പാട്ടിൻറെ വരികൾ

മാമാങ്കം പലകുറി കൊണ്ടാടി – Mamangam Song Lyrics

മാമാങ്കം പലകുറി കൊണ്ടാടി

നിളയുടെ തീരങ്ങൾ നാവായിൽ

കേരളപ്പഴമ ചരിതമെഴുതിയൊരു

ഭാരതപ്പുഴതന്നരിയ മണൽത്തരികളേ

പറയുക പറയുക നിണമൊഴുകിയ കഥ

അമ്പേന്തി വില്ലേന്തി വാളേന്തിയും

തമ്പേറിൻ താളത്തിൽ പോരാടിയും

നിലപാടുനിന്ന തിരുമേനിമാര്‍

തല കൊയ്തെറിഞ്ഞു പടകൾ നയിച്ച കഥ

ഇന്നെന്റെ ചിന്തയ്ക്കു ചിന്തേരിടാൻ

അരിയ കണ്ണാടിച്ചില്ലൊത്ത തീരങ്ങളേ പറയു

സാമൂരിക്കോലോത്തെ മേൽക്കോയ്മയും

മങ്ങാത്ത മായാത്ത മലയാണ്മയും

നിണനീരിലന്നു മണലാഴിയിൽ

എഴുതാൻ തുനിഞ്ഞ പടനായകന്റെ കഥ

ഇന്നെന്റെ ഉണ്ണിയ്ക്കരങ്ങേറുവാൻ

ഇനിയാ മണ്ണിന്റെ മാറത്തെഴുന്നള്ളുമോ പറയു

മാമാങ്കം പലകുറി കൊണ്ടാടി
Music: രവീന്ദ്രൻ
Lyricist: ബിച്ചു തിരുമല
Singer: കെ ജെ യേശുദാസ്
Raaga: ആഭോഗി
Film/album: വസന്തഗീതങ്ങൾ
ഗാനശാഖ: ലളിതസംഗീതം

 

Related posts

പലവട്ടം പൂക്കാലം വഴിതെറ്റി പോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്‍

rahulvallappura

कहाँ हूँ मैं

rahulvallappura

കാറ്റ്റു വെളിയിടൈ കണ്ണമ്മാ കണ്ണമ്മാ

rahulvallappura