വളരെ വേദന ഉണ്ടാക്കുന്നുണ്ട് ! പക്ഷെ സഹിക്കാതെ മാർഗങ്ങൾ ഇല്ല തന്നെ ! ബാല്യം മുതൽ ഇങ്ങോട്ടുള്ള കാലം വെറുതെ ഓർമ്മകളിലൂടെ ഇടയ്ക്കിടെ മിന്നി മായും ! നഷ്ടപ്പെടലുകൾക്കും വേദനകൾക്കും വേണ്ടി മാത്രം ജനിച്ച് ജീവിച്ചുവോ എന്ന് പോലും തോന്നി പോകും . കാലം മാറുമെന്ന ശുഭ പ്രതീക്ഷ ആണ് ഇത്ര കാലം ജീവിക്കുവാൻ പ്രേരണ ആയത് . പലതും നഷ്ടമായപ്പോൾ, പലരും എന്റെ ജീവിതത്തോട് സലാം പറഞ്ഞു പോയപ്പോൾ . ഒറ്റക്കായാലും കാണാൻ എനിക്കായി ഒരുപാട് ഉണ്ടെന്ന് കരുതി . പക്ഷെ പലകാഴ്ചകൾക്കും കണ്ണിനപ്പുറം മനസ്സ് വേണം എന്നത് തിരിച്ചറിഞ്ഞ നാളുകൾ .. ഇനിയും എത്ര കാലം എന്നൊന്നും അറിയില്ല ! എരിഞ്ഞു തീരുവാൻ വിധി എങ്കിൽ തടുക്കാൻ ഞാൻ ആളല്ല ! പക്ഷെ ഓർമ്മകളിൽ ചില ചിന്നംവിളികളും തേരോട്ടങ്ങളും വിടാതെ പിന്തുടരുമ്പോൾ , ആഗ്രഹിച്ച് പോകുന്നു . ഈ ലോകത്തിനപ്പുറം ഒരു ജീവിതം ഉണ്ടെങ്കിൽ അതിലാകും ഞാൻ സന്തോഷിക്കുക എന്ന് … ഓർമ്മകൾ ഈ ദിനങ്ങളിൽ വല്ലാണ്ടെ കടന്ന് വരുന്നു !.. കേൾക്കുവാനും കാണുവാനും , ഒരു കാതും കണ്ണും കാത്തിരിക്കാൻ ഇല്ലാത്തപ്പോൾ മറ്റൊന്നും മനസ്സിൽ തെളിയുന്നില്ല ! ആ മാവിൽ നിന്ന് വീണ മാമ്പഴം വേണ്ടുവോളം ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട് ! ഇന്നതിന് മധുരം നൽകുവാൻ കഴിയില്ല പക്ഷെ എന്നെ സഹായിക്കാൻ ആയി എന്ന് വരും ! ഓർമ്മകളുടെ വല്ലാത്തോരു കുത്തൊഴുക്കിൽ ഈ ഞാനും !!
[amazon_link asins=’B07B3QMRJ3,B06WCZJTYL,B01MRV8D3D,B01N78EQRO,B07968QVBM,B07BCNKX73,B072VM6KVN,B078NBVTB6′ template=’ProductGrid’ store=’vallappura-21′ marketplace=’IN’ link_id=’a0983a92-5da8-11e8-88bf-ffd67056e675′]