അയാൾ അവിടെ ദൂരെ നിൽപ്പുണ്ട്, ഞാൻ അരികിൽ എത്തി , നിങ്ങൾ വേദനിക്കുന്നത് എന്തിന് വേണ്ടി ആണ്, മാറുന്ന കാലത്തിൽ മനസ്സുകൾക്ക് പ്രിയമാകുന്ന സിനിമകളിൽ പോലും പ്രതിപാദിക്കുന്നത് നഷ്ടങ്ങൾ ആണ്. .
നിങ്ങൾ എന്തിനാണ് ഇങ്ങനെ , കുറെ നേരത്തെ നിശ്ശബ്ദതയെ തച്ചുടച്ച് അയാൾ പറഞ്ഞു, പലതും പലർക്കും മനസ്സിലാകുന്നത് ഇത്തരത്തിൽ പലതും ഒരു കഥയായി കാണുമ്പോൾ മാത്രം ആകും, ഒരു നിമിഷം മനസ്സൊന്ന് ആകുലപ്പെടും എങ്കിലും ഒടുവിൽ എല്ലാം വെറും കാഴ്ചകൾ മാത്രമായി അവസാനിക്കും, പക്ഷെ ഈ രംഗങ്ങൾ ജീവിതത്തിൽ അഭിനയത്തിനപ്പുറം അനുഭവിക്കുക എന്നത് എന്ത് വിധി എന്ന് പറഞ്ഞു സമാധാനിക്കണം..
മുമ്പും ഇങ്ങനെ ഉണ്ടായിട്ടുണ്ട്, ഒരു വിനോദത്തിനപ്പുറം എന്റെ പ്രണയത്തിന് മൂല്യം ഉണ്ടെന്നത് എനിക്ക് മാത്രം മനസ്സിലാകുന്ന ഒന്നാണ്,
തോളിൽ കൈവെച്ച് , വിട്ടു കളയൂ, എന്ന് പറഞ്ഞു ഞാനും ആ വിദൂരതയിലേക്ക് നോക്കി നിന്നു.. കടൽ ഇരമ്പുന്ന താളലയങ്ങളിൽ അലിഞ്ഞ് നിൽക്കുമ്പോഴും ഇടക്കൊക്കെ തെങ്ങുന്നത് ഞാൻ കേട്ടിരുന്നു…