ഭക്തിഗാനങ്ങൾ

തുളസികതിര്‍ നുള്ളിയെടുത്തു – Thulassikkathir Nullieduthu – Song Lyrics Malayalam

കണ്ണാ…കണ്ണാ….കണ്ണാ…കണ്ണാ..കണ്ണാ….
തുളസികതിര്‍  നുള്ളിയെടുത്തു കണ്ണനൊരു മാലക്കായി
പൊട്ടാത്ത നൂലില്‍ കെട്ടി എന്നെന്നും ചാര്‍ത്താം ഞാന്‍
തുളസിക്കതിര്‍  നുള്ളിയെടുത്തു  കണ്ണാ..കണ്ണാ…കണ്ണാ..
കണ്ണാ…കണ്ണാ….കണ്ണാ…കണ്ണാ..കണ്ണാ…
(തുളസികതിര്‍  നുള്ളിയെടുത്തു )

Advertisements

കാര്‍വര്‍ണ്ണന്‍ തന്നുടെ മേനി കായാമ്പൂ പൂ വിരിച്ചു
കാണുമ്പോള്‍  കണ്ണിനെന്തൊരു  ആനന്ദം പരവേശം
കാര്‍വര്‍ണ്ണന്‍ തന്നുടെ മേനി കായാമ്പൂ പൂ വിരിച്ചു
കാണുമ്പോള്‍  കണ്ണിനെന്തൊരു  ആനന്ദം പരവേശം
ആനന്ദം പരവേശം..
കണ്ണാ  നീ  ആടിയ ലീലകള്‍ ഒന്നൂടെ  ആടൂലെ
ഒന്നൂടെ  ആടൂലെ…കണ്ണാ..കണ്ണാ…കണ്ണാ..
കണ്ണാ…കണ്ണാ….കണ്ണാ…കണ്ണാ..കണ്ണാ….
(തുളസികതിര്‍  നുള്ളിയെടുത്തു)

Advertisements

ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി
പൊന്‍ മയില്‍ പീലി കുത്തിയ  കണ്ണാ നീ  വിളയാടൂ….
ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി
പൊന്‍ മയില്‍ പീലി കുത്തിയ  കണ്ണാ
നീ  വിളയാടൂ..എന്നുള്ളില്‍ വിളയാടൂ
(കണ്ണാ  നീ  ആടിയ ലീലകള്‍)
(തുളസികതിര്‍  നുള്ളിയെടുത്തു)

പുല്ലാങ്കുഴല്‍ ഊതി  ഊതി കണ്ണാ കണ്ണാ..
പുല്ലാങ്കുഴല്‍ ഊതി  പൂവാലി പശുക്കളെ
പുല്ലേറെ ഉള്ളിടത്ത് മേയ്യ്ക്കുവാന്‍ പോകുമ്പോള്‍
കണ്ണാ  നീ  ആടിയ ലീലകള്‍ ഒന്നൂടെ  ആടൂലെ
ഒന്നൂടെ  ആടൂലെ…കണ്ണാ..കണ്ണാ…കണ്ണാ..
കണ്ണാ…കണ്ണാ….കണ്ണാ…കണ്ണാ..കണ്ണാ….
(തുളസികതിര്‍  നുള്ളിയെടുത്തു)

തുളസികതിര്‍ നുള്ളിയെടുത്തു
Music: ശിവാനന്ദ്
Lyricist: എസ് വാസുദേവൻ പോറ്റി
Singer: ജയകൃഷ്ണൻ
Film/album: തുളസിക്കതിർ – ആൽബം
Thulasikathir nulliyeduthu
Lyrics Genre: മെലഡി
ഗാനശാഖ: ഹിന്ദു ഭക്തിഗാനങ്ങൾ

Advertisements

Related posts

അമ്പലപ്പുഴയിലെൻ മനസ്സോടിക്കളിക്കുന്നു

rahulvallappura

Leave a Comment

This site uses Akismet to reduce spam. Learn how your comment data is processed.