Site icon Rahul Vallappura – The Bearded Traveller – vallappura.com

അന്നും ഇന്നും എന്നും മഞ്ഞപ്പടക്കൊപ്പം

കാല്‍പ്പന്തുകളിയുടെ ലോക മാമാങ്കത്തിന് വോള്‍ഗയുടെ തീരത്ത് ഇന്ന് കിക്കോഫ് ആകുന്നതോടെലോകം മുഴുവന്‍ കാല്‍പ്പന്തുകളിയുടെ ലഹരിയിലാവും. അല്ലെങ്കില്‍ ലോകം ഒരു പന്തിനോളം ചെറുതാവും; അഥവാ ഒരു പന്ത് ലോകത്തോളം വലുതാവും. ഒരിക്കല്‍ പോലും ലോകകപ്പില്‍ കളിച്ചിട്ടില്ലാത്ത ഇന്ത്യയിലും അതിന് ഒരു കുറവും ഇല്ല. പ്രത്യേകിച്ച് നമ്മുടെ കൊച്ചു കേരളത്തില്‍.

മോസ്‌കോയിലെ ലുഷ്‌നികി സ്‌റ്റേഡിയത്തിലാണ് ആദ്യ ഏറ്റുമുട്ടല്‍. ഇന്ന് രാത്രി 8.30ന് ഗ്രൂപ്പ് എയില്‍ ആതിഥേയരായ റഷ്യയും സൗദി അറേബ്യയും ഏറ്റുമുട്ടുന്നതോടെ ഒരു മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന കാല്‍പ്പന്തുകളിയുടെ പെരുങ്കളിയാട്ടത്തിന് തുടക്കമാവും. കിക്കോഫിന് അരമണിക്കൂര്‍ മുന്‍പ് രാത്രി എട്ടിന് വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും.

ഇക്കുറി ബ്രസീൽ കപ്പ് നേടും എന്ന ശുഭപ്രതീക്ഷയിൽ ഈ ഞാനും !!

Exit mobile version