Site icon Rahul Vallappura – The Bearded Traveller – vallappura.com

തമ്പുരാനെഴുന്നള്ളീ

തമ്പുരാനെഴുന്നള്ളീ.. തമ്പുരാനെഴുന്നള്ളീ…
കാവിന്‍ കോവിലകത്തിന്‍…പൂമുഖത്ത്
കാലൊച്ച കേട്ടനേരം.. തമ്പുരാന്‍ മെല്ലെ നോക്കീ..
ആരില്ലെന്നുത്തരം ബാക്കിയായി …
തമ്പുരാന്‍ നടന്നതും.. ദിക്കുകള്‍ സാക്ഷിയായി..
രാഗാര്‍ദ്രമായൊരു പൊന്‍കിലുക്കം….
മണിനാദം കേട്ടു വീണ്ടും… തമ്പുരാന്‍ മെല്ലെ നോക്കീ
അങ്ങതാ.. മാനത്ത് തമ്പുരാട്ടി…
മഞ്ഞച്ചേലയുടുത്ത് കാലില്‍…കൊലുസുമിട്ട്
അങ്ങതാ നില്‍ക്കുന്നു… തമ്പുരാട്ടി….
തമ്പുരാന്‍ നോക്കി നിന്നൂ….
ഇടനെഞ്ചില്‍ താളമിട്ടു….
അറിയാതീ കണ്ണുകളില്‍..മാരിവില്ലോ…
അഞ്ജനമിഴികളോ…. കാതിലെ കടുക്കനോ…
മിന്നുന്ന പുഞ്ചിരിയോ… മെയ്യഴകോ
പൊന്നിന്‍ ചിലങ്ക വീണൂ…
കാലം നിലച്ചു നിന്നൂ…
തമ്പുരാന്‍ മാറിലാഴ്ത്തീ…
തന്‍ പ്രാണനെ. …

Music : ദി എസ്ക്കേപ്പ് മീഡിയം
Lyricist: പ്രശാന്ത് ശശി
Singer: മിലൻ വി എസ്
Year: 2018
Film/album: ബാലേട്ടന്റെ പ്രണയകവിത
Thampuran
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ

Exit mobile version