അങ്ങനെ ഒരാൾക്കായി ജീവിച്ച കാലം ഒക്കെ കഴിയുകയാണ് . ഇന്നലെകൾ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടാകാം , ജനിച്ചതിന് ജീവിച്ചതും, ജീവിച്ചതിൽ ആഗ്രഹിച്ചതും , ആഗ്രഹിച്ചതിന് കാത്തിരിക്കുന്നതും , ജീവിതം എങ്ങോട്ടെന്ന് പോലും അറിയാതെ വഴി തെറ്റി അലയാൻ തുടങ്ങിയിട്ട് കാലം കുറച്ച് ആകുന്നു . അക്ഞാതവാസവും പലകുറി കഴിഞ്ഞതാണ്. ഒരാളുടെ പോലും ജീവിതത്തിൽ ചിന്തയായി പോലും ഒരു വേദനയായി എൻറെ ഓർമ്മകൾ ഉണ്ടാകരുതെന്ന് ആഗ്രഹിച്ചിരുന്നു. പലപ്പോഴും അത് തെറ്റി എന്ന് മാത്രമല്ല കണക്കറ്റ പരിഹാസങ്ങളും, ശകാരങ്ങളും ഏറ്റുവാങ്ങേണ്ടിയും വന്നു .
എന്നും ഓർക്കും , ഒരുനാൾ കാലം എനിക്കായി ചിലതെല്ലാം ചെയ്യും എന്ന് . കാലത്തിന് മുമ്പേ നടക്കാനോ ശേഷം നടക്കാനോ ഒപ്പം നടക്കാനോ ഇക്കാലമത്രയും സാധിച്ചിട്ടില്ല എന്നത് ജീവിതത്തിൻറെ സംഗ്രഹം ആയി പറയാം എങ്കിലും മുകളിലേക്ക് പോയാൽ തിരികെ വരാത്ത പ്രായം എന്ന സത്യം മാത്രം ഒപ്പം നടന്നു . ഏതോ സൂപ്പർ ഹിറ്റ് സിനിമയിൽ പറയുന്നത് പോലെ നീ എവിടെ വിട്ടോ ഇപ്പോഴും അവിടെ തന്നെ നിൽക്കുന്നു , അങ്ങനെ പറയാൻ പോലും കഴിയുന്നില്ല , മറിച്ച് അവിടെ ഒരു ഭ്രാന്തനെ പോലെ അലഞ്ഞു നടക്കുന്നു .
ഇക്കാലമത്രയും മനസ്സിലെ വേദനകൾ ഒതുക്കിയും പറഞ്ഞും ഒക്കെ മുമ്പോട്ട് പോകുമ്പോൾ എന്നോ വരുന്ന സുന്ദരകാലം മനസ്സിൽ ഒരു കിനാവ് പോലെ നിറഞ്ഞു നിന്നിരുന്നു . പലപ്പോഴും രാത്രികളിൽ
“കരകാണാ കടലലമേലെ ……”
പച്ഛാത്തലത്തിൽ മുഴങ്ങിയിരുന്നതായി തോന്നിയിട്ടുണ്ട്.
എന്താണ് ആരാണ് കുട്ടീസ് ?
ഒരു പക്ഷെ ഞാൻ തന്നെ ആണ് , അല്ലെങ്കിൽ എനിക്കപ്പുറം എന്നെ നിയന്തിക്കുന്ന ഒന്ന് , എന്നെ ഞാൻ പോലും ഇത്ര അറിഞ്ഞിട്ടുണ്ടോ എന്നത് വ്യെക്തമല്ല . പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എന്റെ സ്വപ്നങ്ങളിൽ ഞാൻ തന്നെ മെനഞ്ഞെടുത്ത ഒരു കഥാപാത്രം മാത്രം ആണ് എന്റെ കുട്ടീസ് എന്ന് .
ആരെയും ബോധ്യപ്പെടുത്താൻ കൂടെ നിർത്തി ഇതാണ് കുട്ടീസ് എന്ന് പറയാൻ , ഒരാളെ ചൂടിക്കാട്ടി ധാ അതാണ് എന്ന് പറയാൻ ആരും ഇല്ല .
ഒരു പക്ഷെ മറ്റെല്ലാവരും പറയുന്നത് പോലെ, നിലതെറ്റിയ മനസ്സിൽ എന്നോ ഞാൻ അറിയാതെ കടന്ന് കൂടിയ ഒരു ചിന്ത ആകാം കുട്ടീസ് ….
മാറ്റം പലപ്പോഴും പലതിനും ഒരു ആശ്വാസമോ അല്ലെങ്കിൽ ഒരു അനുഗ്രഹമോ ആണ് . മാറാതെ തുടരുന്ന മനസ്സിനെ എന്നും പഴിക്കാറുണ്ട് , ജീവിതം അടുത്ത് കാണാം ആ നാളുകൾ .. കൈലാസനാഥന്റെ അനുഗ്രഹത്തിൽ , വൈകുണ്ഠത്തിൽ ആകില്ലായിരിക്കും അത്ര പുണ്യങ്ങൾ ഒന്നും ഓർമ്മയിലെ ഇല്ല , ലാലേട്ടൻ പറഞ്ഞത് പോലെ അങ്ങ് നരഗത്തിൽ വെച്ചെങ്കിലും കാണാൻ ആകും എന്ന പ്രതീക്ഷയിൽ ….
വള്ളപ്പുര .
മറ്റാരെയും ഇത്തരത്തിൽ ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല