Site icon Rahul Vallappura – The Bearded Traveller – vallappura.com

കുന്നുമ്മൽ തിരുമാറാടി പരശുരാമൻ

പേരും പെരുമയും മുഴക്കുന്ന ഗജ സാമ്പ്രാട്ടന്മാർ വാഴുന്ന നാട്ടിൽ വലുതായി ഒരു ആരാധക പെരുമഴ ഒന്നും തീർക്കാത്ത എന്നാൽ ആനച്ചന്തത്തിന്റെ പൊരുത്തങ്ങൾ സമംചേർത്ത് കൈക്കുള്ളിൽ ആക്കിയ ഒരു പിടി ഗജവീരന്മാർ ഉണ്ട് മലയാളി മണ്ണിൽ അത്തരത്തിൽ ഒരുവൻ,

ആനക്കമ്പം അതിന്റെ എല്ലാ അർത്ഥത്തിലും തലയ്ക്ക് പിടിച്ച മലയാളികളുടെ ഇഷ്ടതാരങ്ങളിൽ ഒരുവൻ കുന്നുമ്മൽ പരശുരാമൻ, പേരോളം തന്നെ ഘനഗംഭീരൻ . പലകുറി മഹാരഥർ അരങ്ങു വാണ ഉമ്മറത്ത് വളർന്ന് വന്നവൻ കേരള കർണ്ണാടക വനാതിർത്തിയിൽ എവിടേയോ പിറന്ന് വീണ് സർക്കസ് കൂടാരങ്ങളിൽ പന്ത് തട്ടിയും ഇരുകാലിൽ നടന്നും, കാലം കഴിച്ചുകൂട്ടിയവൻ ,

ലക്ഷണ യുക്തികൾ തികഞ്ഞ് തുടങ്ങിയപ്പോൾ തെക്കൻ മണ്ണിൽ സ്ഥിരതാമസമാക്കി ഒടുക്കം വീണ്ടും പൂര നഗരിയിലേക്ക്, മേളങ്ങൾക്കൊപ്പം ഒന്ന് ചുവടു വെക്കാൻ ഉറപ്പിച്ച് അവൻ വന്നു അങ്ങനെ പരശുരാമനായി, കുന്നുമ്മൽ തിരുമാറാടി പരശുരാമനായി , നാൽപതുകളുടെ നടവരമ്പിലൂടെ അവൻ പൂരപ്പറമ്പുകളുടെ ആവേശം ആകുമ്പോൾ ആശംസകൾ അറിയിക്കുന്നു

Exit mobile version