ഒരായിരം കിനാക്കളാൽ കുരുന്നു കൂടു മേഞ്ഞിരുന്നു മോഹം
തരത്തര തരത്തര തരത്തരാര രാരാ രാര രാരാ
കൊളുത്തിയും കെടുത്തിയും പ്രതീക്ഷകൾ വിളക്കു വെച്ചു മോഹം
തരത്തര തരത്തര തരത്തരാര രാരാ രാര രാരാ
എത്രയെത്ര കാതം അപ്പുറത്തു നിന്നും
എത്തി നീ ഇപ്പൊഴും ദുഃഖസത്യമേ (ഒരായിരം..)
മുനിയുടെ ശാപം കവിതകളായി(2)
കിളിയുടെ നീണം വീണ വിപിനങ്ങളിൽ (2)
ഇണയുടെ വിരഹം കവിയുടെ ഹൃദയം (2)
മൊഴികളാക്കിയത് കവിതയായ് ഒഴുകി
കനിവേറും മനസ്സേ നിനക്കു നിറയെ വന്ദനം (ഒരായിരം..)
സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ
കാലം എന്റെ കൈകളിൽ വിലങ്ങിടുമ്പോഴും
കൊച്ചു കൊച്ചു മോഹം മച്ചകത്തിലിന്നും
കാലം എന്റെ കൈകളിൽ വിലങ്ങിടുമ്പോഴും
സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ (ഒരായിരം..)
തപ്പു താളം തകിലു മേളം കൽബിന്റെ പന്തലിലു (2)
കെസ്സു കെട്ടണ ഗസലു പാടണു കല്യാണപ്പന്തലിൽ
ആ കല്യാണപ്പന്തലിൽ
തപ്പു താളം തകിലു മേളം
തകതിമി തക തകതിമി തകജണു താ തെയ്
തരിവള കൈയ്യിൽ സരിഗമ പാടി
കരിമിഴി ഇണയിൽ സുറുമയുമെഴുതി
മണവറയിൽ കടക്കും മുൻപെ
മയക്കം എന്തെ മാരിക്കൊളുന്തേ
കതകുകൾ ചാരി കളിചിരിയേറി
പുതുമകൾ പരതി പുളകവും ഇളകി
കുറുമ്പു മുല്ലേ കുളിരു മെല്ലെ
മധുരം അല്ലേ മദനിക്കില്ലേ
തപ്പു താളം തകിലു മേളം കൽബിന്റെ പന്തലിലു (2)
കെസ്സു കെട്ടണ ഗസലു പാടണു കല്യാണപ്പന്തലിൽ
ആ കല്യാണപ്പന്തലിൽ (ഒരായിരം…)
Music: എസ് ബാലകൃഷ്ണൻ
Lyricist: ബിച്ചു തിരുമല
Singer: എം ജി ശ്രീകുമാർകെ എസ് ചിത്രകോറസ്
Raaga: കാനഡ
Film/album: റാംജി റാവ് സ്പീക്കിംഗ്
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ