Site icon Rahul Vallappura – The Bearded Traveller – vallappura.com

അവൾ ഭാഗം 1

ഒരു കഥ , അങ്ങനെ നീട്ടിപ്പിടിച്ച് കഥ എഴുതാൻ എഴുത്തുകാരൻ ഒന്നും അല്ല . എന്നാലും ഈ ജീവിതത്തിലേക്ക് ഒരു പുണ്യം കടന്ന് വന്ന കഥ എങ്ങനെ പറയാതെ ഇരിക്കും . അത്ര മികച്ച ആളൊന്നും അല്ല എന്ന് പൂർണ്ണ ബോധ്യം ഉള്ളത് കൊണ്ട് തന്നെ അങ്ങനെ ആരെയും ജീവിതത്തിൽ പിടിച്ച് നിർത്താൻ പോന്ന കാന്തിക വലയങ്ങൾ ഒന്നും ഇല്ലായിരുന്നു താനും . എന്റെ ജീവിതം അല്ലെ അതിങ്ങനെ ഊരു തെണ്ടി നടന്ന് കാലങ്ങൾ കടന്നു പോയി. അങ്ങനെ ജീവിതം ഏതാണ്ട് നിരാശയുടെ നെല്ലിപ്പടി – നെല്ലിക്കോട്ട് ഭാസ്കരൻ അല്ല – നെല്ലിപ്പടിയും കടന്ന് അങ്ങനെ അവസാനത്തോട് അടുത്ത് നിൽക്കുമ്പോൾ ആണ് . ഒരു പക്ഷെ ഓരോ രാത്രികളും മരണത്തെ വരവേൽക്കാൻ ഞാൻ വല്ലാണ്ട് ഒരുങ്ങിയിരുന്ന കാലം . നിരാശ എന്നത് വെറുതെ ഒരു വാക്കിനപ്പുറം ഏകാന്തതയും , മാനസിക പിരിമുറുക്കങ്ങളും എന്റെ ബുദ്ധിയെ തന്നെ മന്ദഗതിയിൽ ആക്കിയിരുന്നു. വളർന്നിറങ്ങിയ താടി രോമങ്ങൾ പോലും എനിക്ക് നേരെ കൊഞ്ഞനം കുത്തിയ വിചിത്ര കാലം . ഒരു മുറിക്കുള്ളിൽ ഞാൻ എന്നെ തന്നെ തളച്ചിടാൻ തീരുമാനിച്ച കാലം . ബാല്യം എന്നിലേക്ക് തിരിച്ച് വരുന്നതായി എനിക്ക് തോന്നി തുടങ്ങി . ഇതിലും ഭയാനകമായ ഒന്നായിരുന്നു ബാല്യം എന്നത് ഇനിയും പറയേണ്ടതില്ലല്ലോ . അങ്ങനെ വിചിത്രമായ ലോകത്തേക്ക് അവൾ കടന്നു വന്നു . മരണത്തോട് അടുക്കുമ്പോൾ ദൈവം നിയോഗമാക്കിയ ആരോ രക്ഷക്ക് വരുന്നത് സിനിമയിലോ , അല്ലെങ്കിൽ വായിച്ച കഥകളിലോ ഒക്കെ മാത്രം കേട്ട ഒന്നാണ് . പക്ഷെ അങ്ങനെ ഒന്ന് ഞാൻ അനുഭവിച്ചു . അവൾ എന്നെ തേടി വന്നു

ഭാഗം 1

Exit mobile version