Mood Quotes

വള്ളപ്പുര എന്ന കപട മുഖം

രാഹുലിൽ നിന്ന് വള്ളപ്പുര വരെയുള്ള ദൂരം വളരെ വലുതായിരുന്നു. കാലങ്ങൾ തന്നെ എടുത്തു. ഞാൻ എന്തായിരുന്നു എന്ന് മുമ്പേ പറഞ്ഞുവല്ലോ. സ്വപ്ങ്ങളും ആഗ്രഹങ്ങളും ഒക്കെ നശിച്ച ഒരു ലോകത്ത് അലഞ്ഞിരുന്ന ഒരാളെ, അയാളുടെ മനസ്സിൽ സ്വപ്നത്തിന്റെ സ്നേഹത്തിന്റെ വിത്തുകൾ പാകി അയാളെ സമൂഹത്തിലേക്ക് എത്തിക്കാൻ വല്ലാണ്ട് ബുദ്ധിമുട്ടിയിരുന്നു. പ്രയാസപ്പെട്ടിരുന്നു എന്നത് വെറുതെ ഒരു പ്രയോഗമല്ല എന്നതിനെ ശെരിവെക്കുന്നതാണ് അതിനായി എടുത്ത കാലം. അങ്ങനെ കാലം അതിന്റെ പിടിമുറുക്കങ്ങൾ അയച്ചു തന്നു , പ്രാകൃത രൂപിയിൽ നിന്ന് സുന്ദര – തെറ്റ് , അര്‍ദ്ധ പ്രാകൃത രൂപത്തിലേക്ക് ഞാൻ യാത്ര ചെയ്തു. കഴിഞ്ഞ കാലങ്ങൾ അതിന്റേതായിരുന്നു , ഇന്ന് ഞാൻ മടക്കയാത്രയിലാണ് . ആ പ്രാകൃത രൂപിയായ എന്നിലെ വേദനകളും ഏകാകികളുടെ പിരാന്തും ഒക്കെ ആയിരുന്നു ഞാൻ. ഞാൻ എന്നിലേക്ക് തന്നെയാണ് യാത്ര ചെയ്യുന്നത് . വള്ളപ്പുര എന്ന കപട മുഖം – ഇപ്പോൾ കൃത്യമായും അങ്ങനെ തോന്നുന്നു. അസ്തിത്വം ഇല്ലാത്ത ഒന്ന് . ഞാൻ പഴയ ഞാൻ ആകുമ്പോൾ – തേടിവരുന്നവർക്ക് പോലും എത്തിപ്പെടാൻ കഴിയാത്ത അത്ര ദൂരങ്ങളിൽ ഞാൻ —–

Related posts

കണ്ണുകൾ

rahulvallappura

മടങ്ങാൻ കഴിയാത്ത ദൂരത്തേക്ക്

rahulvallappura

വാക്കുകൾ പിറക്കാതെ ഇരിക്കട്ടെ..

rahulvallappura