ഓർമ്മകൾ ഓടിക്കളിക്കുവാൻ (യുഗ്മഗാനം)
Music:
ഔസേപ്പച്ചൻ
Lyricist:
ഷിബു ചക്രവർത്തി
Singer:
കെ എസ് ചിത്രഎം ജി ശ്രീകുമാർ
Raaga:
മോഹനം
Film/album:
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു
ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ
മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ
ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ
മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ
ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ
മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ
കർക്കിടരാവിന്റെ കൽപ്പടവിൽ വന്നു
കാലം കടലാസ്സുതോണി കളിച്ചു
കർക്കിടരാവിന്റെ കൽപ്പടവിൽ വന്നു
കാലം കടലാസ്സുതോണി കളിച്ചു
രാവുവെളുക്കുവാൻ ചോരുന്ന കൂരയിൽ
കൂനിയിരുന്നു ബാല്യം
ഇന്നും ഓർമ്മകൾക്കെന്തുബാല്യം
ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ
മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ
എന്നനുജത്തിയ്ക്കു പൂനിലാവിൽ നിന്നും
പൊന്നിൻ ഉടയാട തീർത്തെടുത്തു
എന്നനുജത്തിയ്ക്കു പൂനിലാവിൽ നിന്നും
പൊന്നിൻ ഉടയാട തീർത്തെടുത്തു
വാനിടം നക്ഷത്രവൈഢൂര്യരത്നത്താൽ
മാല കൊരുക്കയല്ലേ
എന്റെ ഓമനയ്ക്കിന്നു ചാർത്താൻ
ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ
മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ