Mood Quotes

അങ്ങനെ അതും വന്നു

അങ്ങനെ കാലങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മഹാമാരി എന്ന വിചിത്ര സംവിധാനത്തിന്റെ പിടിയിൽ അകപ്പെട്ട് ഒരു കിടക്കയിൽ ജീവിതം തന്നെ തള്ളിനീക്കാൻ വിധിക്കപ്പെടുമ്പോൾ . ഒരു ഓർമ്മ ഒന്നും അല്ല ജീവിതത്തിൽ ഞാൻ ചെയ്യാത്ത പലതും തലയിൽ വെച്ച്‌ തന്ന് കുറ്റപ്പെടുത്തലുകളുടെ കൂമ്പാരങ്ങളിൽ സ്വകാര്യ പേടിപ്പെടുത്തലുകാരെ വരേ അയച്ച് എന്നെ ഇല്ലാണ്ടെയാക്കാൻ ശ്രമിക്കുന്നതിന്റെ അർത്‌ഥം ഇനിയും മനസ്സിലാകുന്നില്ല . എല്ലാം അനുസരിച്ചു എന്ന് വെറുതെ പറഞ്ഞു പോയ ഒരു വാക്കല്ല . ഈ അവസാന നാളുകളിൽ ഒരുപക്ഷെ കൃത്രിമമായി ശ്വസിക്കുന്ന ഒരുവന്റെ ഒട്ടും കൃത്രിമത്വം കലരാത്ത വാക്കുകൾ സത്യങ്ങൾ ആണെന്നത് മനസ്സിലാക്കാകും എന്ന് കരുതുന്നു . ഒന്നും ബോധ്യപ്പെടുത്താൻ അല്ല . പക്ഷെ ഇഷ്ടം എന്നൊന്ന് നിങ്ങളോട് മാത്രം തോന്നിയ അപൂർവത ആയിരുന്ന എന്ന് നിങ്ങളോട് ഈ അവസാന നിമിഷം എങ്കിലും പറഞ്ഞില്ല എങ്കിൽ ഒരുപക്ഷെ . ആവോ ഇനി ആരെയും അയക്കേണ്ട . മനസ്സിൽ സ്വയം ആലോചിച്ചു നോക്കുക സത്യം എന്തെന്നത് . അവസാന വാക്ക് .

Related posts

ഞാൻ പ്രണയിച്ച സന്ധ്യകൾ

rahulvallappura

നിഴൽ

rahulvallappura

അറിയാത്ത നാട്ടിൽ നിന്നും ഓർമ്മ കുറിപ്പുകൾ

rahulvallappura