അതിപ്പോൾ നിനച്ചിരിക്കാത്ത നേരത്ത് മനസ്സിലെ രൂപം കണ്മുന്നിൽ വന്നാൽ അതൊക്കെ സ്വാഭാവികമായി ഏതൊരാൾക്കും വന്നു ഭവിക്കുന്നതേ ഉള്ളു ! ടെൻഷൻ ഏറി വരും , വല്ലാത്തൊരു സന്തോഷം മനസ്സിൽ അലയടിക്കും ! ഒന്നും ഒരു പ്രതീക്ഷക്കായുള്ളതല്ല എങ്കിൽ കൂടിയും കാലത്തിനോട് ഞാൻ നന്ദി പറയും ഒന്ന് ആഗ്രഹിക്കാൻ കഴിഞ്ഞുവല്ലോ എന്ന് ! മനസ്സിൽ എന്നും സൂക്ഷിക്കാൻ – കാലം എത്ര കഴിഞ്ഞാലും മനസ്സിൽ അങ്ങനെ സൂക്ഷിക്കുന്ന ഒന്ന് ! കണക്കിൽ കുഴപ്പങ്ങൾ നിറയുമെന്നത് അറിയുന്ന കൊണ്ട് പലപ്പോഴും ഉൾവലിഞ്ഞ പേടിയോടെ ! പ്രണയിക്കുന്നു ! ഒന്നും പ്രതീക്ഷിച്ചല്ല എങ്കിലും ! ആ കണ്ണുകളോട് , ആ ശബ്ദത്തോട് ! ആഗ്രഹം അങ്ങനെ ജീവനോട് ചേർക്കുന്ന ചിലതെല്ലാം ആണെങ്കിലും ! കാലം ആർക്കോ കരുതിയ ഒന്ന് എന്നോ ജീവനോട് അത്ര അടുത്തപ്പോൾ ഒരിക്കലും കരുതിയില്ല കൈവിട്ട് പോകുമെന്ന് ! കുറെ കാലങ്ങൾക്ക് മുമ്പേ പിറക്കണമായിരുന്നു ! ഇനിയും ഓർമ്മകൾ ! എന്നെ അറിഞ്ഞ ഞാൻ അറിഞ്ഞ ചന്ദ്രബിംബമെന്നോ , കർപ്പൂര പ്രഭയെന്നോ , അതോ അക്കങ്ങളിൽ ആദ്യത്തേതെന്നോ പറയേണ്ടത് ! ഇഷ്ടം