Mood Quotes

വിചിത്രം പക്ഷെ യാഥാർഥ്യം

ജീവിതത്തിലെ കർമ്മ കാണ്ഡങ്ങളുടെ ഒരു ഏട് കൂടി അവസാനിക്കുന്നു. കുമ്പസാരം ചെയ്യാതെ തരമില്ല , പലകുറിയായി പറഞ്ഞ കാര്യം , ഇനിയും കേൾക്കില്ല എങ്കിൽ കടുത്ത ഭാഷയിൽ വിമർശിക്കുക തന്നെ വേണ്ടി വരും എന്നത് സംസ്ഥാന – കേന്ദ്ര സർക്കാരിൽ നിന്ന് കടം കൊണ്ടതാണ്. ലേശം വെറുപ്പും ദേഷ്യവും ഒക്കെ ഉണ്ടാകുമെങ്കിലും ഉദ്ദേശത്തിന്റെ നന്മ അതിനെ സാധൂകരിക്കും. ഒരുപാട് ആഗ്രഹങ്ങൾ കൊണ്ടാണ് ജീവിക്കുന്നതെങ്കിലും ആരെയും ഈ ബുദ്ധിമുട്ടുകളിലേക്ക് വലിച്ചിഴക്കണം എന്ന് കരുതിയിട്ടില്ല. ഒഴിവാകാൻ വിമുഖത കാണിക്കുന്നവരെ ഒഴിവാക്കുക തന്നെ ചെയ്യണം . ഒരിക്കലും ആരും തേടി വരാത്ത ദൂരത്തേക്ക് യാത്ര പോകണം , ഏകാകിയായി ജീവിക്കണം. ഒരുപാട് ആഗ്രഹിച്ചു , അതിന് ഞാൻ എനിക്ക് നൽകിയ ശിക്ഷ ആണിത് , മനഃപൂർവ്വം ആണെങ്കിൽ പോലും പറയേണ്ടി വന്ന വാക്കുകൾ ഇത്തിരി കടുത്തത് ആണെന്നറിയാം, ചിലപ്പോൾ എങ്കിലും ഒക്കെ ഇങ്ങനെ ആയേ പറ്റു . അത്രമേൽ ഇഷ്ടപ്പെടുന്നവരെ കഷ്ടങ്ങളിൽ നിന്ന് അകറ്റി നിർത്താൻ ഈ പ്രയോഗങ്ങൾ ആണ് , ഉപകരിക്കുക …

ഞാൻ പ്രണയത്തിലാണ് എന്റെ മനസ്സിന്റെ ആഴങ്ങളിൽ മുങ്ങാങ്കുഴി ഇട്ട് നടക്കുന്ന ആ ദേവതാ രൂപത്തെ , ചുണ്ടിൽ ഒരു പുഞ്ചിരി തേച്ച് എനിക്ക് മുമ്പിലേക്ക് ഉയർന്ന് വരും, എന്റെ ഇഷ്ടങ്ങൾ സാധ്യമാക്കാൻ അല്ല, എന്റെ സംരക്ഷണയിൽ എന്നും ആ ദേവത തൃപ്തയാണെന്ന് അറിയിക്കാൻ …

ജീവിതം അങ്ങനെയാണ് , നമ്മൾ തോറ്റാലും മറ്റുള്ളവർ ജയിക്കണം എന്ന് കരുതുന്ന ഒരു പ്രത്യേകതരം കളി , പലരും തോറ്റാൽ ആ തോൽവി എന്റെ ലോകത്തിന്റെയാണ് , എന്റെ ഇഷ്ടങ്ങൾ എന്നും ജയിക്കണം അത് കാണുമ്പോൾ മനസ്സിൽ ഞാനും ജയിക്കും ..

 

Related posts

ആകെത്തുക ഒന്ന് തന്നെ

rahulvallappura

അവൾ ഭാഗം 1

rahulvallappura

പ്രിയമുള്ളവൾക്കായി ജീവിച്ച നാളുകൾ

rahulvallappura