Site icon Rahul Vallappura – The Bearded Traveller – vallappura.com

യാത്രയാകുന്നു ഈ ഞാനും

‘അമ്മ അങ്ങനെയാണ് – ഒന്നും നേടിത്തരാൻ കഴിയാത പോയതിന്റെ സങ്കടം അങ്ങനെ അലയടിക്കുന്നുണ്ടാകും – മകന്റെ വേർപാട് പറയുന്നതിലും കഠിനമായി ഒന്നും ആ കാതുകൾ കേൾക്കുവാൻ ഉണ്ടായിരുന്നില്ല എന്ന് തോന്നി – മാതൃശാപം അതുണ്ടാകും – ഉണ്ടാകാതെ തരമില്ല – നിലതെറ്റിയ മനസ്സിന്റെ വിങ്ങലുകൾ തുറക്കുമ്പോൾ അതെല്ലാം സ്വാഭാവികമായി വന്നു ചേരുന്നവയാകാം. അങ്ങനെ അതും നേടി ഇനി യാത്രക്കൊരുക്കം. നില തെറ്റിയ ഒരു മനസ്സും കുറെ തേങ്ങലുകളും , ആഗ്രഹങ്ങളും മിച്ചമാക്കി അയാൾ നടന്നു . ജനിച്ച കാലം മുതൽ നിഴലായി കൂടെ ഉണ്ടായ ആ സത്യം അയാളെ സ്വന്തമാക്കി . അരികിലേക്കായി എല്ലാവരെയും വിളിച്ചു വരുത്തി ഭയപ്പാട് അകറ്റി ‘അമ്മ സ്വസ്ഥമായി ഇരിക്കട്ടെ ! നാളെകളിൽ എന്നെങ്കിലും എന്റെ മനസ്സും തിരിച്ചറിഞ്ഞ് – ക്ഷമിക്കാതെ ഇരിക്കില്ലായിരിക്കും. നന്ദിയോടെ ഈ ദിനവും കടന്ന് പോകുന്നു. അത്ര പ്രിയമുള്ള ഒരാളോട് ഇഷ്ടം പറയാതെ പറഞ്ഞ് – യാത്രയാകുന്നു ഈ ഞാനും

Exit mobile version