അമ്പലപ്പുഴയിലെൻ മനസ്സോടിക്കളിക്കുന്നു
അമ്പാടിയില്ച്ചെന്നാലെന്നപോലെ
ഓംകാരമുയിരേകും വേണുഗാനം കാതില്
തേന്തുള്ളിയായ് പെയ്താലെന്നപോലെ
(അമ്പലപ്പുഴ)
മതിലകത്തെ മണല്പ്പരപ്പില് താമര-
മലര്മൊട്ടുപോല് കണ്ടൂ കാലടികള്
പുലരൊളി തേവാരമന്ത്രമായ് ചൊല്ലുന്നു
പൂന്താനം പാടിയോരീരടികള്
(അമ്പലപ്പുഴ)
മേതുരശ്രീയെഴും കണ്ണന്റെ ചുറ്റിലും
മേയുന്നു മോഹങ്ങള് ആര്ത്തിയോടെ
കൈ തൊഴുന്നൂ കര്മ്മബന്ധങ്ങള് ഞങ്ങളെ
കൈവിടൊല്ലേയെന്ന തേങ്ങലോടെ
(അമ്പലപ്പുഴ)