പാട്ടിൻറെ വരികൾ

Vaarthinkalee | Kali Malayalam Movie Song |Malayalam Song Lyrics|Malayalam Evergreen Songs

Movie – Kali
Song – Vaarthinkalee
Singer- Divya S. Menon
Music – Gopi Sundar
Lyrics- B K Harinarayanan

വാർത്തിങ്കളെ നിൻ ചാരെ…
നീലാംമ്പലായ് ഞാൻ വന്നേ..
തന്നത്താനെ നിന്നിൽ ചേരും….
പുഞ്ചിരി തൂവെണ്ണിലാവോ…
അഴകേ ഇനി നിൻ ചിരികൾ പൊഴിയൂ പതിയെ…
അരികെ ഇവൾ നിൻ തണലായ് നിഴലായ്‌ കഴിയേ..
മാരിക്കാറെ നീ വന്നീടല്ലേ ഇന്ന് വാനിൻ മേലെ..
തിങ്കൾ ചാരെ മെല്ലെ വന്നു മേഘ ചില്ലെറിഞ്ഞതാരെ…
കനവേറും കണ്ണിൽ തൂവും ചിരിയാൽ പുൽകീടും നേരം..
നിനവില്ലെന്നോരോ രാവും പകലിൻ പൂവായ് മാറീടും…
പ്രിയനേ നിറയൂ നീയെൻ ഉള്ളിൽ അകലെ…
മറയല്ലെ എൻ സന്ധ്യെ…

തന്നത്താനെ നിന്നിൽ ചേരും
പുഞ്ചിരി തൂവെണ്ണിലാവോ…

ആരോ അരികെ…
മനസ്സിനകത്തു തൊടുന്ന നനുത്ത സംഗീതമെ..
താനെ നീ മെല്ലെ…
അതറിഞ്ഞു നിറഞ്ഞു ചിരിച്ചു ചിറകു വീശുന്നുവോ…
തേനഞ്ചും നെഞ്ചിൽ നീയെൻ ഈറൻ തൂമൊഴി കേൾക്കെ…
മഞ്ഞായി പെയ്യും നിൻ്റെ  ക്രോധം…
ഓ..ഈ ആമ്പൽ പൂവിൻ ജന്മം നിന്നുള്ളിൽ നിക്ഷിപ്തം…
മായല്ലേ എന്നും നീയെൻ തിങ്കളെ…

തന്നത്താനെ നിന്നിൽ ചേരും…
പുഞ്ചിരി തൂവെണ്ണിലാവോ…
അരികെ ഇവൾ നിൻ തണലായ് നിഴലായ്‌ കഴിയേ…
മാരിക്കാറെ നീ വന്നീടല്ലേ ഇന്നു വാനിൻ മേലെ…
തിങ്കൾ ചാരെ  മെല്ലെ വന്നു മേഘ ചില്ലെറിഞ്ഞതാരെ…
കനവേറും കണ്ണിൽ തൂവും ചിരിയാൽ പുൽകീടും നേരം…
നിനവില്ലെന്നോരോ രാവും പകലിൻ പൂവായ് മാറീടും…
പ്രിയനേ നിറയൂ നീ എൻ ഉള്ളിൽ അകലെ…
മറയല്ലെ എൻ സന്ധ്യെ…

Advertisements

Related posts

നാസറത്തിന് നാട്ടിലെ പാവനേ മേരിമാതേ

rahulvallappura

ഇതളൂർന്നു വീണ പനിനീർ ദലങ്ങൾ

rahulvallappura

ഓലഞ്ഞാലി കുരുവി ഇളം കാറ്റിലാടി വരൂ നീ

rahulvallappura