തടിയിൽ തീർത്ത പഴമ തുളുമ്പുന്ന ഒരു സുന്ദര ഭവനത്തിന്റെ ഉമ്മറക്കോലായിൽ അങ്ങനെ അടുത്ത ക്ഷേത്രത്തിൽ നിന്നുയരുന്ന ഭക്തിഗാനവും കേട്ടിരിക്കെ കരിവളകൾ നിറഞ്ഞ കരങ്ങളിൽ നിന്നും ഒരു ചൂടൻ ചായ നേടിയ സന്തോഷത്തിൽ എന്തൊക്കെയോ കഥകൾ പറഞ് ഒടുവിൽ ആ മടിത്തട്ടിൽ തന്നെ മുഖത്തെ പുഞ്ചിരി കണ്ടങ്ങനെ കിടന്നു ! ഒറ്റക്കായത് കൊണ്ട് രാവിലെ വൈകി എന്ന് പറഞ്ഞു കുട്ടൻ ജനാലയിൽ കൊട്ടി വിളിച്ചപ്പോൾ ഞെട്ടി ഉണർന്നു ! ഉറക്കത്തിൻറെ ആലസ്യത്തിൽ ഇത്തിരി നേരം കുട്ടീസിനെ തേടി എങ്കിലും പിന്നെ തിരിച്ചറിഞ്ഞു ! അത് വെറും സ്വപ്നം മാത്രം ആയിരുന്നെന്ന് !
സ്വപ്നം അത് ഇടക്കൊക്കെ വരുന്നതാ അതിന്റെ ഒരിത് ! ഓർമ്മകളിൽ ഇന്നും എന്നും അങ്ങനെ നിറ സാന്നിധ്യമായി അവൾ