നാസറത്തിന് നാട്ടിലെ പാവനേ മേരിമാതേ
യേശയ്യാവിൻമൊഴി ഭൂമിയിൽ മാരീപൂവായ്
വെണ്മാലാഖ….. നിൻ നാമം വാഴ്ത്തി
കന്യാവനശാഖിയിൽ കാലമൊരുണ്ണിപ്പൂവായ്
മന്നാകെയും കാക്കുവാൻ ഓമനപൈതൽ വന്നേ
മാർത്തെ പാരിതിൻ പെറ്റമ്മകണ്ണേ …. ഓ …
പീഡനൊമ്പരംതാണ്ടുന്നോളേ മറിയെ
ഓർത്തേ നിൻ പുകൾ പാടുന്നേ ഞങ്ങൾ ഓ …
ഓരോ വാഴ്വിനും വേരയോളെ മറിയെ…
നസ്രേത്തിന് നാട്ടിലെ പാവനേ മേരിമാതേ
സിയോണിൻ നാഥനുപാതയ് മാറുന്നോളെ
വെണ്മാലാഖ ….. നിൻ നാമം വാഴ്ത്തി
പുൽക്കൂട്ടിലേ താരകക്കണ്ണിലെ വാത്സല്യമേ
ഉൾത്താരിലെ നോവല നീക്കിടും കാരുണ്ണ്യമേ
മാർത്തെ പാരിതിൻ പെറ്റമ്മകണ്ണേ …. ഓ …
പീഡനൊമ്പരംതാണ്ടുന്നോളേ മറിയെ
ഓർത്തേ നിൻപുകള് പാടുന്നേ ഞങ്ങൾ ഓ …
ഓരോ വാഴ്വിനും വേരയോളെ മറിയെ…
ഈ യേസ്‌റുസലെം നടയിൽ തൂമയിൽ പൂവിടും
ആരിവാൻ തുമ്പ പൂവേ പരിമളം ..
സകല മാനവ മാനസം
ആകെയും തൂവുന്നോളെ കന്യെ
മാർത്തെ പാരിതിൻ പെറ്റമ്മകണ്ണേ …. ഓ …
പീഡനൊമ്പരംതാണ്ടുന്നോളേ മറിയെ
ഓർത്തേ നിൻപുകള് പാടുന്നേ ഞങ്ങൾ ഓ …
ഓരോ വാഴ്വിനും വേരയോളെ മറിയെ…
Music Composed, Arranged & Produced by – Rahul Raj Lyrics – Harinarayanan Vocals – Baby Niya Charly, Merin Gregory & Crossroads Acapella Band Acoustic/Electric Guitars & Bass – Sandeep Mohan Flute – Nikhilram TP Solo Violin – Francis Xavier Crossroads Acapella Band Conducted by – Alphonse Joseph (Maria Alphons, Niya Vikram, Gowri Radhesh, Anusha Joseph, Juan Sera Jestin, Joseph Alphons, Jayden Sajeev, Joel Sajeev, Juin Jestin. K Mariya Manoj, Mishael Manoj, Eshika Jothish & Evana Jothish) Strings Session – Cochin Strings (Francis Xavier, Francis Sebastian, Herald Antony, Josekutty, Carol George)
Song from Movie Nazarethin Lyric Video | The Priest | Mammootty | Manju Warrier | Rahul Raj | Jofin T Chacko