അജിത ഹരേ ജയ
മാധവ കൃഷ്ണാ
അപരാധമെന്തു ചെയ്തു
പവമീതൊഴൻ…. (അജിത ഹരേ….)
അറിയാത്ത മായകളിൽ
അടിതെറ്റി വീഴുന്നേരം
അവിടുന്നെൻ ഭഗവാനേ
അടിയനെ കാത്തീടെണേ! (അജിത ഹരേ….)
ഗുരുപത്നി ചോന്നമൂലം
വിറകിനു പോയനേരം
ഒരുമിച്ചു നീയും ഞാനും
കരയിച്ചതാരെ ആരെ (അജിത ഹരേ….)
ഒരുപിടി അവലിനും
ഗതിയില്ലാതലയുമ്പോൾ
മറകുട പോലും താനേ
ചിരിക്കുന്നു ഭഗവാനേ (അജിത ഹരേ….)
Album : Vanade MukundamLyrics : Pallippuram Mohanachandran