ജനിച്ചു വീണ മണ്ണില്‍ എന്നും അഭിമാനം ആകാന്‍ ഇങ്ങനെ ഒരുവന്‍ ഉള്ളത് ഒരു ഭാഗ്യം തന്നെ. ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും ഞാന്‍ അക്ഷര നഗരിക്ക് സ്വന്തം ആകുമ്പോള്‍ ശിവന്‍ എനിക്ക് പ്രിയന്‍ ആകുന്നു....
ഒരു പക്ഷെ ഏഴ് കുതിരകളെ പൂട്ടിയ രഥത്തില്‍ തേരാളി ആയിരുന്ന് മാര്‍ഗ്ഗം അല്ല ലക്ഷ്യം ആണ് പ്രധാനം എന്ന് ഉപദേശിച്ചില്ലായിരുന്നു എങ്കില്‍ ഇന്ന് ആയിരക്കണക്കിന് അമ്മമാര്‍ മക്കളോട് കണ്ടു പഠിക്കാന്‍ ഒരു ഉത്തമ പുരുഷനായി...
ഒരു മൺസൂൺ കാലം കൂടി വരവായി , പെയ്യുന്ന മഴയുടെ വശ്യ സൗന്ദര്യങ്ങൾ കണ്ടാസ്വദിച്ച് മനസ്സിൽ വിരിയുന്ന കവിതയും വരികളും എല്ലാം കുറിച്ചിടുന്ന കാലം, അതിൽ ഏറ്റവും അധികം ചർച്ചയാകുക മഴയുടെ വശ്യമായ സൗന്ദര്യവും...
എഴുതുന്ന വാക്കുകളില്‍ തെല്ല് ആത്മവിശ്വാസക്കുറവ് തോന്നിയിട്ടുള്ളത് പലപ്പോഴും ശ്രീനിയെ കുറിച്ച് എഴുതുമ്പോള്‍ ആണ്. പലകുറി തുടങ്ങി വച്ചിട്ടും ഒരിക്കലും മുഴുമിപ്പിക്കാന്‍ കഴിയാതെ പോയ ഒന്ന് കാരണം പലപ്പോഴും വാക്കുകള്‍ വികാരങ്ങള്‍ക്ക് അടിപ്പെട്ട് പോകുകയോ അല്ലെങ്കില്‍...
കാടിന്റെത് പോലെ ഉള്ള സ്വച്ഛതയില്‍ , വലിയൊരു കൂട്ടുകുടുംബത്തിന്‍റെ രക്ഷാവലയത്തിനുള്ളില്‍, വലിയ കാര്യങ്ങളെ കുറിച്ചൊന്നും ചിന്തിക്കാതെ പൂത്തുംബികളോട് കിന്നാരം പറഞ്ഞും പുല്‍നാമ്പുകളെ നക്കി തുടച്ചും അവന്‍ അങ്ങനെ ജീവിച്ചു പോരുന്നു. ശ്രീകുമാര്‍ അരൂക്കുറ്റി ആനക്കുണ്ടൊരു...
മാര്ക്കണ്ഡേയന് അല്‍പ്പായുസ്സില്‍ നിന്നും നിത്യ യവ്വനത്തിലേക്ക് ജീവിതം തന്നെ നല്‍കിയ സാക്ഷാല്‍ മഹാദേവ സന്നിധിയും മാര്‍ക്കണ്ഡേയന്‍ ആരാധിച്ച സ്വയംഭൂവായ ശിവലിംഗവും ഉള്ള ദേവ ഭൂമിയാണ് തൃക്കടവൂര്‍ മഹാദേവ ക്ഷേത്രം. അവിടുത്തെ ആനച്ചന്തത്തെ തൃക്കടവൂരപ്പന്റെ മനസപുത്രനെ...
പലപ്പോഴായി പലരും എന്നോട് ചോദിച്ചതാണ് എന്ത് കൊണ്ട് പാമ്പാടിയെ കുറിച്ചില്ല, പാമ്പാടി എത്തുന്ന ഇടങ്ങളില്‍ ഒന്നും കണ്ടിട്ടില്ല. ഫോട്ടോ ഒന്നും എടുത്ത് കണ്ടിട്ടില്ല. നമ്മടെ രായണ്ണന്‍ അല്ലെ, ഇഷ്ടക്കുറവ് എന്തേലും ഉണ്ടോ എന്നെല്ലാം. എന്‍റെ...
സ്വപ്നനഗരിക്ക് കുടിനീരിനായി കാതങ്ങള്‍ താണ്ടി എത്തി ഒരു കുടം വെള്ളം പ്രിയപ്പെട്ടവളുടെ നെറുകയില്‍ നല്‍കി അവളേയും സ്വന്തമാക്കി സ്വപ്ന നഗരിക്ക് പ്രിയങ്കരനായ സുന്ദരകില്ലാടിയെ ഇഷ്ടമാകാത്ത മലയാളികള്‍ കുറവായിരിക്കും. എന്താ ! സിനിമ കഥയാണോ പറയുന്നത്...
“ജനിച്ചു പോയില്ലേ സാര്‍ ജീവിച്ചോട്ടെ” ജനുവരി ഒരോര്‍മ്മ എന്ന മലയാള സിനിമയിലെ ഈ സംഭാഷണ ശകലം മലയാളികള്‍ ആരും മറക്കാന്‍ ഇടയില്ല അത് പോലെ തന്നെ നാട്ടാനകളും. ഇവിടെ അങ്ങനെ ജനിച്ചവരും ജനിച്ചത്കൊണ്ട് ജീവിക്കുന്നവരും...