എന്തുകൊണ്ടാകാം – കാഴ്ച്ചയിലെ സുന്ദരങ്ങളോട് പ്രിയം തോന്നുക സ്വാഭാവികം എന്നിരിക്കിലും – അതിനപ്പുറത്തേക്ക് എന്തെന്ന ഒരു ആലോചനയിൽ നിന്നും വല്ലാണ്ട് കറങ്ങുമ്പോൾ , ഒരു താരതമ്യ പഠനത്തിനും വഴിപ്പെടാതെ പറയാൻ ആകും – പെരുമാറ്റവും , ചില രീതികളും , നമ്മെ വല്ലാണ്ടെ അതിലേക്ക് ആകർഷിക്കും , ആ മടിയിൽ തല ചായുമ്പോൾ പ്രശ്നങ്ങൾ അത്രയും ഞാൻ മറക്കും എന്നത് തീർച്ച . ഒരു പക്ഷെ മേഘങ്ങൾക്ക് മനസ്സിലെ സങ്കൽപ്പ രൂപം നൽകി അമ്മയുടെ മടിയിൽ എന്നോ കിടക്കാൻ കൊതിച്ചതത്രയും ഇന്നിൽ ഞാൻ ഈ സാമീപ്യത്തിൽ അറിയാൻ ആഗ്രഹിക്കുന്നു എന്നതും ഒരു കാരണം ആകും. ‘അമ്മ എന്നോ പ്രിയ എന്നോ കൂട്ടുകാരി എന്നോ അങ്ങനെ എന്തും എന്താവാനും കഴിയുന്ന ഒന്നാണ് ഇന്നിൽ എന്നോട് എവിടെയോ ഉടക്കി കിടക്കുന്ന ഒരു കഥയുടെ ഈരടികൾ പാടി എന്നെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത്. സന്തോഷമാണ് അരികിൽ എന്നും ഉണ്ടാകുമ്പോൾ . ആ സന്തോഷം ഞാൻ അറിഞ്ഞതാണ് അനുഭവിച്ചതാണ് . തുടരുവാൻ എന്നും മോഹം. അനിയന്ത്രിതമായി നീ ഒഴുകുമെങ്കിൽ ആ പുഴയെ ഭയക്കാതെ നീന്തി നടക്കാൻ എന്നും പ്രിയമോടെ