പ്രിയമുള്ളവരാൽ മാത്രം കഴിയുന്ന ചിലതെല്ലാം ഉണ്ട് – പഴകിത്തുടങ്ങിയ വാക്കുകളിൽ ഞാൻ പറയുന്നതൊക്കെയും പഴയ പൊടി പിടിച്ച് കിടന്ന ഓർമ്മത്താളുകളിൽ നിന്നുമാകും എന്നത് ഊഹത്തിൽ വന്നു കാണും . തനിച്ചാകുന്നു എന്ന് തോന്നുമ്പോൾ ഓരോരോ കാരണങ്ങൾ ഉണ്ടാക്കി അവർക്കരുകിലേക്ക് അമ്മയുടെ ചൂട് പറ്റുന്ന കുഞ്ഞിനെ പോലെ ചേരാൻ ശ്രമിക്കും – എന്നും കൊത്തി അകറ്റാൻ വിധിക്കപ്പുറം മനസ്സ് കാണിക്കുന്ന വൈകൃതം ഇന്നും എനിക്ക് എന്റെ വളർച്ചയിൽ ന്യായമായി തോന്നിയിട്ടില്ല .. ഇന്നലെകൾ – ഹും , കാലങ്ങൾക്ക് ശേഷം ഒന്ന് നേരിൽ കാണുമ്പോൾ ആവോളം മനസ്സിൽ കുറെ സന്തോഷ നിമിഷങ്ങൾക്കുള്ള പ്രതീക്ഷ നൽകി ( ഇത്തിരി പൊതിഞ്ഞും തന്നു വിടും ) മടക്കി അയക്കും – ഉള്ളിൽ ഒപ്പമായ നിമിഷങ്ങൾ ഓർമ്മയിൽ ചികഞ്ഞ് ഒരു ചിരി ഒക്കെ തേച്ചു പിടിപ്പിച്ച് ഒരു മടക്കം . തികച്ചും വികൃതമായ രീതികൾ – ഇക്കുറി മനസ്സിൽ കുറിക്ക് കൊള്ളിച്ച ഒന്നാണ് സ്വന്തം എന്നാൽ എന്താണ് – സ്വന്തമാക്കുക എന്നാലോ ! വിഷയം ഒന്ന് തെന്നി മാറ്റാൻ ഇത്തിരി കഷ്ട്ടപ്പെട്ടെങ്കിലും പതിവ് തന്മയത്വത്തിൽ പിടിച്ച് നിന്നു . ഈ ബുദ്ധിമാന്മാരോട് സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം എന്നത് എന്റെ മണ്ടൻ മനസ് ഇടക്കിടെ മറക്കാറുണ്ട് – ഉത്തരം ഇല്ലാഴിക അല്ല – ഞാൻ എന്താ ഇങനെ – സ്വന്തമാക്കാത്തതിനാൽ തന്നെ ! ഹും – ഇത്തിരി മുഖം കറത്താലും , ദേഷ്യം ഉണ്ടായാലും പുതിയ കഥാപാത്ര സൃഷ്ടിയിൽ ഏറെക്കുറേ ഞാൻ വിജയിച്ചു എന്ന് വിശ്വസിക്കാതെ തരമില്ല . – കള്ളം പറഞ്ഞില്ല എങ്കിലും സത്യത്തെ ചെറുതായൊന്ന് ചാൽ വെട്ടി മാറ്റി ഒഴുക്കാൻ മറന്നില്ല . അനുസരിക്കാനേ അറിയൂ – മനസ്സ് ഇത്ര വേദനിച്ചാലും പിടഞ്ഞാലും – ഉള്ളിൽ എന്നും ഒരു അടിമയായ 🧞♂️