പാട്ടിൻറെ വരികൾ

വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ

വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ
കുളിര്‍മഞ്ഞില്‍ കുറുകുന്ന വെണ്‍പ്രാവേ
ഒന്നു കണ്ടോട്ടെ ഞാന്‍ മെയ്യില്‍ തൊട്ടോട്ടെ ഞാന്‍
നിനക്കെന്തഴകാണഴകേ നിറവാര്‍ മഴവില്‍ ചിറകേ
നിനവില്‍ വിരിയും നിനവേ ( വിരല്‍..)

നെഞ്ചില്‍ത്തഞ്ചി നിന്റെ കൊഞ്ചല്‍ നാദം
പാടും പാട്ടിന്റെ പഞ്ചാമൃതം
കണ്ണില്‍ മിന്നീ കനല്‍ മിന്നല്‍ത്താളം
ആരും കാണാത്ത ദീപാങ്കുരം
നിന്നോടു മിണ്ടാന്‍ നിന്നെ തലോടാന്‍
ചുണ്ടോടു ചുണ്ടില്‍ തേനുണ്ട് പാടാന്‍
മോഹിച്ചു നില്‍പ്പാ‍ണു ഞാന്‍ (വിരല്‍..)

തെന്നും തെന്നല്‍ നിന്റെ കാതില്‍ ചൊല്ലി
ഏതോ ശൃംഗാര സല്ലാപങ്ങള്‍
വിണ്ണില്‍ച്ചിന്നും നൂറു വെണ്‍ താരകള്‍
നിന്റെ കണ്‍കോണില്‍ മുത്തം വെച്ചു
ആരും മയങ്ങും ആവാരം പൂവേ
ആറ്റോരമാരേ നീ കാത്തു നില്പൂ
നീയെന്റെ നീലാംബരി ( വിരല്‍..)

Music: ദേവ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: പി ജയചന്ദ്രൻകെ എസ് ചിത്ര
Film/album: ഫാന്റം
Viralthottal viriyunna (D)
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ

Related posts

വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി

rahulvallappura

മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ – Mamangam Film Song

rahulvallappura

ഒരായിരം കിനാക്കളാൽ കുരുന്നു കൂടു മേഞ്ഞിരുന്നു മോഹം

rahulvallappura