Mood Quotes

അവൾ – മായാതെ

day1

ഒരുപക്ഷെ ആഗ്രഹിക്കുമ്പോളോ , മനസ്സിൽ അതിനാൽ നെയ്തു തുടങ്ങുന്ന കിനാവുകളിലോ അല്ല – തിരികെ അതിൽ നിന്നും മടങ്ങേണ്ടി വരും എന്ന ചിന്ത ഉടലെടുക്കുമ്പോൾ ആണ് യഥാർത്ഥത്തിൽ അർഹത എന്നതിനെ പറ്റി ഓർക്കുക പോലും ഉള്ളു . ഉപദേശിക്കാൻ വേണ്ടി പറഞ്ഞു തുടങ്ങിയ പല വാക്കുകളെയും ആ മനസ്സിൽ പിറവി കൊണ്ടവ ആണെന്ന് കരുതിയപ്പോൾ തുടങ്ങിയ തെറ്റൽ ആണെന്നാണ് തോന്നുന്നത്. ഒരുപക്ഷെ പ്രായം അതിന്റെ സീമകളും കടന്ന് മറ്റേതോ ലോകത്തേക്ക് യാത്ര തുടങ്ങുമ്പോളും മനസ്സ് നിയന്ത്രണത്തിൽ അല്ല എന്നത് തെറ്റാണ്. തോന്നി പോയില്ലേ സാർ തിരിച്ചെടുക്കാൻ ഞാൻ ദൈവമോ , ദൈവത്തിന്റെ വരപ്രസാദം ലഭിച്ച ആളോ അല്ലല്ലോ ! ഇനി വിശ്വനാഥൻ ആണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നൊരു ഇതുണ്ടെൽ അതിന് പറഞ്ഞത്. കാലം മാറ്റാത്ത മുറിവുകൾ ഇല്ല എന്നാണ് ! കാലത്തിനൊപ്പം ഉള്ള സഞ്ചാര സ്വാതന്ത്ര്യം ഓരോരുത്തരിലും നിക്ഷിപ്തവും. കാലം ഇങ്ങനെ പൊയ്ക്കൊണ്ടേ ഇരിക്കും ! എടുത്ത തീരുമാനങ്ങൾ ആണ് ജീവിതമെന്ന് കരുതിയാൽ കഴിയുന്ന കാല പ്രശ്നങ്ങളെ ഇപ്പോൾ ഉള്ളു . ലഖുവായി കാണണം ഈ ജീവനെ അതിന് അത്ര അർഹമായ വില നൽകേണ്ടതില്ല ! എപ്പോഴും മറ്റാർക്കോ വേണ്ടി ആണെന്ന് കരുതിയിരുന്നു ! സ്വയം , സ്വന്തം – ആ എന്നോ ഞാൻ മറന്നു പോയ വാക്കുകൾ – ഇനി കടമായി പോലും ജീവിതത്തിലേക്ക് കൂട്ടുന്നില്ല ! മനസ്സാണ് ജീവിതം – ആ മനസ്സിൽ എന്നും മായാതെ ആ മുഖം നിലനിർത്തുന്നു . ഓർമ്മകൾ അല്ല കിനാവുകൾ ! ഇഷ്ടം എന്നും എന്നെന്നും

Related posts

നമ്മൾ തേടുന്നവരെ കാണാൻ ബെസ്റ്റ് കൊച്ചി എന്നല്ലേ വെയ്പ്പ്

rahulvallappura

ഒരു അവസാന കാത്തിരിപ്പ്

rahulvallappura

ഒരുപാടാരോടും പറയാൻ ഇല്ലാഞ്ഞ ഒരു വാക്ക്.. 

rahulvallappura