It is a journey - but not to the Destination Kerala Seen in the trail Temples

പടയണിക്കാലമായി

ധനു പിറന്നാല്‍ മധ്യ തിരുവിതാംകൂറില്‍ പടയണിക്കാലമായി. ചിലേടത്ത് 28 ദിവസം പടയണി ഉണ്ടായിരിക്കും. ആലപ്പുഴ ജില്ലയിലെ നീലമ്പേരൂരില്‍ മാത്രം കന്നിയിലെ പൂരത്തിനാണ് പടയണി. .

ദാരിക നിഗ്രഹത്തിനുശേഷം കലി അടങ്ങാതെവന്ന ഭദ്രകാളിക്കു മുന്നില്‍ മഹാദേവന്‍റെ ഭൂതഗണങ്ങള്‍ കോലങ്ങള്‍ വെച്ചുകെട്ടി തുള്ളിയെന്നും ഭഗവതി സന്തോഷവതിയായെന്നുമാണ് പടയണിയുടെ ഐതിഹ്യം.

തെള്ളിയൂര്‍ ഭഗവതി ക്ഷേത്രത്തിലാണ് ആദ്യം പടയണി നടക്കുക ധനു അഞ്ചു മുതല്‍ പത്തുവരെയാണ് ഇവിടത്തെ പടയണി.മറ്റു സ്ഥലങ്ങളില്‍ ദേവിയുടെ പ്രതിഷ്ഠാദിനങ്ങളിലും വിഷുക്കാലത്തുമാണ് പടയണി.

ഇരുട്ടിനുമേല്‍ വെളിച്ചം നേടിയ വിജയത്തെ സൂചിപ്പിക്കുമാറ് കത്തിയെരിയുന്ന ചുട്ടുവെട്ടത്തിന്‍റെ അകമ്പടിയോടെ കളത്തിലേക്ക് തുള്ളി ഇറങ്ങുന്ന പാളക്കോലങ്ങള്‍ ഗ്രാമീണ കൂട്ടായ്മയുടെ കളം ചമയ്ക്കുകയാണ്. തെയ്യത്തിലും ഇതേ മട്ടിലെ കൂട്ടായമയാണ് ലക്ഷ്യമിടുന്നത് .

ഭഗവതീക്ഷേത്രങ്ങളില്‍ നടക്കുന്ന പടയണിയില്‍ മൂന്നുതരം ചിട്ടകള്‍ നിലനില്‍ക്കുന്നു. പാട്ടിലും തുള്ളലിലും ചിട്ടകളിലുമുള്ള വ്യത്യാസങ്ങളാണ് രണ്ടു മാര്‍ഗങ്ങളുടേയും വ്യത്യാസം. കഥകളിയിലെന്നപോലെ വടക്കന്‍ തെക്കന്‍ ചിട്ടയും, ഇവരണ്ടും ചേര്‍ന്ന ചിട്ടയുമുണ്ട്

പടയണിയുള്ള വിവരം അറിയിച്ചുകൊണ്ടുള്ള കാച്ചിക്കൊട്ടാണ് പ്രധാന ചടങ്ങ്. തപ്പു കെട്ടുന്നതോടെയാണ് ചടങ്ങ് ആരംഭിക്കുന്നത്. പടയണിയുള്ള വിവരം ദേശവാസികളെ തപ്പുകൊട്ടി അറിയിക്കുന്ന ചടങ്ങാണത്. തുടര്‍ന്നു കാപ്പൊലി. ഇലകളോടുകൂടിയ മരച്ചില്ലയോ, വെള്ളത്തോര്‍ത്തോ വീശി ആര്‍ത്തുവിളിച്ച് താളം ചവിട്ടുന്നതാണത്. തുടര്‍ന്നു കൈമണിയുമായി താളം തുള്ളും. ഇതാണ് താവടിതുള്ളല്‍. താവടിതുള്ളലിന് ചെണ്ട തുടങ്ങിയ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കും. ഹാസ്യാനുകരണമായി പന്നത്താവടി നടത്താറുണ്ട്. പാളകൊണ്ടുണ്ടാക്കിയ വാദ്യോപകരണങ്ങളാണ് അതിനുപയോഗിക്കുന്നത്. വെളിച്ചപ്പാട്, പരദേശി തുടങ്ങിയ ഹാസ്യാനുകരണങ്ങളും കാണും.

തപ്പാണ് പ്രധാനവാദ്യം. ചെണ്ടയും കൈമണിയും ഉപയോഗിക്കാറുണ്ട്. തീവെട്ടികളുടെയും ഓലച്ചൂട്ടുകളുടെയും വെളിച്ചത്തിലാണു കോലങ്ങള്‍ തുള്ളുന്നത്. ഗണപതിക്കോലം, യക്ഷിക്കോലം, പക്ഷിക്കോലം, മാടന്‍കോലം, കാലന്‍കോലം, മറുതക്കോലം, പിശാചുകോലം, ഭൈരവിക്കോലം, ഗന്ധര്‍വ്വന്‍കോലം തുടങ്ങിയ കോലങ്ങള്‍ തലയില്‍വച്ച് തുള്ളും. പാട്ടുപാടും. പച്ചപ്പാളയില്‍ കോലമെഴുതി മുഖത്തു കെട്ടും. പാളകൊണ്ടുള്ള മുടിയിലും കോലങ്ങള്‍ ചിത്രീകരിക്കും.

കാഴ്ചയില്‍ ഭീകരമായിരിക്കും കോലങ്ങള്‍. കരി, ചെങ്കല്ല്, മഞ്ഞള്‍ തുടങ്ങിയവകൊണ്ടാണ് കോലം എഴുതുന്നത്. കാലന്‍കോലം തുള്ളുമ്പോള്‍ കൈയില്‍ വാളും പന്തവുമെടുത്തിരിക്കും. നൂറ്റൊന്നുപാള കൊണ്ടുണ്ടാക്കുന്ന ഭൈരവിക്കോലമാണ് തലയിലേറ്റി തുള്ളുന്ന ഏറ്റവും വലിയ കോലം.

Related posts

ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം

rahulvallappura

വൈകുന്നേരങ്ങളിൽ അകലങ്ങളിൽ എങ്ങോ അസ്തമിക്കുന്ന സൂര്യന് പലപ്പോഴും എന്നിലെ ഞാൻ ആകാൻ കഴിയുന്നു എന്നതാകും ഇത്ര ഇഷ്ടം തോന്നുവാൻ കാരണം..

rahulvallappura

The National War Museum – Ghorpadi, Pune

rahulvallappura