പാട്ടിൻറെ വരികൾ

Kathangal Kinavil – Malayalam movie song Lyrics- Malayalam Melody Songs lyrics

Movie: Darvinte Parinamam
Directer: Jijo Antony
Music: Sankar Sharma
Singer : Haricharan
Lyrics: Harinarayanan B K

കാതങ്ങൾ കിനാവിൽ പറന്നേ..
മോഹങ്ങൾ നിലാവായ്‌ പൊഴിഞ്ഞേ…
കാലത്തിൻ ചുരങ്ങൾ കടന്നേ…
തേനൂറും ദിനങ്ങൾ വരുന്നേ…
കുഞ്ഞുകൂട്ടിൽ… മഞ്ഞുതൂകാൻ…
വാ… മേഘമേ നീ…

കാതങ്ങൾ കിനാവിൽ പറന്നേ..

മോഹങ്ങൾ നിലാവായ്‌ പൊഴിഞ്ഞേ…
കുഞ്ഞുകൂട്ടിൽ.. മഞ്ഞുതൂകാൻ…
വാ… മേഘമേ നീ…

ഈ…. വാതിലൊരം

ഒന്നു വാ നീ മാരിവില്ലേ…
രാവിൻ ശീല മാറ്റി 
തൂവിരൽ തുമ്പാൽ ചായമേകുമോ…
ഉള്ളിൽ ഉള്ളം തുന്നിവച്ചു നമ്മൾ
തമ്മിൽ തമ്മിൽ നെയ്തെടുത്തു ജീവിതം..
മെല്ലെ…മെല്ലെ….

ഈ…. കായലാഴം കണ്ടു ഞാൻ 

നിൻ കണ്ണിനുള്ളിൽ…
ഈറൻ കാറ്റിനീണം
ഞാനറിഞ്ഞു നിൻ ശ്വാസ താളമായ്…
ഓരോ നോവും പെയ്തൊഴിഞ്ഞു താനെ.
ഇന്നെൻ മുന്നിൽ തൂവെളിച്ചമായ്
വാ….മിന്നി മിന്നീ..

കാതങ്ങൾ കിനാവിൽ പറന്നേ..

മോഹങ്ങൾ നിലാവായ്‌ പൊഴിഞ്ഞേ…
കാലത്തിൻ ചുരങ്ങൾ കടന്നേ…
തേനൂറും ദിനങ്ങൾ വരുന്നേ…
കുഞ്ഞുകൂട്ടിൽ… മഞ്ഞുതൂകാൻ
വാ… മേഘമേ നീ…

Related posts

ഒരു മുറൈ വന്തു പാറായോ

rahulvallappura

ഒരു വാക്കും മിണ്ടാതേ – oru vakkum mindathe | vallappura.com

rahulvallappura

മധു പോലെ പെയ്ത മഴയേ

rahulvallappura