Site icon Rahul Vallappura – The Bearded Traveller – vallappura.com

Day 2 – അലഞ്ഞു

രണ്ടാം ദിനം ! അലഞ്ഞു നടന്നു ! നല്ല വണ്ണം ക്ഷീണിച്ചു മനസ്സും ശരീരവും ! ഒരിക്കലും ഒന്നും നേടാൻ ശ്രമിച്ചില്ല ! അനുസരിച്ചിട്ടേ ഉള്ളു ! അന്നും ഇന്നും ! ഇഷ്ടം എന്നത് അങ്ങനെയും ആണ് – നിർദേശങ്ങൾ അനുസരിച്ച് അങ്ങനെ ജീവിക്കാനും ഒരു പ്രത്യേക രസം ആണ് ! കാലം എന്നിൽ നിന്ന് അത് മായിക്കില്ല ! മായിക്കാൻ കഴിയുന്ന അത്ര ബന്ധമല്ല അത് ! എന്റെ മനസ്സിൽ ഇന്നും എന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്നൊന്ന് ഇങ്ങള് മാത്രം ആയിരിക്കും ! യാത്ര തുടരുന്നു ! നിരാശ വല്ലാണ്ട് കാർന്ന് തിന്നാൻ ശ്രമിക്കുന്നു ! ആലോചിച്ചു ! ആരും ആത്മഹത്യാ ചെയ്യുന്നത് ജീവിതത്തെ ഭയപ്പെട്ടിട്ട് ആകില്ല ! അതൊരു ഒളിച്ചോട്ടവും ആകില്ല ! നഷ്ടബോധം അവയേക്കാൾ വല്ലാണ്ട് തളർത്താൻ കഴിവുള്ള ഒന്ന് തന്നെയാണ് ! മനസ്സിൽ ചിന്തകൾ വല്ലാണ്ട് വേലിയേറ്റം ഉണ്ടാകുന്നു ! കൈ തൊട്ട് പറഞ്ഞ വാക്കുകൾ ഒരിക്കൽ മാറ്റേണ്ടി വന്നാൽ ഞാൻ മരണപ്പെട്ടു എന്ന് കരുതാം

Exit mobile version