Site icon Rahul Vallappura – The Bearded Traveller – vallappura.com

പോയ്‌വരൂ പോയ്‌വരൂ

പോയ്‌വരൂ പോയ്‌വരൂ
പോയ്‌വരൂ പോയ്‌വരൂ
പോയ്‌വരൂ…
കോമളസ്വപ്നങ്ങൾ കൊടിയേറുകയായ്
കോരിത്തരിപ്പിന്റെ കോലാഹലം തുടങ്ങുകയായ്
കടൽത്തിരയിലും മുല്ലമലരുകൾ വിരിയുകയായ്
കാവൽമാടങ്ങളിൽ കളിവിളക്കുകൾ തെളിയുകയായ്
പോകൂ എത്രമനോഹരം എത്രമനോഹരം….

പോയ്‌വരൂ പോയ്‌വരൂ
പോയ്‌വരൂ പോയ്‌വരൂ
പോയ്‌വരൂ…
മനസ്സുകളില്‍ മത്താപ്പൂ വിടര്‍ത്തുന്ന ലഹരിയില്‍
മയങ്ങും മേനികളെ തഴുകും തെന്നലേ
ഭൂമിഗീതമേ യാത്രപോയവരെ എങ്ങാനും കണ്ടുവോ
ഈ കാത്തിരി‍പ്പിന്റെ ഗദ്ഗദം അവരുള്‍‍ക്കൊണ്ടുവോ
കണ്ടുവോ അവരെ കണ്ടുവോ…

പോയ്‌വരൂ പോയ്‌വരൂ
പോയ്‌വരൂ പോയ്‌വരൂ
പോയ്‌വരൂ…
അവരുടെ കണ്ണുകളില്‍ ഭാഗ്യതാരകളുദിച്ചിരുന്നുവോ
അവരുടെ മൗനത്തില്‍ സാഗരമൊളിച്ചിരുന്നുവോ
പിരിയുന്നവര്‍ക്കെല്ലാം യാത്രാമൊഴി
പോയ്‌വരൂ… പോയ്‌വരൂ…
വരുന്നവര്‍ക്കെല്ലാം സ്വാഗതം…
സ്വാഗതം ….

സ്വാഗതം സ്വാഗതം
സ്വാഗതം സ്വാഗതം
സ്വാഗതം ….

Exit mobile version