace=’IN’ link_id=’05eb9e6c-59aa-11e8-a72b-f12c48211ef8′]
ഇവന്‍റെ ചില പകര്‍ന്നാട്ട രംഗങ്ങള്‍ ഏവരും ദൈവീക പരിവേഷമായി തന്നെ ഇന്നും ഓര്‍ത്തിരിക്കുന്നു, ഒരു പക്ഷെ ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവര്‍ ഇന്നും ഓരോ ഉത്സവകാലത്തും, എഴുന്നള്ളത്തുകള്‍ നടക്കുമ്പോള്‍ കളത്തട്ടിലെ ഒഴിഞ്ഞ മൂലയില്‍ വാര്‍ധക്യ സമ്മേളനം പോലെ മനസ്സിലെ ആ മധുര നിനവുകള്‍ അയവിറക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ശ്രീ ഭൂതനാഥന്‍ അങ്ങനെ സര്‍വ്വഐശ്വര്യ പ്രധായകനായി അയ്യപ്പന്‍കുട്ടിയുടെ ശിരസ്സിലെരി അങ്ങ് ആകാശ നീലിമയെ ചുംബിച്ച് നില്‍ക്കുമ്പോള്‍ ഏവരും കൂപ്പിയ കൈകളോടെ, എന്നും ഈ കാഴ്ച ഒളിമങ്ങാതെ കാണാന്‍ തിരുവുള്ളം ഉണ്ടാകേണമേ എന്ന് തന്നെ പ്രാര്‍ത്ഥിച്ചിരുന്നിരിക്കും. ഇന്നും ആ തിരുമുറ്റത്ത് കൂടെ നടക്കുമ്പോള്‍ ഞാന്‍ അറിയുന്ന താളം അത് എന്നോ അയ്യപ്പന്‍കുട്ടി തീരത്ത് വെച്ച ചില പകര്‍ന്നാട്ടങ്ങളുടെ ബാക്കി പത്രങ്ങള്‍ തന്നെ ആകാം. ഒരു പക്ഷെ ഓരോ മണല്‍തരിക്കും പുല്‍നാമ്പിനും പറയുവാന്‍ ഉണ്ടായിരുന്നിരിക്കും അവനുമായുള്ള ബന്ധങ്ങളും അനുഭവങ്ങളും. അവരോടൊക്കെ കിന്നാരം പറഞ്ഞതും ഇടക്കൊക്കെ തലോടലായി മാരുതന്‍ കടന്നു വന്നതില്‍ അവര്‍ ആടികളിച്ചതും അങ്ങനെ എന്തൊക്കെ ഉണ്ടാകും ഈ നാടിന് അയ്യപ്പന്‍കുട്ടിയെ കുറിച്ച് വാ തോരാതെ പറയുവാന്‍.

ഓര്‍മ്മയില്‍ നിന്നും അയ്യപ്പന്‍കുട്ടിയുടെ ലക്ഷണത്തികവിനെ പറ്റി ഇങ്ങനെ പറഞ്ഞു വെക്കുന്നു, വീണെടുത്ത നല്ല കൊമ്പുകളും , വെളുത്ത പതിനെട്ട് നഖങ്ങളും, തേന്‍ നിറമുള്ള കണ്ണുകളും, രോമ നിബിഡമായ വാലും, വാലിനെ പറ്റി പറയുമ്പോള്‍ അന്ന് കളിയായി എങ്കിലും കുട്ടികള്‍ അയ്യപ്പന്‍ കുട്ടിയുടെ വാല്‍ പറിക്കാന്‍ പുറകെ നടന്നിരുന്ന കഥകളും പ്രചാരത്തില്‍ ഉള്ളതാണ്. തിരുവിതാംകൂര്‍ കണ്ട എക്കാലത്തെയും വലിയ ഗജരാജന്‍ അയ്യപ്പന്‍കുട്ടി തന്നെ ആയിരുന്നു. ശരീര ഭാഷയില്‍ അത്ര തടിച്ചത് അല്ലെങ്കിലും കണ്ടാല്‍ ആരും തെറ്റ് പറയുന്ന അത്ര മെലിഞ്ഞതും ആയിരുന്നില്ല.
[amazon_link asins=’B073S69YLM’ template=’ProductAd’ store=’vallappura-21′ marketplace=’IN’ link_id=’05eb9e6c-59aa-11e8-a72b-f12c48211ef8′]
ശാരീരിക കണക്കുകള്‍ പറഞ്ഞു വെക്കുമ്പോള്‍ ഭക്ഷണപ്രിയന്‍ ആയിരുന്ന അയ്യപ്പ ചരിതം കൂടെ പറയേണ്ടതുണ്ട്, ക്ഷേത്രത്തിലെ പടച്ചോരും പായസവും ഒരു ജന്മം ഒരുവന് കഴിക്കാവുന്ന അത്ര കഴിച്ചവന്‍ എന്ന് പോലും കേള്‍ക്കുന്ന രീതിയില്‍ അവന്‍റെ പായസ പ്രിയം പ്രസിദ്ധം ആയി. ഓലക്കും പട്ടക്കും അപ്പുറം ശ്രീഭൂതനാഥന്റെ വഴിപാട് പായസ്സവും ചോറും കഴിച്ചു വളര്‍ന്ന ഒരു തികഞ്ഞ സാത്വികന്‍ തന്നെ ആയിരുന്നു അയ്യപ്പന്‍. പായസ്സ പ്രിയം വളരെ ഏറിയിരുന്നു എങ്കിലും ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവരില്‍ ചില പതിവ്കാരും ഉണ്ടായിരുന്നു, ചിലപ്പോള്‍ പഴമോ അല്ലെങ്കില്‍ ശര്‍ക്കരയോ അങ്ങനെ എന്തെങ്കിലും ഒന്ന് നമ്മടെ ചെക്കന് കൊടുക്കണ്ടേ എന്ന് പറഞ്ഞു വരുന്ന അവന്‍റെ ഇത്തരം പ്രിയര്‍ക്കായി ചില പ്രത്യേക പൊടികൈ വിദ്യകളും ഒക്കെ ആളുടെ പക്കല്‍ ഉണ്ടായിരുന്നു, അത്തരക്കാരോട് ചെങ്ങാത്തം കൂടാന്‍ ഒട്ടും മടികാണിച്ചിട്ടില്ല ഇവന്‍. പലപ്പോഴും ആനകള്‍ വായ്ത്താരി മുഴക്കുന്ന പാപ്പാന്മാരെ മാത്രമാണ് മനസ്സില്‍ സൂക്ഷിക്കുക എന്ന് പറയാറുണ്ടെങ്കിലും അതിനപ്പുറം നിത്യ ദര്‍ശനം നടത്തിയിരുന്ന ചില പ്രിയരേ അവന്‍ മനസ്സില്‍ സൂക്ഷിച്ചതായും തിരിച്ചറിഞ്ഞ ഭാവത്തില്‍ ഏത് ആള്‍ക്കൂട്ടത്തിലും അവരോടെല്ലാം മനസ്സിന്‍റെ ഭാഷകളില്‍ ഒന്നില്‍ അവന്‍ സല്ലപിച്ചിരുന്നു എന്നും അനുഭവസ്ഥര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ഓര്‍മ്മയില്‍ അവന്‍ ദേവ പ്രസാദ പ്രിയന്‍ ആയിരുന്നപ്പോള്‍ തന്നെ, അവനായി ഒരു പിടി ചോറ് എങ്കിലും എന്നും കരുതി വെച്ചിരുന്ന ക്ഷേത്രത്തിന്‍റെ കിഴക്ക് ഭാഗത്തായി താമസിച്ച ഒരു അമ്മയും ഉണ്ടായിരുന്നു . നല്‍കുന്നതിന്റെ അളവിനപ്പുരം ആ കൈകളിലൂടെ മനസ്സില്‍ നിന്ന് അവനിലേക്ക്‌ പെയ്തിറങ്ങുന്ന ആ മാതൃ സ്നേഹം ആകും അവനെ അതില്‍ പ്രിയന്‍ ആക്കിയത്. കാണുന്നവര്‍ സംശയിക്കാം ആനവായില്‍ അമ്പഴങ്ങ പോലെ ഇത്രകൊണ്ടോക്കെ എന്താകാന്‍ എന്ന് എങ്കിലും അവന്‍ ഒരിക്കല്‍ പോലും നാട്ടില്‍ ഉള്ളപ്പോള്‍ ആ പതിവ് തെറ്റിച്ചിട്ടില്ല എന്നത് ഇന്നും പലരും ഓര്‍ക്കുന്നു.
[amazon_link asins=’B073S69YLM’ template=’ProductAd’ store=’vallappura-21′ marketplace=’IN’ link_id=’05eb9e6c-59aa-11e8-a72b-f12c48211ef8′]
അക്കാലത്ത് ഉത്സവത്തിന് സ്ഥിരം കൂട്ടാന ആയി വന്നിരുന്നത് ഇടപ്പള്ളി ആന ആയിരുന്നു. ഇടപ്പള്ളിയും അയ്യപ്പനും തമ്മിലുള്ള കൂട്ടി എഴുന്നള്ളിപ്പുകള്‍ ഇന്നും ഏവരും പ്രിയമോടെ ഓര്‍ത്തിരിക്കുന്ന എഴുന്നള്ളിപ്പുകളില്‍ ഒന്ന് തന്നെ ആണ്. ശ്രീ ഭൂതനാഥന്‍റെ തങ്കതിടമ്പേറ്റാന്‍ നിയോഗിക്കപെട്ടവന്‍ എന്നതിനപ്പുറം അമ്പലപ്പുഴയിലും മറ്റും സ്ഥിരമായി പ്രധാന ക്ഷേത്രങ്ങളില്‍ ഇവന്‍ നിറ സാന്നിദ്യം തന്നെ ആയിരുന്നു. എന്തിനേറെ പറയുന്നു വണ്ടിയും വള്ളവും ഒന്നും ഇല്ലാതിരുന്ന കാലത്ത് പോലും ദിവസങ്ങള്‍ താണ്ടി അവന്‍ തൃപ്പൂണിത്തുറയിലും ഏറണാകുളത്തും എല്ലാം എഴുന്നള്ളിപ്പുകളില്‍ പങ്കെടുത്തിരുന്നു. കാലം ഏറെ കാത്തിരുന്നു എങ്കിലും ഈ ഉയരപ്പെരുമ തേടി അങ്ങ് പൂര നഗരിയില്‍ നിന്നു പോലും ആളുകള്‍ വന്നു. കേട്ട പാതി കേള്‍ക്കാത്ത പാതി അരയും തലയും മുറുക്കി ഇറങ്ങി , നാടിന്‍റെ പേര് അങ്ങ് വടക്കന്‍ നാട്ടില്‍ പോലും പ്രശസ്തമാക്കാന്‍ തന്നെ ആയിരുന്നു ആ പടപ്പുറപ്പാട്. ചെന്നപ്പോള്‍ അല്ലെ കാര്യം അറിയുന്നത് , സ്വന്തം ആനകള്‍ മാത്രം തിടമ്പേറ്റുകയും മറ്റുള്ളവര്‍ എത്ര മികവുള്ളവര്‍ എങ്കിലും കൂട്ടാനകള്‍ ആയി നില്‍ക്കുകയും വേണം എന്നത്. തിടമ്പില്‍ കുറച്ചൊന്നും തനിക്ക് ശീലവും ഇല്ല, ഇനിയും എത്ര തൃശൂര്‍ പൂരങ്ങള്‍ നഷ്ടമായാലും അഭിമാനം പണയപ്പെടുത്തി ഒരു കുട്ടിക്കളിക്കും താന്‍ ഇല്ല എന്ന മട്ടില്‍ എഴുന്നള്ളിപ്പില്‍ പങ്കെടുക്കാതെ തിരികെ പോന്നു. ആ സംഭവം അന്നും ഇന്നും നാടും നാട്ടാരും ഒരു നഷ്ടമായോ കുറവായോ കണ്ടിട്ടുമില്ല, കാണുന്നതുമില്ല. എങ്കിലും ഓരോ പൂരക്കാലം ആകുമ്പോഴും ദേശവാസികള്‍ എന്നും ഓര്‍ക്കുന്നത് അയ്യപ്പന്‍കുട്ടി തിരികെ വന്ന ആ രംഗം ആകും.

അങ്ങനെ തികഞ്ഞ സത്വികനായി ദേവ ചൈതന്യത്തോടെ ഒരു നാടിന്‍റെ സ്നേഹം മുഴുവന്‍ തന്നിലേക്ക് ആവാഹിച്ച് അവന്‍ ദേവപ്രിയനായി വാണു. ഒരു ആനയല്ലേ ഒരിക്കല്‍ എങ്കിലും എന്തെങ്കിലും ചെറിയ രീതിയില്‍ കുസൃതി കാട്ടികാണില്ലേ എന്നത് എടുത്ത് ചോദിക്കുമ്പോള്‍ ഇങ്ങനെ ഒരു മറുപടിയോടെ അപൂര്‍വ്വം ചിലര്‍ മാത്രം ഓര്‍മ്മിക്കുന്ന ഒന്നും ഉണ്ട് .
[amazon_link asins=’B073S69YLM’ template=’ProductAd’ store=’vallappura-21′ marketplace=’IN’ link_id=’05eb9e6c-59aa-11e8-a72b-f12c48211ef8′]
കാര്യമായ ഒരു വഴക്കും നാട്ടില്‍ എത്തിയതില്‍ പിന്നെ ഉണ്ടായിട്ടില്ല, അനന്തപുരിയില്‍ മാടമ്പി ആയും യോദ്ധാവായും ഒക്കെ ജീവിച്ചതാകും പക്ഷെ ഇവിടെ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. പിന്നെ ഒരിക്കല്‍ ചെറിയ ഒരു ഓട്ടം , ചെറുത്‌ എന്ന് പറഞ്ഞാലും ഇത്തിരി സമയം കൂടുതല്‍ എടുത്ത ഒരു ഓട്ടം ആയിരുന്നു അത്, അന്ന് ഉച്ചശീവേലി എഴുന്നള്ളിപ്പ് കഴിഞ്ഞ് വെട്ടി ഇട്ട ഓല എടുക്കാന്‍ അമ്പലത്തിന്‍റെ വടക്കേ വഴിയില്‍ എത്തിയതായിരുന്നു. ഓല എടുക്കാന്‍ അയ്യപ്പന്‍കുട്ടി കുനിഞ്ഞത് വരെ മുകളില്‍ ഇരുന്ന പപ്പാന് ഓര്‍മ്മയുണ്ട്, ഒന്ന് കണ്ണ് ചിമ്മി തുറക്കുമ്പോഴേക്കും ശര വേഗത്തില്‍ അയ്യപ്പന്‍കുട്ടി പായുകയായിരുന്നു. നാടും നാട്ടുവഴികളും എല്ലാം ഹൃതിസ്ഥമായിരുന്ന അയ്യപ്പന്‍ ദേശത്തിന് തന്നെ ഒരു വലത്ത് വച്ചു. ജീവന്‍ അടക്കി പിടിച്ച് പപ്പാന്‍ മുകളില്‍ തന്നെ ഇരുന്നു. അയ്യപ്പന്‍ പല തവണ കൊമ്പ് കുലിക്കിയും ശരീരം കുടഞ്ഞും പാപ്പാനെ നിലത്തിടാന്‍ ശ്രമിച്ചു. അവനും അവന്‍റെ പാപ്പാനും പലവട്ടം അങ്ങോട്ടും ഇങ്ങോട്ടും പല വിഭല ശ്രമങ്ങളും നടത്തി എങ്കിലും താഴെ വീഴാന്‍ പാപ്പാനോ ഓട്ടം നിര്‍ത്താന്‍ അയ്യപ്പനോ തയ്യാര്‍ ആയിരുന്നില്ല. അന്ന് വലിയ മതില്‍കെട്ടോ ഒന്നും ക്ഷേത്രത്തില്‍ ഇല്ലാതിരുന്നത് കാരണം ക്ഷേത്ര മുറ്റത്തേക്ക് ഓടികയറിയ അയ്യപ്പന്‍കുട്ടി തന്‍റെ ഉയരക്കേമത്തില്‍ കളത്തട്ടും തിടപ്പള്ളിയും എല്ലാം തകര്‍ത്തു കളഞ്ഞു. മയക്ക് വെടിയോ മറ്റ് നൂതന തന്ത്രങ്ങളോ ഇല്ലാതിരുന്നതിനാല്‍ തന്നെ പരിഭ്രാന്തരായ ജനം പിന്‍ന്തിരിപ്പിക്കുവാന്‍ ആകുന്നത്ര ശ്രമങ്ങള്‍ നടത്തി, ചിലരൊക്കെ എന്താ ഇവന് പറ്റിയെ എന്ന് ആശച്ചര്യപെട്ട് അയ്യപ്പാ നില്‍ക്കെടാ എന്ന് വിളിച്ച് പുറകെ ഓടിയിരുന്നു. ഓട്ടത്തിനിടയില്‍ അവന് മുമ്പില്‍ അറിയാതെ വീണ് പോയ ഒരാള്‍ എന്നോട് അനുഭവങ്ങള്‍ പങ്ക് വെച്ചപ്പോള്‍ പറയുക ഉണ്ടായി, വീണപ്പോള്‍ ആദ്യം ഒന്ന് ഭയപ്പെട്ടു, ഓടി വരുമ്പോള്‍ അവന്‍റെ കാലിനടിയില്‍ പെടുക തന്നെ ചെയ്യും , അപ്പോഴും അയ്യപ്പാ എന്ന് മാത്രം ഉറക്കെ വിളിച്ച് കണ്ണുകള്‍ ഇറുക്കി അടച്ചു, വിളി കേട്ടത് സാക്ഷാല്‍ ശ്രീഭൂത നാഥനോ അതോ അയ്യപ്പന്‍കുട്ടിയോ, എന്തായാലും അരുകില്‍ വരെ എത്തിയ അയ്യപ്പന്‍കുട്ടി എന്തോ വെളിപാട് പോലെ ദിശ മാറി ഓടുന്നു, ജീവന്‍ തിരികെ കിട്ടിയതില്‍ അയ്യപ്പനോടും അയ്യപ്പന്‍കുട്ടിയോടും നന്ദി പറയുന്നതോടൊപ്പം ഒരു ചോദ്യം കൂടി മിച്ചം വെക്കുന്നു, ആരെയും ഉപദ്രവിക്കുവാനോ , ദേഷ്യം മനുഷ്യരോട് തീര്‍ക്കുവാണോ ആയിരുന്നു എങ്കില്‍ അതവന് ആകാമായിരുന്നു അതല്ല എങ്കില്‍ പിന്നെ എന്തായിരുന്നിരിക്കും ആ മനസ്സില്‍?. അത് എന്ത് തന്നെ ആയാലും ഏതാണ്ട് നാല് മണിക്കൂര്‍ നീണ്ട ഒരു മാരത്തണ്‍ ഓട്ടത്തിന് ഒടുവില്‍ ക്ഷേത്രത്തിന്‍റെ കിഴക്കേ ഗോപുര വാതിലിന് അടുത്തുള്ള ഒരു ചെറു തോടിന് കുറുകെ ഉള്ള പാലത്തില്‍ കയറി നില്‍ക്കുകയും , ഇത് ഒരു തക്കമായി കണ്ട് പപ്പാന്‍ വെള്ളത്തിലേക്ക് എടുത്ത് ചാടുകയും ചെയ്തു. വെള്ളത്തില്‍ ചാടിയ ഉടനെ പാലത്തിന്റെ മറവില്‍ ഒളിച്ച പാപ്പാനെ തന്‍റെ നീളന്‍ തുമ്പിയില്‍ കുറെ നേരമൊക്കെ അന്വേഷിച്ചു എങ്കിലും കണ്ടെത്താന്‍ കഴിയാതെ വന്നതിനാല്‍ പിന്‍വാങ്ങി ഒടുവില്‍ അടുത്തുള്ള വെള്ളക്കിണര്‍ എന്ന സ്ഥലത്തെത്തി നിലയുറപ്പിച്ചു. പിന്നീട് പാപ്പാന്മാര്‍ എത്തി തളക്കുക ഉണ്ടായി.
[amazon_link asins=’B073S69YLM’ template=’ProductAd’ store=’vallappura-21′ marketplace=’IN’ link_id=’05eb9e6c-59aa-11e8-a72b-f12c48211ef8′]
ഇങ്ങനെ ചില വികൃതിത്തരങ്ങള്‍ ഉണ്ടാകാതെ ഇരുന്നിട്ടില്ല. എന്തൊക്കെ ആയാലും കാടും സ്വാതന്ത്രവും ഉപേക്ഷിച്ച് അടിമയായി ജീവിക്കുമ്പോള്‍ എത്രകാലം ഉള്ളിലെ വികാരങ്ങളെ തളച്ചിടും എന്ന് അവനും ചിന്തിച്ചിട്ടുണ്ടാകും. എങ്കിലും ഞാന്‍ ഓര്‍ത്തു പോകുന്നു എന്തായിരുന്നിരിക്കും അവന്‍ ആ ഓട്ടത്തില്‍ ലക്ഷ്യം വെച്ചത്, ഒരു പക്ഷെ തന്‍റെ പ്രിയരായി പോയവരോട് എങ്ങനെ തന്‍റെ ദേഷ്യം പ്രകടിപ്പിക്കും എന്നതിനാല്‍ ഓടി തീര്ത്തതാകും ആ മനസ്സ് ശാന്തമാകുന്നത് വരെ.

അയ്യപ്പന്‍കുട്ടിയെ കുറിച്ച് പറയുന്നതിനോടൊപ്പം സമകലീനരായി ജീവിച്ചതും അക്കാലത്ത് ആനപ്രമ്പാലുമായി ബന്ധമുണ്ടായിരുന്ന ചിലരെ കുറിച്ചു കൂടി പറയേണ്ടതുണ്ട്, അതില്‍ പ്രധാനി ഞാന്‍ മുകളില്‍ പ്രതിപാദിച്ച ഇടപ്പള്ളി ആന ആയിരുന്നു. എന്നും അയ്യപ്പന് മികച്ച കൂട്ട് തന്നെ ആയിരുന്നു ഇടപ്പള്ളി ആന. എന്തിനും പോന്ന ഒരു സഹ്യപുത്രന്‍. ഇവരുടെ കൂട്ടുകെട്ട് ചെങ്ങന്നൂരും അമ്പലപ്പുഴയും എല്ലാം വളരെ പ്രശസ്തമായിരുന്നു. ഇവര്‍ക്കൊപ്പം ഇലവംമഠം ആനകള്‍ കൂടെ ചേര്‍ന്നപ്പോള്‍ തിരുവിതാംകൂര്‍ ദേശം മുഴുവന്‍ ഇവരുടെ കാല്‍ക്കീഴില്‍ ആയി എന്ന് തന്നെ പറയേണ്ടി വരും. അക്കാലത്ത് തന്നെ ദേശവാസിയായ നീലകണ്‌ഠപിള്ള ഒരു കുട്ടികൊമ്പനെ സ്വന്തമാക്കുകയും അവന്‍ തറവാട്ടിലും ക്ഷേത്രത്തിലുമായി ബാല്യം കഴിച്ചു കൂട്ടുകയും ചെയ്തു. ഗോപി എന്ന് പേരിട്ട് നാടിന്‍റെ പൊന്നോമന ആയി വളര്‍ന്ന അവന്‍ ചരിത്രത്തിന്‍റെ ഭാഗമായി തീരുകയും ചെയ്തു, ഒരിക്കല്‍ നാലമ്പലത്തിനുള്ളില്‍ കയറി ശ്രീഭൂതനാഥനെ അവന്‍ വണങ്ങിയത് ആണ് അവന് ആ നേട്ടം കൈവരിക്കാന്‍ ഇടയാക്കിയത്. ഒരു ആന ആദ്യവും അവസാനവും ആയിട്ടാണ് നാലമ്പലത്തിനുള്ളില്‍ പ്രവേശിച്ച് ദേവ ദര്‍ശനം നടത്തുന്നത്. ശ്രീഭൂത നാഥപ്രിയന്‍ അയ്യപ്പനൊപ്പം ഇവരും ക്ഷേത്ര എഴുന്നള്ളിപ്പുകളില്‍ പങ്കെടുത്തിരുന്നതായും കഥകളില്‍ പറയുന്നുണ്ട്.

നാല്പതാം വയസ്സില്‍ തെക്ക് തെക്കൊരു ദേശത്ത് നിന്ന് വന്ന് ഒരു നാടിനും നാട്ടാര്‍ക്കും പ്രിയനായിരുന്ന അയ്യപ്പന്‍കുട്ടി തന്‍റെ അമ്പതുകളിലേക്ക് കാലെടുത്ത് വെക്കുമ്പോഴേക്കും, ദേവപ്രിയന്‍ മുക്തിമാര്‍ഗ്ഗം സ്വീകരിച്ചിരുന്നു. ഏതാണ്ട് കൃത്യമായി പറഞ്ഞാല്‍ പത്ത് വര്‍ഷത്തെ തന്‍റെ ശ്രീഭൂതനാഥ സേവയില്‍ ഒരു ദേശത്തിലെ തന്നെ വരും കാല തലമുറക്കായി ആയിരം ആയിരം ആനക്കഥകള്‍ ബാക്കി വെച്ച് 1960 മാര്‍ച്ച് 17 ന് വൈകുണ്ഡവാസി ആയി ദേവനില്‍ വിലയം പ്രാപിച്ചു.
[amazon_link asins=’B073S69YLM’ template=’ProductAd’ store=’vallappura-21′ marketplace=’IN’ link_id=’05eb9e6c-59aa-11e8-a72b-f12c48211ef8′]
ഒരുപക്ഷെ അന്ന് നീ ഒഴിച്ചിട്ട ഇടങ്ങള്‍ ഒന്നും ഇന്നും ആരാലും നികത്താന്‍ കഴിഞ്ഞിട്ടില്ല. എന്നെപ്പോലെ ഈ തലമുറയിലെ പോലും പലരും ഒരു നോക്ക് കാണാതെ നിന്നെ അറിയാന്‍ ശ്രമിക്കുന്നു എന്നത് നീ ചരിത്രം തന്നെ ആണ് എന്നത് കൊണ്ടാകാം . നീ ഓര്‍മ്മകളിലേക്ക് ചേക്കേറിയിട്ട് വര്‍ഷം പലത് കഴിഞ്ഞു എങ്കിലും ക്ഷേത്രത്തിനുള്ളില്‍ ശ്രീഭൂത നാഥന്‍റെ ശ്രീകൊവിലിനോട് അരികില്‍ തന്നെ നീ അണിഞ്ഞിരുന്ന ചങ്ങലയില്‍ ഒന്ന് കാറ്റില്‍ ആടിയും നാദം മുഴക്കിയും ദേവനോട് ഉള്ളുതുറന്ന് പറയാന്‍ മിച്ചം വെച്ചവ അത്രയും പറയുമ്പോള്‍ , അതിലൊന്ന് ഇങ്ങനെയും ആകാം, വേദനകള്‍ മാത്രമാണ് നിനക്ക് സമ്മാനിക്കാന്‍ എനിക്കായത് എങ്കിലും നീ പോയപ്പോള്‍ ഏകാനായത് ഞാന്‍ ആണ്, ആ വിയോഗം അത് എത്ര കാലം ശ്രീഭൂത നാഥനോട് ഇമ്പമുള്ള നാദമായും, വിഷാദത്തിന്റെ തേങ്ങലായും ഒരു ചങ്ങല കിലുക്കത്തില്‍ ഞാന്‍ പറഞ്ഞു തീര്‍ക്കും.

പകര്‍ന്നാടിയ രംഗങ്ങളില്‍ വെച്ചു ഏറ്റവും മികച്ചത് എന്ന് പറയുന്നതിനേക്കാള്‍ ഏറ്റവും അധികം ദേവ സങ്കല്‍പ്പങ്ങള്‍ക്ക് വര്‍ണ്ണ ചാരുതയേകി അവന്‍ നടമാടിയപ്പോള്‍ ദേവപ്രിയന്‍ സാക്ഷാല്‍ ദേവ ഭാവത്തില്‍ തന്നെ തിളങ്ങിയിരുന്നു. ഒരു പക്ഷെ ഒരിക്കല്‍ എങ്കിലും സ്വപ്ന തുല്യമായ ആ രംഗം അത് നിദ്രയില്‍ എങ്കിലും ദര്‍ശന ഭാഗ്യം ലഭിച്ചിരുന്നു എങ്കില്‍ എന്ന് പലകുറി ആഗ്രഹിച്ചതാണ്‌. നാടായ നാടെല്ലാം തേടി നടന്ന് പലരുടെയും പല ദൈവീക പകര്‍ന്നാട്ടങ്ങള്‍ക്ക് ഈ കണ്ണുകള്‍ സാക്ഷി ആയിട്ടുണ്ടെങ്കിലും ഒരുക്കലും സാധിക്കാത്ത ഒരു ആഗ്രഹമായി അതങ്ങനെ മനസ്സില്‍ തന്നെ കിടക്കുന്നു. ചിലപ്പോള്‍ എങ്കിലുമൊക്കെ ഒരു തേങ്ങലായി ഈ കഴിഞ്ഞ കാലം എന്നിലേക്ക്‌ കടന്നു വരാര്‍ ഉണ്ടെങ്കിലും അതിനപ്പുറം കേട്ട കഥകളെ പലകുറി ദൃശ്യമായി മനസ്സില്‍ കോറി ഇടുമ്പോഴും ഞാന്‍ അറിയാതെ എങ്കിലും മനസ്സിന്‍റെ ഉള്ളറകളില്‍ ഞാന്‍ ദേവനായി കണ്ടാരാധിച്ച മൂര്‍ത്തികളില്‍ ഒന്ന് തന്നെ ആകുന്നു അയ്യപ്പനും. കാലം അവന് നല്‍കിയ ജന്മ പുണ്യം ആകാം ഏറ്റവും അധിക കാലം ശ്രീഭൂത നാഥനെ ശിരസ്സില്‍ ഏറ്റുക എന്നത് , ആ കാഴ്ച അതെന്നും എനിക്ക് കിട്ടാ കനി തന്നെ, ഒരു പക്ഷെ ഒരു ക്യാമറയുമായി ചിത്രങ്ങള്‍ പകര്‍ത്തുവാന്‍ കഴിയാത്തതിന്റെ വേവലാതി ഒന്നും അല്ല അതിനപ്പുറം ഞാന്‍ നേടാതെ പോയ ഒരു ജന്മ സുകൃതത്തിന്‍റെ നഷ്ട ബോധം . ഇനി ഒരു കാലം വരുമെന്നോ അന്ന് നിനക്കുമുമ്പില്‍ ഞാന്‍ ഉണ്ടാകുമെന്നോ പറഞ്ഞു വെക്കാന്‍ പോലും ആകുന്നില്ല.
[amazon_link asins=’B073S69YLM’ template=’ProductAd’ store=’vallappura-21′ marketplace=’IN’ link_id=’05eb9e6c-59aa-11e8-a72b-f12c48211ef8′]
ഒരു പക്ഷെ ഇത്രയുമൊക്കെ ഒരു നാടിനും നാട്ടാര്‍ക്കും പ്രിയനായിരുന്ന അയ്യപ്പന്‍കുട്ടിയെ കുറിച്ച് ഇന്നത്തെ തലമുറയില്‍ എത്ര ആളുകള്‍ക്ക് അറിവുണ്ട് എന്നത് അറിയില്ല, ഒരു പക്ഷെ ക്ഷേതത്തിലെ ആനകൊട്ടിലില്‍ ഇരിക്കുന്ന അയ്യപ്പന്‍കുട്ടിയുടെ ചിത്രത്തിലൂടെ ആകും പലരും ഈ പിറവിയെ ഇന്ന് അറിയുക തന്നെ ചെയ്യുന്നത്. അതിനപ്പുറം എന്നും ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ നാം കണ്ടു പോകുന്ന കാഴ്ചകളില്‍ പലതും അവന്‍റെ കൈയൊപ്പുകള്‍ ചാര്‍ത്ത പെട്ടത് തന്നെ ആകും, ക്ഷേത്ര നടയില്‍ കൊടിമര ചുവട്ടില്‍ ബന്ധിച്ചിരിക്കുന്ന ചങ്ങല പോലും ആ മഹാരഥന്‍ ഒരുകാലത്ത് നമുക്കായി എല്ലാ വേദനകളും മനസ്സില്‍ ഒതുക്കി കാലില്‍ അണിഞ്ഞിരുന്നതാണ്. അങ്ങനെ അങ്ങനെ പലതിലും കാണാം ആ അയ്യപ്പ ചരിതം കാരണം ഇന്നലെകളില്‍ ഒരു കാലം ഉണ്ടായിരുന്നു ഒരു ദേശം ഒരു ആന എന്നതിനപ്പുറം ഒരു ദേവനായി തന്നെ ഒരു ഗജപ്പിറവിയെ സ്നേഹിച്ച കാലം.

Related posts

പുതുപ്പള്ളി പാപ്പാലപ്പറമ്പിൽ സാധു – puthuppally sadhu

rahulvallappura

തിരുവാറന്മുള പാർത്ഥൻ – Thiruvaranmula Parthan

rahulvallappura

ചാന്നാനിക്കാട് വിജയ സുന്ദർ – Channanikkadu Vijayasundar

rahulvallappura