Mood Quotes

അവസാനിച്ച കാത്തിരിപ്പ്..

നിരാശയിൽ എഴുതി തുടങ്ങിയ കഥകളിൽ എന്നും പ്രതീക്ഷയുടെ അവശേഷിപ്പുകൾ സൂക്ഷിക്കുവാൻ ശ്രമിച്ചിരുന്നു. അനന്തമാണ് ജീവിതം എന്നും, എന്നെങ്കിലും ഒരിക്കൽ അത് പ്രതീക്ഷക്കൊത്ത് ഉയരും എന്നും കിനാവ് കണ്ടു. മൂഢ ചിന്തകളിൽ ജീവിക്കുന്നു എന്നത് പണ്ട് മുതൽ കേട്ടു മടുത്ത ആരോപണങ്ങളായി ചിരിച്ച് തള്ളുമ്പോഴും , പ്രതീക്ഷ അത് എന്നും കാത്ത് സൂക്ഷിച്ചിരുന്നു.

 

ഇപ്പോൾ കാത്തിരിപ്പിന് പ്രതീക്ഷയുടെ സംരക്ഷണം ഇല്ല. അത് നശിച്ചിരുന്നു. നശ്വരമായ വിശ്വാസങ്ങൾ പോലും നശിച്ച ഈ ജീവിതത്തിൽ ഇനി അതിന് സ്ഥാനം ഇല്ല തന്നെ. ഇനിയും ജനിക്കാത്ത വാക്കുകളെ ഭ്രൂണത്തിൽ ഇല്ലായ്മ്മ ചെയ്ത് എന്നെന്നേക്കുമായ ഒരു മൂകതയിൽ ഞാൻ സ്ഥാനം കണ്ടെത്തുന്നു..

 

കണ്ടതോ അറിഞ്ഞതോ അല്ല ജീവിതം, ആരൊക്കെയോ ചേർന്ന് തീരുമാനിക്കുന്നതിൽ ആടുന്ന വെറും പാവയായി വിധിക്ക് കീഴടങ്ങി… എങ്ങനെ ആകരുതെന്ന് കരുതിയോ, അങ്ങനെ… ജീവിതം….

 

അവസാനിക്കുകയാണ്, ചിലതെല്ലാം അല്ല, എല്ലാം.. കാരണം ആ ചിലതെല്ലാം ആയിരുന്നു എന്റെ ജീവിതം…

 

എന്നും ഒരുപാട് സ്നേഹിച്ചതിന്റെ ഓർമ്മയിൽ വിട…

 

എന്നെന്നും പ്രിയപ്പെട്ട എന്റെ ….

Related posts

ഓർമ്മകളോടെ ഈ ഞാനും. 

rahulvallappura

ഇന്നലെ കണ്ട സ്വപ്നം

rahulvallappura

ഭ്രാന്ത് പിടിപ്പിക്കുന്നു..

rahulvallappura