Site icon Rahul Vallappura – The Bearded Traveller – vallappura.com

ഒരു സാധാരണക്കാരന്റെ കഥ

വീരനോ ശൂരനോ ഒന്നും അല്ലാതെ , വായിൽ സ്വർണ്ണമോ , വെള്ളിയോ കരണ്ടികൾ എന്തിന് ഓട്ട് കരണ്ടി പോലും ഇല്ലാതെ ജനിച്ച ഒരുവൻ, അയാൾ നടന്ന പാതകൾ എന്നും വെത്യാസമായിരുന്നു. അറിഞ്ഞുകൊണ്ടല്ല, മാറ്റത്തിന്റെ വക്താവോ, വിപ്ലവകാരിയോ ആയിരുന്നില്ല. എന്നിട്ടും ജീവിത സാഹചര്യങ്ങൾ അയാളെ അങ്ങനെ ഒക്കെ ആക്കി തീർത്തതാകാം…

ആഗ്രഹിച്ച എന്തിലേക്കും എന്നതിനപ്പുറം ആഗ്രഹിച്ച ഒന്നിലേക്ക് നടക്കാൻ ശ്രമിച്ച ഒരു മൂഢനായി ലോകം അയാളെ മുദ്രകുത്തി. മാറുന്ന കാലത്തെ മനസ്സിലാക്കാൻ അയാൾ നന്നേ ബുദ്ധിമുട്ടിയിരുന്നു. ഒറ്റപ്പെടുന്ന രാത്രികൾ അയാളെ വേട്ടയാടി. ഓർമ്മകൾക്ക് അപ്പുറം നഷ്ടബോധം അയാളിൽ നിറഞ്ഞു.

കാലം അയാൾക്കായി കരുതി വെച്ചത് പെരുങ്കാളിയാട്ടത്തിന്റെ നാളുകൾ ആയിരുന്നു. ദൈവക്കരുവായി മാറിയില്ല, എങ്കിലും മരണത്തെ വല്ലാതെ പ്രണയിച്ചിരുന്നു.

ജീവിത അവസാനം വരെ ഒന്നെന്ന് ചിന്തിച്ചു. മരണത്തിന് അടിപ്പെടുമ്പോഴും അയാൾ ആശകളിൽ , സ്വപ്നങ്ങളിൽ ആ തീ ജ്വാലയിൽ നാഗങ്ങൾക്കൊപ്പം ആരെയോ തിരിഞ്ഞിരുന്നു….

അയാൾ ……

Exit mobile version