അത്രമേൽ പ്രത്യേകമായ ഒന്ന് – ഇനി ഒരിക്കൽ കഥകളുമായി ഈ വഴിക്കില്ലെന്ന് തീരുമാനിച്ചിടത്ത് നിന്നും – ചിന്തകളുടെ വേലിയേറ്റം പിന്നെയും എന്നെ ഓർമ്മകളിലേക്ക് വലിച്ചിഴക്കുന്നു. ഒരുപാട് മാറ്റങ്ങൾ ഉള്ള ഒരു വര്ഷം ആയിരിക്കാം കടന്നുവരാൻ ഉള്ളത് – ധാരണകളും അതിൽ തെറ്റിയതും ശെരിയായതും ഒന്നും പുനർവിചിന്തനങ്ങൾക്ക് വിദേയമാക്കാതെ എന്നെ വിട്ടകന്ന പ്രിയമുള്ള – ആ എന്തിനാ ഒരുപാട് അല്ലെ ! എത്രമേൽ ഞാൻ എന്നെ നിയന്ത്രിക്കുന്നു എന്നതാണ് ഇപ്പോൾ പലർക്കും സന്തോഷമാകുന്നത് എന്ന് തോന്നിപ്പോകുന്നു.
ഇനിയും കാലം ഒരുപാട് ഒന്നും ഉണ്ടാകാൻ തരമില്ല ലോകത്തിന്റെ ഇങ്ങേ കോണിൽ നിന്നും അങ്ങേ കോണിലെ ആരെയോ കുറിച്ചോർത്ത് വ്യസനിക്കുന്ന ഒരു മനസ്സ് മാത്രം
അയ്യോ കണ്ണുകൾ – ഒരുപാട് പ്രത്യേകതകൾ ഉള്ള ഒന്ന് – ഇഷ്ടമാണ് അന്നും ഇന്നും എന്നും