Temples

ആനപ്രമ്പാൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം തലവടി

ആയിരത്താണ്ടുകളായി ദേശനാഥനായി ആനപ്രമ്പാല്‍ വാഴുന്ന പഞ്ചഭൂതനാഥന്‍ ആയ ശ്രീധര്‍മ്മശാസ്താവ്. ശ്രീപരശുരാമ ഭഗവാനാല്‍ പ്രതിഷ്ഠിതമായ ചേരനാട്ടിലെ മഹാക്ഷേത്രവും, പുരാണ, ചരിത്ര ഏടുകളില്‍ ചെമ്പകശ്ശേരി നാടുവാഴികളുടെ ആരാധനാമൂര്‍ത്തിയും ആയിരുന്ന ഭഗവാന്‍, അന്നദാനപ്രഭുവും, അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത ആശ്രിതവത്സലനുമായി ദേശം വാഴുന്നു. പത്നീപുത്രസമേതനായി മദഗജത്തില്‍ ഏറിവരുന്ന ഭഗവത്സ്വരൂപം കാലാകാലങ്ങളായി ദേശത്ത് ഐശ്വര്യവര്‍ഷം ചൊരിയുന്നു.
ശാസ്താ സങ്കല്പത്തിൽ മദ ഗജത്തിൽ ഏറിവരുന്ന ഗൃഹസ്ഥനായ ഭഗവാനാണ് ഇവിടുത്തെ പ്രതിഷ്ഠ . വിഷ്ണുവും ശിവനും ചേർന്നുണ്ടായ തേജസ് ആണ് ശാസ്താവ് . .പ്രസന്ന വദനനായ ഭഗവാൻ പ്രഭ എന്ന പത്നിയോടും സത്യഗൻ എന്ന മകനോടും കൂടെ ഇവിടെ വാണരുളുന്നു. അതോടൊപ്പം തന്നെ അമൃത കുംഭം കൈലേന്തുന്നതിനാൽ ഭിക്ഷ ഗ്വര ഭാവും കൈവരുന്നു .ആന പ്രമ്പാൽ ദേശത്തിന്റെ ദേശ ദേവൻ ആയിട്ടാണ് ശ്രീ ധര്മ ശാസ്താവ് ഇവിടെ കുടി കൊള്ളുന്നത്. മണിമല ആറും പമ്പാ നദിയും ചേർന്ന് വരുന്ന ഒരു ശാഖ ഈ ക്ഷേത്രത്തിന്റെ തെക്കു ഭാഗത്തൂടെ പോകുന്നുണ്ട് . ആ നദിയുടെ വലത്തേ കരയിൽ ആണ് ആനപ്രമ്പാൽ ശ്രീ ധര്മ ശാസ്താ ക്ഷേത്രം സ്ഥിതി ചെയുന്നത്. രാവിലെ 5 .30 നു ക്ഷേത്ര നട തുറക്കും.തുടർന്ന് ഉപ ദേവത മാരായ ശിവന്റെയും ഗണപതിയുടേം നട തുറന്നതിനു ശേഷം അഞ്ചരയോട് കൂടെ ആണ് ശാസ്താ നട തുറക്കുന്നത്.മാസത്തിലെ ആദ്യ ശനി ആഴ്ച വിശേഷാൽ പൂജകൾ നടത്തി വരുന്നു. അതുപോലെ തന്നെ അഷ്ടാഭിഷേകം വഴിപാടായി നടത്താറുണ്ട്.എല്ലാ മാസവും ഉത്രത്തിനു മഹാ നിവേദ്യമായി ഇടിച്ചു പിഴിഞ് പായസവും ഭഗവാന് നിവേദ്യം നടത്താറുണ്ട്. മുഴു ദിന പൂജ ഉൾപ്പെടെ ഉള്ള പൂജാദി കർമങ്ങൾ നടത്തി പോരുന്നു .ഉപ ദേവൻ ആയ വേലായുധ സ്വാമിക്ക് പഞ്ചാമൃതം ഉൾപ്പെടെയുള്ള വഴിപാടുകൾ നടത്തുന്നുണ്ട് . തുലാം മാസത്തിലെ ആയില്യത്തിന് ആയില്യ പൂജ സർപ്പത്താന്മാർക്കു നടത്താറുണ്ട് . ആനപ്രമ്പാലുകാരുടെ തിരു ഉത്സവം കൊടിയേറുന്നത് മകരത്തിലെ മകയിരത്തിനാണ് .ഇവിടെ 6 ദിവസവും ഉത്സവ ബലി നടത്താറുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത .ഉത്സവ ബലി കണ്ടു തൊഴുന്ന ഭക്തർക്ക് അവരുടെ ചിര കാലഅഭിലാഷം പൂർത്തീകരിക്കാൻ ശ്രീ ധര്മ ശാസ്താവ് അനുഗ്രഹിക്കുന്നു.ഉത്സവ ബലി കഴിഞ്ഞാൽ മഹാ പ്രസാദമൂട്ട് നടത്തിപ്പോരുന്നു.8 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ഉത്രം നാളിലെ ആറാട്ടോടുകൂടെ കൊടിയിറങ്ങും. ഉത്സവ സമയത്തു ആന എഴുന്നള്ളിപ്പും വിളക്ക് ആചാരവും ഉണ്ട് .വിളക്കിന്റെ അഞ്ചാമത്തെ വലത്തിനാണ് പള്ളി വേട്ട നടത്തുന്നത് . .തിരുവിതാംകൂർ മുഴുവൻ അറിയപ്പെട്ടിരുന്ന തുരുവുത്സവത്തിന്റെ ഖ്യാതി ഇന്നും നില നിർത്തിപ്പോരുന്നു .അതുപോലെ തന്നെ എല്ലാ കൊല്ലവും കർക്കിടക മാസത്തിൽ സപ്താഹവും നടത്തി വരാറുണ്ട്., സമ്പൂർണ ശിവ കുടുംബ ദർശനം പൂർത്തിക്കരിക്കാൻ ഇവിടെ എത്തുന്ന ഓരോ ഭക്തർക്കും സാധിക്കുന്നു . വാവരെ കീഴ്പ്പെടുത്തിയ ശേഷം ആനപ്പടയുമായി വന്ന അയ്യപ്പൻ വിശ്രമിച്ച സ്ഥലം പിന്നീട് ആനപ്രമ്പലായി എന്നതാണ് ഐതീഹ്യം. ആനപ്രമ്പൽ ക്ഷേത്രം പേര് പോലെ തന്നെ ആനകളുടെ വിഷയത്തിൽ ഖ്യാതി കേട്ടതാണ്,ഇവിടെ ദൂര ദേശത്തു നിന്ന് പോലും ആളുകൾ ആനകളുടെ അസുഖം മാറാൻ വന്നു പോകുന്നു .

https://anaprambaldevaswomtrust.org/

Anaprambal Sree Dharmasathra Temple Anaprambal P.O Thalavadi, Alapuzha Kerala, India                
contact: +91 959553223          
info@anaprambaldevaswomtrust.org  

Related posts

UNESCO World Heritage Site – The Badami Cave Temples

rahulvallappura

പടയണിക്കാലമായി

rahulvallappura

UNESCO WORLD HERITAGE SITE- ELLORA CAVES & KAILASANADHA TEMPLE

rahulvallappura