Site icon Rahul Vallappura – The Bearded Traveller – vallappura.com

മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ – Mamangam Film Song

മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ..

മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ
മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ
അവിടേയും തിരഞ്ഞു
ഇവിടേയും തിരഞ്ഞു

അവിടേയും തിരഞ്ഞു
ഇവിടേയും തിരഞ്ഞു
എവിടേയും കണ്ടില്ലാ
എന്റെ മൂക്കുത്തി കണ്ടില്ല..

മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ
മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ

തങ്കക്കിനാവെന്ന തട്ടാത്തി
ചന്തത്തിൽ തീർത്തോരു മൂക്കുത്തി
ചെന്താമരപ്പൂവിൽ വീണെന്നോ
അതോ ചെമ്മാനപ്പൊയ്കയിൽ പോയെന്നോ
പുടവ ഞാൻ കുടഞ്ഞേ
ഉടലാകെ തിരഞ്ഞേ
എവിടേയും കണ്ടില്ലാ
എന്റെ മൂക്കുത്തി കണ്ടില്ല..

മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ
മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ

എങ്ങുപോയി എങ്ങുപോയി എങ്ങോ പോയോ

എങ്ങുപോയി എങ്ങുപോയി എങ്ങോ പോയോ
എൻ പൊലിമ എൻ തെളിമ
അന്തിമലർമൂക്കൂത്തി
മണിമെത്തച്ചുരുളിൽ അറവാതിൽപ്പടിയിൽ
എവിടേയും കണ്ടില്ലാ
എന്റെ മൂക്കുത്തി കണ്ടില്ല..

മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ
മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ

ശ്രേയാ ഘോഷാല്‍ ആണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം ജയചന്ദ്രന്‍ ആണ്.

 

Exit mobile version