Site icon Rahul Vallappura – The Bearded Traveller – vallappura.com

ഇതളൂർന്നു വീണ പനിനീർ ദലങ്ങൾ

ഇതളൂർന്നു വീണ പനിനീർ ദലങ്ങൾ
തിരിയേ ചേരും പോലേ
ദള മർമ്മരങ്ങൾ ശ്രുതിയോടു ചേർന്നു

മൂളും പോലെ
വെൺചന്ദ്രനീ കൈക്കുമ്പിളിൽ പൂ പോലെ വിരിയുന്നു
മിഴി തോർന്നൊരീ മൗനങ്ങളിൽ
പുതുഗാനമുണരുന്നൂ (ഇതളൂർന്നു…)

നനയുമിരുളിൻ കൈകളിൽ നിറയെ മിന്നൽ വളകൾ
അമരയിലയിൽ മഴനീർ മണികൾ തൂവി പവിഴം
ഓർക്കാനൊരു നിമിഷം
നെഞ്ചിൽ ചേർക്കാനൊരു ജന്മം
ഈയോർമ്മ പോലുമൊരുത്സവം
ജീവിതം ഗാനം (ഇതളൂർന്നു…)

പകലു വാഴാൻ പതിവായി
വരുമീ സൂര്യൻ പോലും
പാതിരാവിൽ പടികളിറങ്ങും തന്നെ മായും
കരയാതെടീ കിളിയേ കണ്ണേ
തൂവാതെൻ മുകിലേ
പുലർകാല സൂര്യൻ പോയി വരും
വീണ്ടും ഈ വിണ്ണിൽ (ഇതളൂർന്നു…)

THANMAATHRA,2005
Movie Director Blessy
Lyrics Kaithapram Damodaran Namboodiri
Music Mohan Sithara
Singer P Jayachandran

Exit mobile version