പാട്ടിൻറെ വരികൾ

ഈ മഴതൻ… വിരലിൽ പുഴയിൽ

ഈ മഴതൻ… വിരലിൽ പുഴയിൽ…
ഈ മഴതൻ വിരലിൽ പുഴയിൽ
എഴുതിയ ലിപിയുടെ പൊരുളറിയേ
വിധുരമൊരോർമ്മയിൽ നാമെരിയുന്നൂ
വിരഹനിലാവലപോൽ ഇവിടെ…
ഈ മഴതൻ വിരലിൽ പുഴയിൽ
എഴുതിയ ലിപിയുടെ പൊരുളറിയേ…

നനമണ്ണിൽ പ്രിയതേ നിൻ മൃദുലപാദം പതിയുമ്പോൾ
നനമണ്ണിൽ പ്രിയതേ നിൻ മൃദുലപാദം പതിയുമ്പോൾ
ഹൃദയമിന്നീ മണ്‍കരയായീ കാലമെന്റെ ചിരി തൂകീ.

ഈ മഴതൻ വിരലിൽ പുഴയിൽ
എഴുതിയ ലിപിയുടെ പൊരുളറിയേ

ഈ ജന്മം മതിയാമോ വിരഹതാപമിതറിയാനായ്
ഈ ജന്മം മതിയാമോ വിരഹതാപമിതറിയാനായ്
കരകവിഞ്ഞു പ്രാണനിലാകേ ഈ വികാരം നദിയായീ.
ഇനി വരുമേറെ യുഗങ്ങളിലൂടെ
അലയുമൊരേവഴി നാം ഇവിടെ…

ഈ മഴതൻ വിരലിൽ പുഴയിൽ
എഴുതിയ ലിപിയുടെ പൊരുളറിയേ
വിധുരമൊരോർമ്മയിൽ നാമെരിയുന്നൂ
വിരഹനിലാവലപോൽ ഇവിടെ…
ഈ മഴതൻ വിരലിൽ പുഴയിൽ
എഴുതിയ ലിപിയുടെ പൊരുളറിയേ…

Music: രമേഷ് നാരായൺ
Lyricist: റഫീക്ക് അഹമ്മദ്
Singer: കെ ജെ യേശുദാസ് , സുജാത മോഹൻ
Year: 2015
Film/album: എന്ന് നിന്റെ മൊയ്തീൻ

Related posts

മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ – Mamangam Film Song

rahulvallappura

വാശികൾ അല്ല ഇഷ്ടങ്ങൾ മാത്രം

rahulvallappura

വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി

rahulvallappura