ആനക്കഥകള്‍

പുതുപ്പള്ളി പാപ്പാലപ്പറമ്പിൽ സാധു – puthuppally sadhu

ഒരു രാംഗോപാൽ വർമ്മ ചിത്രത്തിലെ നായകനെ പോലെ ആടി കുഴയുന്ന നായികയോട് പോലും വില്ലനോടെന്ന പോലെ എപ്പോഴും ഒരിത്തിരി കനത്തിൽ ഗൗരവം കാട്ടി , കണ്ണുകളിൽ എപ്പോഴും ആ ആണത്തം സൂക്ഷിച്ച് അത്യവശ്യത്തിന് മാത്രം സംസാരിച്ച് പോരുന്ന ഒരു വൻ, സിനിമയിൽ മാത്രമല്ല ആനക്കേരളത്തിലും ഉണ്ട് ഇത്തരത്തിൽ ഒരുവൻ . കേരളമൊട്ടുക്ക് മിക്കവാറും എല്ലാ പരുപാടികളിലും നായകനും, ഉപനായകനും , വില്ലനും ഒക്കെയായി. ഒറ്റവാക്കിൽ കൈ നിറയെ പരുപാടികൾ ഉള്ള ചങ്കുറ്റക്കാരനായ ഒരു ആനപ്പിറവി. ഏതാണ്ട് 15 വർഷങ്ങൾക്ക് മുമ്പ് കൂടുവിട്ട് കൂടുമാറി മലയാളി മണ്ണിൽ , അക്ഷര നഗരിൽ എത്തിയ ഒരു അരുണാചൽ കാരൻ .

അതെ നമ്മുടെ കുഞ്ഞൂഞ്ഞച്ചായന്റ നാട്ടുകാരൻ പുതുപ്പള്ളി പാപ്പാലപ്പറമ്പിൽ സാധു.

ആളെങ്ങനെ പേര് പോലെയാണോ എന്നാണ് ചോദ്യം എങ്കിൽ, സാധുവാണ് പക്ഷെ ഒരു ആൺപിറപ്പാണ്. നല്ല ചങ്കൂറ്റമുള്ളവൻ, ഏതാണ്ടൊരു ചാക്കോച്ചി ലൈൻ , ഇഷ്മില്ലാത്തവയോട് പ്രതികരിക്കാൻ അറിയാവുന്നവർ, പക്ഷെ തലേക്കെട്ട് കെട്ടി പരിപാടിക്കിറങ്ങിയാൽ ഏത് കൊടി കെട്ടിയവനും ഒന്ന് മുട്ടിടിക്കും, കാരണം പരുപാടിയിൽ സാധു ഇത്തിരി കണിശക്കാരനാണ്.

മുപ്പത്കളെ നോക്കി പുഞ്ചിരിച്ച് നിന്ന കാലത്തിലാണ് അതിർത്തി കടന്ന് മലയാളി മണ്ണിൽ എത്തിയത്, എത്തിയിട്ട് ഇപ്പോഴും കാലം കുറച്ച് ആയെങ്കിലും ആ ഹിന്ദി ച്ചന്തം മുഖത്ത് നിന്ന് മാറിയിട്ടില്ല. നാനാ പട്ടേക്കറും , നസുറുദീൻ ഷായും ഒക്കെ അന്യഭാഷകളിൽ എത്തിയിട്ടും മുഖഭാവം മാറിയിട്ടില്ല പിനെയാണ് ഞാൻ എന്നാകും ചോദിച്ചാൽ അവൻ പറയുക.

പാപ്പാലപ്പറമ്പിലെ പിള്ളേര് എപ്പോഴും തിരക്കുള്ളവർ ആണെന്ന് പറായാതെ അറിയാമല്ലോ അതിൽ കേശവൻ മുമ്പിൽ നിന്ന് നയിക്കുന്നു എങ്കിൽ അതിന്റെ അമരക്കാരൻ സാധു തന്നെ. ഉത്സവങ്ങളും പൂരങ്ങളും മത്സരങ്ങളും പെരുന്നാളുകളും അങ്ങനെ എന്തിനും ഏതിനും സാധു ഉണ്ടാകും. ചിലപ്പോൾ നായകനായും , അല്ലെങ്കിൽ ഉപനായകനായും. അളവുകൾ പഴംകഥകൾ ആക്കി തന്റെ ഉയര പെരുമയിലും ഒറ്റ നിലയിലും ഇവൻ ചെന്നെത്താത്ത നാടുമില്ല എടുക്കാത്ത പൂരങ്ങളുമില്ല.

ഉയരവും നിലവും അതിൽ കുറച്ച് സൗന്ദര്യവും കൂടി ആയാൽ എന്താ അവസ്ഥ അതാണ് ഇന്ന് സാധു. ഇവന്റെ ബുക്കിങ്ങിനായി പരക്കം പായുന്ന കമ്മറ്റിക്കാർക്ക് അറിയാം ഇന്നിൽ ഇവന്റെ സാന്നിധ്യം നൽകുന്ന വില . ക്ഷേത്ര ഉത്സവങ്ങളിലും നിലവിന്റെ പൂരങ്ങളിലും സാധു ഇന്ന് പരിഗണക്ക പെടുന്ന ആദ്യ അഞ്ചിൽ ഉണ്ടാകും എന്നത് നിസംശയം പറയാം.

ഐശ്വര്യ ശ്രീമാൻ മഹാദേവനും , ഉയരക്കേമൻ കേശവനും, പ്രിയൻ അർജ്ജുനനും ഒക്കെ കുടുംബത്ത് കൂട്ടായി നിൽക്കുമ്പോൾ സാധു രണ്ടും കൽപ്പിച്ച് ഇറങ്ങും തറവാട്ടിന്റെ പേരും പെരുമയും നില നിർത്താൻ ഏതറ്റം വരേയും പോകുകയും ചെയ്യും.

ഒരു പക്ഷെ ഇക്കാരണങ്ങൾ ഒക്കെയാകും പൂരപ്പറമ്പുകൾ ആരാധകർ ഇവന് ചുറ്റിലും കൂടുവാൻ കാരണം. നാൽപ്പതുകളുടെ മദ്ധ്യത്തിൽ എത്തി ഇനിയും വിജയിക്കാൻ മത്സരങ്ങൾ ഉണ്ടെങ്കിൽ താൻ തയ്യാൻ എന്ന മട്ടിൽ അരയും തലയും മുറുക്കി അംഗ പുറപ്പാടിന് ഇറങ്ങുന്ന നമ്മുടെ പുതുപ്പള്ളിക്കാരന് ആയിരം വിജയാശംസകളോടെ

Related posts

എറണാകുളം ശിവകുമാർ-Ernakulam Sivakumar

rahulvallappura

Mullath Ganapathy-മുള്ളത്ത് ഗണപതി

rahulvallappura

ഗുരുവായൂര്‍ ദേവസ്വം ഇന്ദ്രസെന്‍ – Guruvayoor Devaswom Indrasen

rahulvallappura