വായ്പൂര് ശ്രീമഹാദേവര്‍ ക്ഷേത്രo ചങ്ങനാശ്ശേരിയിലെ വാഴപ്പള്ളി കരയില്‍ മതുമൂല ജങ്ക്ഷനില്‍ നിന്നും ഏകദേശം 100 മീറ്റര്‍ തെക്ക് പടിഞ്ഞാറായിട്ടാണ് അതിപുരാതനമായ വായ്പൂര് കൈമളുടെ തറവാടും ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. വാഴപ്പള്ളി ശ്രീ മഹാദേവക്ഷേത്രത്തിന്‍റെ മൂല സ്ഥാനം ആയിട്ടാണ് ഈ ക്ഷേത്രം അറിയപെടുന്നത്..
തറവാട്ടിലെ കളരിയിലെ പ്രധാന ദേവത ശ്രീ പൊർകലി ഭഗവതിയാണ്. തറവാട്ടിലെ അറയ്ക്കകത്ത് ഇന്നും മോര്കുളങ്ങര ശ്രീ ഭദ്രകാളി ദേവിയുടെ ആവാസവും വരത്ത് പോക്കും ഉണ്ടെന്നു വിശ്വസിച്ചു പോരുന്നു. എല്ലാ കൊല്ലവും മീന മാസത്തിലെ ഭരണി നാളിൽ മോർക്കുളങ്ങര ശ്രീ ഭഗവതി തിരുവായുധം എഴുന്നെള്ളിച്ച് വായ്പൂര് തറവാട്ടിലെ അറയ്ക്കകത്ത് തന്റെ സാന്നിധ്യം അറിയിക്കുന്നു.
തിരുവേങ്കിടപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും വേഴാക്കാട്ടു ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നും രുക്മിണി സ്വയംവര ഘോഷയാത്ര എല്ലാ കൊല്ലവും വായ്പൂര് തറവാട്ടില്‍ നിന്നും ആണ് പുറപ്പെടാറുള്ളത്.
മകരമാസത്തിലെ ഉത്രട്ടാതി നാളിലാണ് വായ്പൂര് ശിവ പാര്‍വതി ക്ഷേത്രത്തിലെ പ്രതിഷ്ഠദിനമഹോത്സവം ആഘോഷിച്ചു വരുന്നത്. അന്നേ ദിവസം കുടുംബ സംഗമവും നടത്താറുണ്ട്.. കൂടാതെ എല്ലാ മാസവും പൌര്‍ണമി പ്രദോഷത്തില്‍ വിശേഷാല്‍ പൂജകള്‍ നടത്തിവരുന്നു.
തന്ത്രി ബ്രഹ്മശ്രീ: നാരായണന്‍ നമ്പൂതിരിയുടെ (ചീരക്കാട്ട് ഇല്ലം)
മേല്‍ശാന്തി കേശവന്‍ നമ്പൂതിരിയുടെയും (ചീരക്കാട്ട് ഇല്ലം)