പാട്ടിൻറെ വരികൾ

കാത്തിരിപ്പൂ കണ്മണി – കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്‌

കാത്തിരിപ്പൂ കണ്മണി
കാത്തിരിപ്പൂ കണ്മണി
ഉറങ്ങാത്ത മനമോടെ
നിറമാര്‍ന്ന നിനവോടെ
മോഹാര്‍ദ്രമീ മണ്‍തോണിയില്‍

കാത്തിരിപ്പൂ മൂകമായ്‌
കാത്തിരിപ്പൂ മൂകമായ്‌
അടങ്ങാത്ത കടല്‍ പോലെ
ശരത്‌ കാല മുകില്‍ പോലെ
എകാന്തമീ പൂഞ്ചെപ്പിയില്‍

കാത്തിരിപ്പൂ കണ്മണി…

പാടി മനം നൊന്തു പാടി
പാഴ്ക്കൂട്ടിലേതോ പകല്‍ കോകിലം
കാറ്റിന്‍ വിരല്‍ത്തുമ്പു ചാര്‍ത്തി
അതിന്‍ നെഞ്ചിലേതോരഴല്‍ ചന്ദനം
ഒരു കൈത്തിരി നാളവുമായ്‌
ഒരു സാന്ത്വനഗാനവുമായ്‌
വെണ്ണിലാ ശലഭമേ
പോരുമോ നീ…

കാത്തിരിപ്പൂ മൂകമായ്‌
കാത്തിരിപ്പൂ കണ്മണി…

രാവിന്‍ നിഴല്‍ വീണ കോണില്‍
പൂക്കാന്‍ തുടങ്ങി നീര്‍മാതളം
താനേ തുളുമ്പും കിനാവില്‍
താരാട്ടു മൂളി പുലര്‍താരകം
ഒരു പൂത്തളിരമ്പിളിയായ്‌
ഇതള്‍ നീര്‍ത്തുമൊരൊര്‍മ്മകളില്‍
ലോലമാം ഹൃദയമേ
പോരുമോ നീ

കാത്തിരിപ്പൂ കണ്മണി
കാത്തിരിപ്പൂ കണ്മണി
ഉറങ്ങാത്ത മനമോടെ
നിറമാര്‍ന്ന നിനവോടെ
നിറമാര്‍ന്ന നിനവോടെ
മോഹാര്‍ദ്രമീ മണ്‍തോണിയില്‍

കാത്തിരിപ്പൂ മൂകമായ്‌
കാത്തിരിപ്പൂ മൂകമായ്‌
അടങ്ങാത്ത കടല്‍ പോലെ
ശരത്‌ കാല മുകില്‍ പോലെ
എകാന്തമീ പൂഞ്ചെപ്പിയില്‍

കാത്തിരിപ്പൂ കണ്മണി
കാത്തിരിപ്പൂ കണ്മണി…

ചിത്രം: കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്‌.
സംവിധാനം: കമൽ
വര്‍ഷം: 1997
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
പാടിയത്‌: യേശുദാസ്‌,ചിത്ര.

Related posts

താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ തൊട്ടുവിളിക്കൂ

rahulvallappura

പോയ്‌വരൂ പോയ്‌വരൂ

rahulwordpress

പവിഴം പോൽ പവിഴാധരം പോൽ

rahulwordpress