Kerala Temples

തലവെടി ശ്രീ മഹാഗണപതി ക്ഷേത്രം

തലവെടി ശ്രീ മഹാഗണപതി ക്ഷേത്രം

വിഖ്യാതവും ചിരപുരാതനവുമായ തലവെടി ശ്രീ മഹാഗണപതി ക്ഷേത്രം, പ്രകൃതി തന്‍റെ കനിവ് വേണ്ടുവോളം ചൊരിഞ്ഞ രമണീയമായ നാട്, പമ്പയാറിന്‍റെ കരയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്‍റെ കാലപ്പഴക്കം ആയിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ വരുമെന്നാണ് പ്രസിദ്ധ ജ്യോതിശാസ്ത്ര പണ്ഡിതര്‍ സമര്‍ഥിച്ചിരിക്കുന്നത്. സര്‍വ്വ വിഘ്നനിവാരണനും, ദോഷവിനാശകനും, ക്ഷിപ്രപ്രസാദിയുമായി തലവെടി എന്ന കൊച്ചു ഗ്രാമത്തില്‍ കുടികൊള്ളുന്ന ഭഗവാനെ ഭക്തിപൂര്‍വ്വം ആശ്രയിക്കുന്നവര്‍ക്ക് കൈവന്ന സത്ഫലാനുഭവങ്ങള്‍ നിരവധിയാണ്. ആയത് തലമുറകളായി തുടരുകയും ചെയ്യുന്നു. പ്രതിഷ്ഠ നടത്തിയത് അപൂര്‍വ്വ സിദ്ധിയും തപശക്തിയുമുള്ള ഋഷിതുല്യനാണെന്ന് നിസംശയം പറയാം. തപോശ്രേഷ്ടനായ വില്വമംഗലം സ്വാമിയാര്‍ ആണെന്നാണ് ഐതീഹ്യം

ഗണേശ സേവാ സമിതി

മാടമ്പിമാരുടെയും നാട്ടുരാജാക്കന്മാരുടെയും കാലത്ത് നിര്‍മിച്ച പല ഗണേശ ക്ഷേത്രങ്ങളും ഇന്നു അവഗണനയുടെ വക്കിലാണ്.ഈ ക്ഷേത്രങ്ങലോടുള്ള അവഗണനയില്‍ മനം നൊന്ത് തലവെടിയിലെ ഒരു കൂട്ടം ഗണേശ ഭക്തന്മാര്‍ സേവന മനോഭാവത്തോടെ രൂപം നല്‍കിയ സംഘടനയാണ് ഗണേശ സേവ സമിതി.

പ്രസിഡന്‍റ്
ഗണേശ സേവാ സമിതി
ര/ീ തലവെടി മഹാഗണപതി ക്ഷേത്രം
തലവെടി,ആലപ്പുഴ, 689572

ഉപദേവാലയങ്ങള്‍
ശ്രീ മഹാദേവന്‍
ശ്രീ ധര്‍മ്മശാസ്താവ്
ശ്രീ ഭഗവതി
ശ്രീ നാഗര്‍

Sree Mahaganapathi Temple
Thalavady P O
Thalavady Alappuzha(Dist.) Kerala,India 689572

PH: +91 9496544614
EMAIL: info@thalavadysreemahaganapathy.org
WEB: thalavadysreemahaganapathy.org
Facebook: sreemahaganapathi
Google+: Thalavady Sree Mahaganapathi Temple
Blog: Thalavady Sree Mahaganapathi Temple

Related posts

ആനപ്രമ്പാൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം തലവടി

rahulvallappura

പടയണിക്കാലമായി

rahulvallappura

Pazhavangadi Mahaganapathi Temple Thiruvananthapuram

rahulvallappura