പാട്ടിൻറെ വരികൾ

മധു പോലെ പെയ്ത മഴയേ

മധു പോലെ പെയ്ത മഴയേ
മനസ്സാകെ അഴകായ് നനയേ

Advertisements

മധു പോലെ പെയ്ത മഴയേ
മനസ്സാകെ അഴകായ് നനയേ
ഇണയായ ശലഭം പോലേ (2)
നീയും ഞാനും മാറും
വിധുരം മാഞ്ഞവോ
ഹൃദയം പാടിയോ
ആധരം എന്തിനോ
മധുരം തേടിയോ

Advertisements

മെല്ലെ മെല്ലെ ഓരോ നാളും നീ വെയിലായ്
എന്നോടെന്തോ മിണ്ടുന്നില്ലേ കൈവിരലാൽ
മിന്നലല്ലേ ഉള്ളിൽ എന്നും പൗർണമിയായ്
കണ്ണിൽ നിന്നും മായുന്നേരം നീർമണിയായ്
ഈ ജന്മസാരമേ ഞാൻ തേടും ഈണമേ
പ്രാണന്റെ രാവിലേ നീയെന്തേ ഇളം നിലാവേ

Advertisements

വിധുരം മാഞ്ഞവോ
ഹൃദയം പാടിയോ
ആധരം എന്തിനോ
മധുരം തേടിയോ

മധു പോലെ പെയ്ത മഴയേ
മനസ്സാകെ അഴകായ് നനയേ (2)

പെണ്ണേ നെഞ്ചിൽ മെയ്യഴിയും
ചെന്താരിതൾ നിൻ മുഖമായ്
മെല്ലേ കൊല്ലും അറിയാതെ
മൗനമായ് നീ
പൊള്ളുംന്നേരം ഉള്ളിൽ മഞ്ഞിൻ തരിയെറിയും
വിണ്ണിൻ മേലേ മോഹം മെല്ലേ തിര നുരയും
കന്നിതേനേ എന്നിൽ എന്നും സിര നിറയേ
തെന്നി തെന്നി പായുന്നില്ലേ നീയിനിയേ
നിൻശ്വാസഗന്ധമേ മായാത്ത മന്ത്രമേ
നദിയായ് നിറഞ്ഞു വാ നീയെന്റെ കിനാവിലായ്

Advertisements

 

വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതം ജസ്റിൻ പ്രഭാകരൻ
ഗാനരചന ജോ പോൾ
ഗായകര്‍ ജസ്റിൻ പ്രഭാകരൻ ,ഐശ്വര്യ രവിചന്ദ്രൻ ,സിഡ് ശ്രീറാം
വര്‍ഗ്ഗീകരണം മൊഴിമാറ്റം നടത്തിയ ചിത്രം
Advertisements
Advertisements

Related posts

പൂമകൾ വാഴുന്ന കോവിലിൽ നിന്നൊരു

rahulvallappura

ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത്

rahulvallappura

ഒരു വാക്കും മിണ്ടാതേ – oru vakkum mindathe | vallappura.com

rahulvallappura

Leave a Comment

This site uses Akismet to reduce spam. Learn how your comment data is processed.