പൈതൃകതയുടെയും സംസ്കാരികതയുടെയും ഈറ്റില്ലം എന്നും പോലും വിളിക്കാവുന്ന ഒരു പുണ്യ ഭൂമി ആണ് ആറന്മുള.
നാരായണന്‍ നാടിന് ഐശ്വര്യമായി പാര്‍ഥസാരഥി അയി കുടിയിരിക്കുന്ന ആചാര ഭൂമി. വിശ്വസങ്ങളും അതിനപ്പുറം സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു പറ്റം ആചാര അനുഷ്ടാന വൈശിഷ്ട്യം കൊണ്ട് പ്രശസ്തമായ ഇവിടം. പൈതൃക ഗ്രാമമായി അറിയപ്പെടുന്ന ഈ പുണ്യ ഭൂമിയില്‍ പാര്‍ഥസാരഥിയുടെ പ്രിയരായി കടന്നു പോയവര്‍ നിരവധിയാണ്.
തെക്കരുടെ ആനക്കഥകളില്‍ ആദ്യം കടന്നുവരുന്ന പേര് ആരുടെത് എന്ന ചോദ്യത്തിന് ഉത്തരം എത്തി നില്‍ക്കുക പലപ്പോഴും ആറന്മുളയില്‍ ആയിരിക്കും.
ഓര്‍മ്മകള്‍ തുടങ്ങുന്ന കാലത്ത് തോളില്‍ ഇരുത്തി അച്ഛന്‍ ആനയെ കാട്ടി തന്ന ഒരു ബാല്യം തെക്കരായ ചെറുപ്പക്കാര്‍ പറയുന്നെങ്കില്‍ അതില്‍ തിരുആറന്മുളയപ്പന്‍റെ മാനസപുത്രന്‍ ആറന്മുള രഖുവും ഉണ്ടാകും. എക്കാലത്തെയും മികച്ച നാട്ടാന ചന്തങ്ങളില്‍ ഒന്ന് തന്നെ ആയിരുന്നു ഗജരാജന്‍ ആറന്മുള രഖു. അവസാന കാലത്തില്‍ ഏറെക്കാലം രോഗാവസ്ഥയില്‍ ആയിരുന്നെങ്കിലും എന്നും ആന എന്ന രണ്ടക്ഷരത്തെ ആദ്യമായി അറിഞ്ഞതും കണ്ടതും എല്ലാം രഖുവിലുടെ തന്നെ ആയിരുന്നു. ഒടുവില്‍ ഒരു നാടിനെ മുഴുവന്‍ കണ്ണീരില്‍ ആഴ്ത്തി ആണ് പാര്‍ഥസാരഥീ പ്രിയന്‍ വൈകുണ്ഡ വാസനായത്. തുടര്‍ന്ന് മോഹനന്‍ വന്നു എങ്കിലും തേവരെ സേവിക്കാന്‍ അധികകാലം അവസരം ഉണ്ടാകാതെ ഭൂമിയില്‍ നിന്ന് വിടപറഞ്ഞു.
പിന്നീട് കുറച്ചു കാലത്തെ ഇടവേളക്ക് ശേഷം പമ്പയാര്‍ നീന്തി കടന്ന് പള്ളിയോടങ്ങളുടെ നാട്ടിലേക്ക് അവന്‍ വന്നു. വീര പ്രതാപത്തിന്റെ കഥകളുമായി വന്ന ഇവന്‍ പിന്നീട് കണ്ണന്‍റെ അഴകിയ പുത്രന്‍ ആയി മാറി. നമ്മുടെ പാര്‍ഥന്‍, തിരുവാറന്മുള പാര്‍ഥന്‍, പേരില്‍ തന്നെ ഒരു യോദ്ധാവ് ഒളിഞ്ഞു കിടക്കുന്നു എങ്കില്‍ ഉറപ്പിക്കാം നേരില്‍ കണ്ടാല്‍ തികഞ്ഞ യോദ്ധാവ് തന്നെ. എപ്പോഴും എന്തിനും താന്‍ റെഡി എന്നുള്ള ഒരു രീതി.
വീണെടുത്ത കൊമ്പും, നിലത്തിഴയുന്ന തുമ്പിയും ഒക്കെ ഉള്ള തെക്കിന്റെ ലക്ഷണ ആവശ്യങ്ങള്‍ എല്ലാം തികഞ്ഞവന്‍.നേരില്‍ കണ്ടാല്‍ ഒരു ശാന്ത ഭാവത്തിനപ്പുറം തെല്ല് കടുപ്പം ആണെന്ന് തോന്നും, എന്താടോ താന്‍ ഇങ്ങനെ എന്ന് ചോദിയ്ക്കാന്‍ ആണേല്‍, ഇപ്പോള്‍ പഴേ പോലെ അല്ല ചോക്ലേറ്റ് നായകന്‍ മാരുടെ ഡിമാന്‍ഡ് ഒക്കെ പൊയ്, ഇപ്പോള്‍ കലിപ്പ് ലുക്ക് ഒക്കെ ആണ് ട്രെന്‍ഡ് എന്ന് ഒരു ന്യൂ ജെനരേഷന്‍ പൈയനെ പോലെ പറഞ്ഞു കളയും. കാര്യം ഇതൊക്കെ ആണെങ്കിലും ആള് നാടിനും നാട്ടാര്‍ക്കും പ്രിയന്‍ തന്നെ. എഴുന്നള്ളിപ്പ് കാലം അല്ലെങ്കില്‍ എന്നും കുളി കഴിഞ്ഞ് ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിന് വരുമ്പോള്‍ വഴിയില്‍ കാത്ത് നില്‍ക്കുന്ന ആളുകളെ കണ്ടാല്‍ അറിയാം അവന്‍ എല്ലാവര്‍ക്കും എത്രത്തോളം പ്രിയങ്കരന്‍ ആണെന്ന്. പമ്പയാറ്റില്‍ ഇറങ്ങി മുങ്ങിക്കുളിയും കഴിഞ്ഞ് ഭസ്മ ലേപിതനായി അവനിറങ്ങും നാടും തേവരെയും കാണാന്‍. വരുന്ന വഴിയില്‍ അത്രയും ഇവന്റെ മിത്രങ്ങള്‍ പഴവും ശര്‍ക്കരയും ഒക്കെ ആയി ഇവനായി കാത്തു നില്‍ക്കാറുണ്ട്. നല്കിയതെല്ലാം സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് പ്രവേശിക്കും.
ഉഷാറായി നടക്കല്‍ ഒരു പ്രണാമങ്ങള്‍ ഒക്കെ അര്‍പ്പിച്ച് ഉത്സവ ശീവേലി ഓര്‍മപെടുത്തുന്ന പോലെ ഒരു ഓട്ടപ്രദിക്ഷണം ആണ്. കഴിഞ്ഞ് വന്നാല്‍
ഓഫീസിന്റെ മുന്നില്‍ എത്തി കാത്ത് നില്‍ക്കും പതിവ് കിട്ടിയില്ല എന്ന മട്ടില്‍. അതെ അവലും ശര്‍ക്കരയും പഴവും എല്ലാം കിട്ടണം അത് വരെ അവിടെ തുമ്പി നീട്ടി ചിലപ്പോള്‍ ഗ്രില്ലിലൂടെ അവന്‍ അകത്തേക്ക് നോക്കി വിളിച്ചു എന്നും വരും. അത് കിട്ടിയാല്‍ പിന്നെ തേവരെ തുമ്പി പൊക്കി വന്ദിച്ച് ഇറങ്ങുകയായി. പടവുകള്‍ ശ്രദ്ധാപൂര്‍വ്വം ഇറങ്ങി ക്ഷേത്ര കവാടത്തിന് മുമ്പില്‍ എത്തി ആരാധകര്‍ക്ക് നടുവില്‍ കുറച്ച് സമയം തന്‍റെ അഴകിന്റെ പ്രദര്‍ശനം. അങ്ങനെ പോകുന്നു ഇവന്റെ ദിനചര്യകള്‍.
ഇനി എഴുന്നള്ളിപ്പ് കാലം ആണെങ്കിലോ, അതിനും താന്‍ റെഡി എന്ന മട്ടില്‍ ആണ്, തേവരുടെ ആയാലും അല്ലേലും ഏതു എഴുന്നള്ളിപ്പിലും തന്‍റേതായ അഴകിലും നിലവിലും പിടിച്ചൊന്ന് നില്‍ക്കും അവന്‍, മറ്റാരോടും ഒരു മത്സരത്തിന് തയ്യാര്‍ എന്ന മട്ടില്‍. നേരത്തെ പറഞ്ഞപോലെ ഇവന്‍ കടല്‍ പോലെ ആണ്, ചിലപ്പോള്‍ ഒന്ന് ആര്‍ത്തിരമ്പി കരയോട് അടുക്കുന്ന വലിയ തിര ആയി മാറും മറ്റു ചിലപ്പോള്‍ അഴകും ശാലീനതയും തുളുമ്പുന്ന കുഞ്ഞോളവും.
സീസണ്‍ എഴുന്നള്ളിപ്പുകളില്‍ നിന്ന് വിട്ട് കുറച്ച് കാലത്തെ വിശ്രമം അനുവദിച്ചു കൊടുത്തിരിക്കുക ആയിരുന്നു കുറച്ചു കാലമായി. എന്നും കണ്ണനെ കുളിച്ചു തൊഴുക എന്ന പുണ്യം മാത്രം ചെയ്യുന്ന കുറെ ഏറെ നാളുകള്‍. പക്ഷെ ഇവന്‍ തിരിച്ചു വരും ഹരം പിടിപ്പിക്കുന്ന ഉത്സവ വേദികളിലേക്ക് തെക്കിന്‍റെ അഴകിയ പുത്രനായി, ഒരു നാടിന്‍റെ പ്രതീക്ഷയായി, പാര്‍ഥസാരഥിയുടെ മാനസപുത്രന്‍ ആയി, ആ വരവിനായി കാത്തിരുന്ന കാലങ്ങൾ ഇന്നും ഓർമ്മയിൽ നിറം മങ്ങാതെ നിറയുന്നു
അഴകിയ കര്‍മ്മ ദേവ പ്രിയന് തിരുവാറന്മുള പാര്‍ഥസാരഥി പുത്ര പാര്‍ഥന് ഓർമ്മകളിലെ നിറ നാന്നിധ്യത്തിന് എന്നും പ്രണാമങ്ങളോടെ