Mood Quotes

പിടിക്കുമ്പോൾ പുളിങ്കൊമ്പിൽ

പിടിക്കുമ്പോൾ പുളിങ്കൊമ്പിൽ

മലയാളത്തിൽ സർവ്വ സാധാരണമായ പ്രയോഗമാണ് , ഒന്നിനോട് ഒന്ന് സാദൃശ്യം ചൊല്ലി പറയുന്നത് പോലെ , പലപ്പോഴും നാം അറിയാതെ പറയുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങൾ ഉണ്ടാകും, സാഹചര്യത്തിനപ്പുറം ശീലം എന്നാണ് അതിനെ പറയുക , പലപ്പോഴും ശീലങ്ങൾ എന്നത് മനസ്സിൽ നമ്മൾ അതിന് കൽപ്പിക്കുന്ന മൂല്യത്തിൽ അധിഷ്ടിതമാണ് , ഹാ ഇപ്പോൾ എന്തിനാണ് ഇങ്ങനെ ഒക്കെ. ചിലപ്പോൾ എങ്കിലും ആരും അല്ലാതെ ഒന്നും അല്ലാതെ പലരുടെയും ജീവിതത്തിൽ അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ പറയേണ്ട സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട് , ഒരിക്കലും ആഗ്രഹിച്ചിട്ടല്ല , എങ്കിലും ആവശ്യപ്പെടുന്നത് കൊണ്ടാകാം, അങ്ങനെ ചോദിച്ചത് തന്നെ നമ്മളെ ഒരിക്കൽ കൂടി ഒന്ന് ഒന്നുമല്ല എന്ന് തെളിയിക്കാൻ ആയിരുന്നു എന്നറിയുമ്പോഴേക്കും നമ്മൾ കാണിച്ച ആത്മാർത്ഥതയും , അവർക്കായി നൽകിയ പ്രയത്നങ്ങൾക്കും നമ്മൾ സ്വയം പുച്ഛിക്കും , ചിലപ്പോൾ എങ്കിലും അപകർഷതാ ബോധത്തിന്റെ വേലിയേറ്റങ്ങളിൽ ജനിച്ച് ജീവിക്കുന്നതിന് തന്നെ അർത്ഥം ഇല്ലെന്ന് തോന്നി പോകും. അങ്ങനെ ഒരാൾ ചങ്ങലകൾക്ക് അടിപ്പെട്ടേക്കാം , മറ്റ് ചിലപ്പോൾ ലോകത്തോട് തന്നെ വിട ചൊല്ലി എന്നും , വാക്കും വിശ്വാസവും ആത്മാർത്ഥതയും ഒരിക്കലും ജീവിതത്തിൽ കൈ മുതലാക്കാൻ ആരും ശ്രമിക്കെരുതെന്ന അവസാന വക്കിൽ അയാൾ തന്റെ മഷി നിറച്ച പേന വലിച്ചെറിഞ്ഞു. ചോര തുള്ളികൾ പോലെ അവിടവിടെ മഷി തളം കെട്ടി . . . . തൊണ്ട വരളുന്നു , കണ്ണിൽ ഇരുട്ട് മൂടി , ചിന്തകളേക്കാൾ അയാൾ ദുഃഖത്തിന് അടിപ്പെട്ടു , ഒരുപാട് മോഹങ്ങളോടെ ജീവിച്ച അയാൾ പടിയിറങ്ങി

Related posts

ജിന്ന്

rahulvallappura

അയാൾ

rahulvallappura

എന്നും പ്രിയമുള്ള കരിവളകൾ

rahulvallappura