Mood Quotes

തുടരുന്ന കാത്തിരിപ്പ്

ഒടുവിൽ ആ കാൽകീഴിൽ സർവ്വസ്വവും സമർപ്പിച്ച് കാത്തിരുന്നു. വേദനകളെ മാറ്റുവാൻ ആ പുണ്യം ശിരസ്സിൽ ഏറും എന്ന വിശ്വാസത്തിൽ . ആത്മാർത്ഥമായ കർമ്മങ്ങൾ എന്നും നമ്മിൽ വിശ്വാസം ജനിപ്പിക്കും എന്നല്ലേ ! മറ്റൊരാൾ നമുക്ക് നൽകുന്നത് മാത്രം അല്ലല്ലോ പലപ്പോഴും വിശ്വാസം . പ്രതീക്ഷ , തികച്ചും അപ്രതീക്ഷിതമായി എങ്കിലും – അവസാന ശ്വാസം എടുക്കും മുമ്പേ ജീവൻ തുടിക്കുന്നത് അവൾക്കായെന്ന് തിരിച്ചറിയാതെ ഇരിക്കില്ല . കാരണങ്ങൾ പലതുണ്ടാകാം , എങ്കിലും മൂലം ആയ ഇഷ്ടത്തോട് പിൻതിരിയരുതെന്ന് അപേക്ഷിക്കുവാൻ ഞാൻ ആളല്ലാതെ ആകുന്നു . കാലത്തിന് ഒന്നിനെയും വിട്ടു കൊടുക്കുവാനോ അവൾ പറയുന്ന മാറ്റം വിരുന്നു വരുമെന്ന് കാത്തിരിക്കുവാനോ മനസ്സ് അത്ര നിയന്ത്രണം കാണിക്കുന്നില്ല . എല്ലാത്തിനും ഉള്ള ഉപായവും മരുന്നും കൈക്കുമ്പിളിൽ ഒതുക്കി ഇനിയും എന്തേ ! മറ്റാരുടെ എങ്കിലും പ്രേരണയോ ഒന്നും ആകുകയില്ലെന്നും ആ മനസ്സിൽ സ്വയം ചിന്തിച്ച് തീരുമാനത്തിൽ എത്തും എന്നതും പ്രതീക്ഷ . ഇഷ്ടം അത് അങ്ങനെ അനന്തമായി നീളുന്നു . കാത്തിരിക്കുകയാണ് , ഈ മുറിപ്പാടുകൾ ഉണങ്ങും , ഒരിക്കലും ഇനി ഒരിക്കലും വേദനിക്കുവാൻ ഇടനൽകാതെ ഞാൻ ആ കൈകളിൽ സുരക്ഷിതനാകും . ഇഷ്ടമാണ് ഏപ്പോഴും . ഇത്ര പ്രിയമായൊന്ന് ജീവനോട് പോലും തോന്നിയിട്ടില്ല എന്നത് വാൽകഷ്ണം

വാൽ : പ്രണയം തുറന്ന് പറഞ്ഞുള്ള കാത്തിരിപ്പ് !

Related posts

The best part about being alone is that you really don’t have to answer to anybody. You do what you want.

rahulvallappura

ഇങ്ങേ നാട്ടിലെ ഒരു അസ്തമയം

rahulvallappura

Day 2 – അലഞ്ഞു

rahulvallappura