ഒരു ഞായര്‍ വൈകുന്നേരം , അത്താഴമുണ്ട് കിടന്നുറങ്ങാനുള്ള ചിന്തകള്‍ മനസ്സില്‍ മിന്നി മായുന്ന നേരം, പ്രിയപ്പെട്ടവളുടെ ഒരു ചോദ്യം നാളെ നിങ്ങള്‍ക്ക് യാത്ര വല്ലതും ഉണ്ടോ? ! ഞങ്ങള്‍ മുഖാമുഖം ഒന്ന്‍ നോക്കി, കുറച്ച് സമയത്തെ ഇടവേളക്ക് ശേഷം ആ ശബ്ദം കേള്‍ക്കാന്‍ കൊതിച്ച ഒന്ന്‍ കാതിലേക്ക് നിറച്ച് തന്നു.പരുപാടി ഇല്ലെങ്കില്‍ വെ
മൂന്ന് മണിക്ക് മൊബൈല്‍ മുഴക്കുന്ന സുപ്രഭാതം കേട്ടുണരാം എന്ന ചിന്തയില്‍ തന്നെ കിടന്നത് എങ്കിലും എന്തോ ഇടക്കെപ്പോഴോ ഉണര്‍ന്ന്‍ അലാറത്തിനായി കാത്തിരുന്നു. യാത്രയോടുള്ള അഭിനിവേശം കൊണ്ടാകാം കാത്തിരുന്ന്‍ മടുത്ത് അലാറം ഓഫ് ആക്കി എഴുനേറ്റു. ഏതാണ്ട് 4 മണി ആയപ്പോള്‍ തന്നെ കുളിയും കഴിഞ്ഞ് തോളില്‍ ബാഗ് കേറി കഴിഞ്ഞിരുന്നു. ഫോര്‍ വീലരിലെ എ സി ക്കുള്ളില്‍ ഇരുന്നുള്ള യാത്രകള്‍ പലപ്പോഴും കൃത്യമായ അനുഭവങ്ങള്‍ നല്‍കില്ല എന്നതിനാലാകാം യാത്ര പ്രിയപ്പെട്ട ആക്റ്റിവയിലേക്ക് ആകാന്‍ കാരണം. ജാക്കറ്റിന്റെയും കണ്ണടയുടെയും ബലത്തില്‍ തണുത്ത വെളുപ്പാന്‍ കാലത്ത് എക്സ്പ്രസ്സ്‌വേയിലൂടെ ഞങ്ങളും യാത്ര തുടങ്ങി. വീഥികള്‍ അത്ര വിജനമല്ല, എന്നാല്‍ പകലില്‍ മണിക്കൂറുകള്‍ നീളുന്ന ട്രാഫികിന്റെ നീണ്ട നിരകളും ഇല്ല. ഫ്ലൈ ഓവറുകളും ടോള്‍ ബൂത്തുകളും പിന്നിട്ട് മയില്‍കുറ്റികളെ കൊഞ്ഞനം കുത്തി ഞങ്ങള്‍ അങ്ങനെ മുമ്പോട്ട് തന്നെ. യശ്വന്തപുരത്ത് നിന്നും നിറച്ച 200 രൂപ പെട്രോളില്‍ അങ്ങനെ കുറെ ദൂരം സ്വപ്‌നങ്ങള്‍ കണ്ട് നീങ്ങി. ഇടയില്‍ എപ്പോഴോ ഒരു ടോള്‍ ബൂത്ത് പിന്നിട്ടപ്പോള്‍, ദാ കൈകാട്ടി വിളിക്കുന്നു കന്നഡ ചന്തമുള്ള പോലീസ് ഏമാന്മാര്‍. സാധാരണ ഗതിക്ക് കൈകാട്ടിയാല്‍ കൈയില്‍ ഉള്ളത് പോയത് തന്നെ എന്ന് പരക്കെ ആക്ഷേപം ഉണ്ടെങ്കിലും. പേപ്പറുകളും ലൈസന്‍സും നോക്കി ഒരു ശുഭയാത്ര നേര്‍ന്നു.
പാര്‍ക്കിങ്ങില്‍ വണ്ടി വെച്ച് കുറച്ച് നടക്കാന്‍ ഉണ്ട്, ഇരു ചക്ര വാഹനങ്ങള്‍ക്ക് മുകളിലേക്ക് പ്രവേശനം ഇല്ല. പ്രവേശന പാസ്സും വാങ്ങി നടന്ന് തുടങ്ങി. ഇടയില്‍ വിശ്രമിക്കുവാനും കാഴ്ചകള്‍ കണ്ട് ആസ്വദിക്കുവാനും എല്ലാം നിരവധി ചെറിയ പൂന്തോട്ടങ്ങളും ഇരുമ്പിലും സിമന്റിലും തീര്‍ത്ത നിരവധി ഇരുപ്പിടങ്ങളും കാണാം. മുകളില്‍ വലിയ ഒരു പാറ, അതിരുകള്‍ തീരത്ത് കമ്പി വേലികള്‍ തീര്‍ത്തിരിക്കുന്നു.
താഴേക്കുള്ള യാത്രയില്‍ പൂന്തോട്ടത്തിനിടയില്‍ പടവുകളില്‍ ഇരുന്ന്‍ ഒരിത്തിരി വിശ്രമിച്ചു. ഉദ്ധ്യാനത്തിലൂടെ
സമയം 8നോട് അടുക്കുന്നതെ ഉള്ളു. എങ്കിലും വിശപ്പ് അത് കാഴ്ച്ചയെ പോലും മറക്കുന്ന പോലെ. സിഞ്ചാര പാലസില്‍ എത്തിയതും ഭക്ഷണം ഓര്‍ഡര്‍ ചെയ്തതും ഒന്നും വല്യ ഓര്‍മ്മയില്ല. കന്നഡ രുചിയില്‍ ഇഡലിയും സാമ്പാറും ഉള്ളില്‍ ചെന്നപ്പോള്‍ ഒരു പരുവത്തില്‍ ആയി. വഴിയരുകില്‍ നിര്‍ത്തിയ സ്കൂള്‍ ബസ്സിലെ കുട്ടികളെ നോക്കി പുഞ്ചിരിച്ചും കൈകാട്ടിയും കുറച്ച് നേരം അവിടെ അങ്ങനെ സമയം ചിലവിട്ടു. വെയില് ഉറയ്ക്കും മുമ്പേ അങ്ങ് എത്തണം എന്ന ചിന്തയില്‍ വീണ്ടും യാ
ചിന്തകള്‍ പേറി നീങ്ങുമ്പോള്‍ ആണ് നമ്മടെ ഗൂഗിള്‍ ചേച്ചി ഭോഗ നന്ദീശ്വര ക്ഷേത്രത്തിന്‍റെ കാര്യം ഓര്‍മ്മപ്പെടുത്തിയത്. നന്ദി ഹില്‍സിന് താഴെ ആണ് ഈ ക്ഷേത്രം, വാഹനം പാര്‍ക്കിങ്ങില്‍ വെച്ച് അകത്തേക്ക് കടന്നു. വലിയ കോട്ടമതില്‍, മുകളിലൂടെ അവിടെടവിടെയായി ക്ഷേത്രത്തിന്‍റെ ഭാഗങ്ങള്‍ ദൃശ്യമാണ്. പുറമേ നിന്നാല്‍ തന്നെ മനസ്സിലാകും ഉള്ളില്‍ ഒരു ശില്പ നിര്‍മ്മാണത്തിന്റെ കലവറ തന്നെ എന്ന്. ഒരു വലിയ രഥം ക്ഷേത്രത്തിന് പുറത്ത് വെച്ചിരിക്കുന്നു. ഞങ്ങള്‍ അകത്തേക്ക് കടന്നു. വിജയനഗര നിര്‍മ്മാണ രീതികള്‍ ഇവിടെയും വ്യെക്തമായി കാണാം. നിറയെ തൂണുകളാല്‍ ചുറ്റപ്പെട്ട നാലമ്പലം. കൊത്തുപണികള്‍ കൊണ്ട് ഓരോ ശിലയും മികവുറ്റതാകുന്നു. ആദ്യമായി ഒരു പ്രദക്ഷിണം വെച്ചു വന്നു. നല്ല ഉയരത്തില്‍ നിറയെ കൊത്ത് പണികളോട് കൂടിയ ശ്രീകോവില്‍. വിജയനഗര നിര്‍മ്മാണ രീതിയുടെ ഉത്തമ ഉദാഹരണം ആണ് ഈ ക്ഷേത്രം. വലിയ മഹാമണ്ഡപവും, കല്യാണി തീര്‍ത്ഥ കുളവും, ശില്‍പ്പകല വരച്ചിട്ട ജനലഴികളും, വസന്ത മണ്ഡപവും , എല്ലാം കലാകാരന്മാരുടെ കലാവിരുത് വ്യെക്തമാക്കുന്ന ഒന്ന് തന്നെ. ബാല – കൌമാര ഭാവങ്ങളില്‍ ഭഗവാന്‍ മഹാദേവന്‍ പാര്‍വതി സമേതനായി ഇവിടെ അധിവസിക്കുന്നു, ആയതിനാല്‍ തന്നെ നവദംബതിമാര്‍ ഇവിടെ എത്തി ദര്‍ശനം നേടുന്നത് പുണ്യമായി കണക്കാക്കുന്നു.
ചരിത്ര വിശേഷണങ്ങള്‍ കേട്ട് കലാവിസ്മയങ്ങള്‍ കണ്ടും
വീണ്ടും യാത്ര തുടര്‍ന്നു.ചെമ്മരി ആടുകള്‍ കൂട്ടമായി പായുന്ന ഹൈവെയില്‍ കുറച്ച് ദൂരം ചെന്നാല്‍ കണ്ട് തുടങ്ങാം മുന്തിരി തോപ്പുകളും, പൂപ്പാടങ്ങളും കൃഷിയിടങ്ങളും അങ്ങനെ നയനമനോഹര കാഴ്ചകള്‍. സൂര്യന്‍ കത്തിജ്വലിച്ച് തുടങ്ങിയിരിക്കുന്നു. ടാറിട്ട റോഡില്‍ നിന്നും ഉയരുന്ന ചൂട് നമ്മെ വല്ലാതെ തളര്‍ത്തും , ഇടക്കിടയില്‍ കുപ്പിയില്‍ നിറച്ച് സൂക്ഷിച്ച വെള്ളം ഞങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു. കാത്തിരുന്ന പോലെ ഉള്ള ഒരു വലിയ ചെക്ക് പോസ്റ്റ് ഒന്നും കണ്ടില്ല ഒരു വെല്‍ക്കം ബോര്‍ഡ് ആന്ധ്രാപ്രദേശിലെക്ക്. സ്വാഗതം അത്ര സുഖം ആയില്ല എങ്കിലും അതിര്‍ത്തി കടന്ന് ഇടത്തേക്ക് തിരിഞ്ഞ് ലെപാക്ഷി റോഡില്‍ എത്തി. അവിടെ നിന്നും ഏതാണ്ട് 21 കിലോമീറ്റര്‍ ദൂരം. ചിന്തകളില്‍ ആവേശം ഏറി വന്നു. ഈ ജന്മത്തില്‍ ഒരിക്കല്‍ എങ്കിലും കാണാന്‍ കൊതിച്ച ആ നാഗലിംഗം . ഏതാണ്ട് 11 മണിയോടെ ഞങ്ങള്‍ ലെപാക്ഷിയില്‍ എത്തി. ദൂരെ നിന്നെ കാണാം ഒറ്റക്കല്ലില്‍ തീര്‍ത്ത നന്ദിയെ. നന്ദി ലെപാക്ഷിയിലെക്കുള്ള പ്രവേശനത്തിന് അനുമതി നല്‍കുവാന്‍ നിന്ന പോലെ. അരികില്‍ എത്തി ശാന്തനായി കാത്തിരിക്കുന്ന നന്ദിയെയും വണങ്ങി ക്ഷേത്രത്തിലേക്ക്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഒറ്റക്കല്ലില്‍ തീര്‍ത്ത നന്ദി പ്രതിമയും ഇത് തന്നെ ആണ്. അവിടെ നിന്നും ഏതാണ്ട് 200മീറ്റര്‍ ചെന്നാല്‍ വീരഭദ്ര ക്ഷേത്രം ആയി.. നിറയെ പുഷ്പങ്ങളും ചെടികളും ഒക്കെ അലങ്കാരം തീര്‍ക്കുന്ന ഒരു മനോഹര ഉദ്യാനം, ആ ഉദ്ധ്യാനത്തിനരുകിലൂടെ ക്ഷേത്രത്തിന്‍റെ വലിയ ഒരു കൂറ്റന്‍ മതില്‍.ആ മതില്‍കെട്ട് കടക്കാന്‍ വലിയ ഒരു വാതിലും. വാതില്‍ പടി കടന്ന് ഉള്ളിലേക്ക് പ്രവേശിച്ചു. ചുറ്റമ്പലത്തിനുള്ളില്‍ എത്തിയപ്പോള്‍ പണ്ടെപ്പോഴോ കണ്ട ഒരിടം പോലെ. ചിലപ്പോള്‍ മനസ്സിലെ ആഗ്രഹങ്ങള്‍ എനിക്ക് മുമ്പില്‍ വരച്ച ക്ഷേത്ര ചിത്രം അത് അത്ര കൃത്യമായതാകം അങ്ങനെ ഒരു തോന്നല്‍ ഉണ്ടാകാന്‍ കാരണം. നിറയെ തൂണുകള്‍, ആ തൂണുകളില്‍ നിറയെ കൊത്ത് പണികള്‍.
ഉള്ളില്‍ പ്രവേശിച്ച് ദേവ ദര്‍ശനം നടത്തി.
പ്രധാന ക്ഷേത്രത്തിന് പിന്നിലായി ആണ് നാലാമത് ശിവ പ്രതിഷ്ഠ അത് 7 തലയോട് കൂടിയ ഒരു നാഗത്തിന് താഴെ ശിവലിംഗരൂപത്തില്‍ ആണ്. ഇത് ഭാരതത്തിലെ ഏറ്റവും വലിയ നാഗലിംഗം കൂടിയാണ്. ഇതിന്‍റെ നിര്‍മ്മാണത്തിന് പിന്നിലും ഒരു കഥയുണ്ട്. ശില്‍പ്പികള്‍ എല്ലാം ഉച്ച ഭക്ഷണത്തിന് പോയപ്പോള്‍ രണ്ട് സഹോദരന്മാരുടെ അമ്മ അതിനടുത്താണ് അവര്‍ക്കുള്ള ഭക്ഷണം പാകം ചെയ്ത് കൊണ്ടിരുന്നത്, ഭക്ഷണം തയ്യാറാകാന്‍ താമസം ഉണ്ടെന്ന്‍ അമ്മ അറിയിച്ചപ്പോള്‍ സമയം ഒട്ടും നഷ്ടമാക്കാന്‍ ഇല്ല എന്ന് പറഞ്ഞ് നിര്‍മ്മിച്ചതാണ് ഈ നാഗലിംഗം.
പൂര്‍ത്തിയാകാത്ത ആ കല്യാണ മണ്ഡപവും അതിവിശേഷം തന്നെ. ചുറ്റിലും നിരന്നിരിക്കുന്ന തൂണുകളില്‍ പുറത്തേക്ക് ദര്‍ശനമായതില്‍ ശിവ പാര്‍വതിമാര്‍ ഏവരെയും സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്നു. ഉള്ളിലെ തൂണുകളില്‍ വിശിഷ്ഠ വെക്തികള്‍ വിവാഹത്തില്‍ പങ്കെടുക്കുന്നു. രാജഋഷിമാരെയും ഭ്രഹ്മഋഷിമാരെയും ഇക്കൂട്ടത്തില്‍ കാണാം. കന്യാദാനവും, ശിവ പാര്‍വതിമാര്‍ കൈകോര്‍ത്ത് നില്‍ക്കുന്നതും എല്ലാം ഇതില്‍ ഉള്‍പെടുന്നു. പൂര്‍ത്തിയാകാത്ത നിര്‍മ്മാണം തന്നെ ഇത്ര എങ്കില്‍ അത് പൂര്‍ത്തിയാക്കിയിരുന്നു എങ്കില്‍ വര്‍ണ്ണനകള്‍ക്കും അപ്പുറം തന്നെ ആയിരിക്കും.
കല്യാണമണ്ഡപത്തോട് ചേര്‍ന്ന് തന്നെ ആണ് ലതാമണ്ഡപം, 38 തൂണുകളില്‍ 140 വെത്യസ്ത ഡിസൈനുകള്‍ കൊത്തി എടുത്ത നിര്‍മ്മാണം, ഇതില്‍ പലതും തന്നെ ആണ് പില്‍ക്കാലത്ത് വസ്ത്ര നിര്‍മ്മാണ രംഗത്ത് പുതിയ ഡിസൈനുകള്‍ ആയി വന്നതും വന്നുകൊണ്ടിരിക്കുന്നതും എന്നത് യാഥാര്‍ഥ്യം മാത്രം. അതിനരുകിലായി നിലത്ത് കൊത്തി വെച്ച വലിയ പാത്രങ്ങളുടെ രൂപങ്ങള്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കിടയില്‍ ശില്‍പ്പികള്‍ ഭക്ഷണത്തിനായി ഉപയോഗിച്ചവയാകാം എന്ന് കരുതപ്പെടുന്നു. ലതാമണ്ഡപത്തിന് അരികിലായി ആണ് ഹനുമാന്‍ സ്വാമിയുടെ പ്രതിഷ്ഠ, അതിന് മുമ്പിലായി സീതാദേവിയുടെ എന്ന് കരുതപ്പെടുന്ന ഒരു വലിയ കാല്‍പാതവും കാണാം. അത്ഭുതകരമാം വണ്ണം അതില്‍ നിന്നും ഒരു നീരുറവ പോലെ ഇപ്പോഴും ജലം പ്രവഹിക്കുന്നതും ഒരു അത്ഭുത കാഴ്ച തന്നെ..
ലതാമണ്ഡപത്തില്‍ നിന്നും അത്ര ദൂരെ അല്ലാതെയാണ് 5 മത് ശിവലിംഗ പ്രതിഷ്ഠ , താണ്ഡവേശ്വരനായി മഹാദേവന്‍ അവിടെ കുടിയിരിക്കുന്നു. ഇന്ന് ഇവിടം ആളൊഴിഞ്ഞുകിടക്കുന്നു , സഞ്ചാരികളും കുറച്ച് ദര്‍ശനം തേടി വരുന്ന ഭക്തരും മാത്രം, എങ്കിലും മഹാശിവരാത്രി നാളില്‍ ഇവിടം ഭക്തരാല്‍ നിറയും എന്നും അന്ന് ഭാഗവനെ ദര്‍ശിക്കുന്നത് ഒരു പുണ്യമായി ഏവരും കരുതുന്നു എന്നും വിശ്വസിക്കുന്നു.
നേരം വൈകുന്നെരത്തോട് അടുത്തിരിക്കുന്നു, വിശപ്പ് അറിയുന്നതേ ഇല്ല, അല്ലെങ്കില്‍ അന്നദാനപ്രഭുവിന്റെ സമക്ഷം എത്തിയപ്പോള്‍ അറിയാതെ വിശപ്പിനെ മറന്നതാകാം. കാഴ്ചകള്‍ കണ്ട് നടക്കാന്‍ ഒരു പുതിയ ഉണര്‍വ് പോലെ… ഇനിയും എത്ര എത്ര തവണ കണ്ടാലും മതിവരാത്ത ആ മണ്ണിനോട് ഞങ്ങള്‍ വിടപറയുമ്പോള്‍ മൌനരായിരുന്നു, പിന്നില്‍ ഉപേക്ഷിച്ച് പോകുന്നതിന്‍റെ മൂല്യം നല്ലവണ്ണം അറിഞ്ഞിരുന്ന പോലെ…..
ഇനിയും ഈ മണ്ണില്‍ എത്തുവാന്‍ കഴിഞ്ഞെങ്കില്‍ എന്ന ചിന്തയില്‍ തിരകെ യാത്ര തുടങ്ങി……
Special Appearance : @anju rupesh