Kerala Seen in the trail Temples പാട്ടിൻറെ വരികൾ ഭക്തിഗാനങ്ങൾ

അമ്പലപ്പുഴയിലെൻ മനസ്സോടിക്കളിക്കുന്നു

അമ്പലപ്പുഴയിലെൻ മനസ്സോടിക്കളിക്കുന്നു
അമ്പാടിയില്ച്ചെന്നാലെന്നപോലെ
ഓംകാരമുയിരേകും വേണുഗാനം കാതില്
തേന്തുള്ളിയായ് പെയ്താലെന്നപോലെ
(അമ്പലപ്പുഴ)

മതിലകത്തെ മണല്പ്പരപ്പില് താമര-
മലര്മൊട്ടുപോല് കണ്ടൂ കാലടികള്
പുലരൊളി തേവാരമന്ത്രമായ് ചൊല്ലുന്നു
പൂന്താനം പാടിയോരീരടികള്
(അമ്പലപ്പുഴ)

മേതുരശ്രീയെഴും കണ്ണന്റെ ചുറ്റിലും
മേയുന്നു മോഹങ്ങള് ആര്ത്തിയോടെ
കൈ തൊഴുന്നൂ കര്മ്മബന്ധങ്ങള് ഞങ്ങളെ
കൈവിടൊല്ലേയെന്ന തേങ്ങലോടെ
(അമ്പലപ്പുഴ)

Related posts

ആറാട്ടിന്നാനകൾ എഴുന്നള്ളീ – ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു

rahulvallappura

Ambalappuzha Sri Krishna Temple-അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

rahulvallappura

വൈകുന്നേരങ്ങളിൽ അകലങ്ങളിൽ എങ്ങോ അസ്തമിക്കുന്ന സൂര്യന് പലപ്പോഴും എന്നിലെ ഞാൻ ആകാൻ കഴിയുന്നു എന്നതാകും ഇത്ര ഇഷ്ടം തോന്നുവാൻ കാരണം..

rahulvallappura