Site icon Rahul Vallappura – The Bearded Traveller – vallappura.com

വേദന ഒരു ലഹരിയാണ്

പണ്ടൊക്കെ ‘അമ്മ മടിയിൽ ഇരുത്തി ചോറ് വായിൽ വെച്ച് തരുന്നത് ഒരുപാട് സ്വപ്നം കണ്ടിട്ടുണ്ട് , ഒക്കെ എന്റെ കണ്ണുനീരിനെ നിലത്തേക്ക് ഒഴുക്കാതെ തടയിട്ട , തലയിണയ്ക്ക് അറിയുന്ന കഥകൾ . അന്നൊക്കെ ജീവിതത്തിൽ എന്തിനോടും ഏതിനോടും ആത്മാർതഥം ആയിരിക്കണം എന്നത് ജീവിത വ്രതമായി എടുത്തിരുന്നു . ജീവിതത്തിൽ നമ്മെ ദ്രോഹിക്കുന്നവരെ തിരിച്ച് പ്രതീകാരത്തോടെ കാണുമ്പോഴോ അവരോട് പക വീട്ടുമ്പോഴോ അല്ല നമ്മുടെ മനസ്സ് ശാന്തമാകുന്നത് എന്ന് മനസ്സിലാക്കിയ കാലം .

വേദന ഒരു ലഹരിയാണ് , ആ ലഹരി മനസ്സിന്റെ താളം തെറ്റിക്കും എന്നത് അനുഭവം എങ്കിലും , മറ്റൊന്നിനും നൽകാൻ കഴിയാത്ത ഒരു പ്രത്യേക ലഹരിയാണ് അത് നൽകുക , ജീവിതത്തിൽ സന്തോഷത്തിന് നൽകാൻ കഴിയുന്നത് കുറച്ച് നല്ല നിമിഷങ്ങളും അതിന്റെ ഓർമ്മകളും മാത്രമാണ് , എന്നാൽ വേദനകൾക്ക് എന്നും അതിന്റെ ലഹരി നൽകിക്കൊണ്ട് ഇരിക്കാൻ കഴിയും എന്നത് സത്യമാണ് .

ജനിച്ച് പോയ ഏതൊരുവനും ജീവിക്കണം എന്നത് നിയമം അല്ലെങ്കിലും ഒരു യാഥാർഥ്യം ആണ് , ലഹരിയിൽ അതിങ്ങനെ എല്ലാറ്റിനെയും മറന്ന് , വേദനയിൽ ലയിച്ച് …….

Exit mobile version